കാട്ടാന വീടിന്റെ മതിൽ തകർത്തു
1544476
Tuesday, April 22, 2025 7:13 AM IST
കോതമംഗലം: കോട്ടപ്പടിക്ക് സമീപം വാവേലിയിൽ കാട്ടാന വീടിന്റെ മതിൽ തകർത്തു. വാവേലി ചിറപ്പുറത്ത് ജോസിന്റെ വീടിന്റെ മതിലാണ് തകർത്തത്.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കാട്ടാന കൃഷിയിടത്തിലും നാശം വരുത്തി. വീടിന്റെ മതിൽ തകർത്ത ശേഷം മുറ്റത്ത് നിന്നിരുന്ന പ്ലാവിലെ 30ഓളം ചക്ക പറിച്ചു തിന്നുകയും നശിപ്പിക്കുകയും ചെയ്തു. പ്ലാവിന്റെ ചുവട്ടിലെത്തുന്നതിനാണ് ആന മതിൽ തകർത്തതെന്നാണ് കരുതുന്നത്. സമീപത്തെ ആലക്കര ബേബിയുടെ പുരയിടത്തിലെ വാഴ ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചു.