കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ല്‍നി​ന്ന് ഉ​ത്പാ​ദി​പ്പി​ച്ച ജൈ​വ​വ​ളം ദു​ബാ​യി​ലെ ഫാ​മു​ക​ളി​ലേ​ക്ക്. ജൈ​വ​വ​ള​ത്തി​ന്‍റെ ആ​ദ്യ ക​യ​റ്റു​മ​തി മേ​യ​ര്‍ എം. അ​നി​ല്‍​കു​മാ​ര്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ​മ്പൂ​ര്‍​ണ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ലേ​ക്കു​ള്ള കൊ​ച്ചി​യു​ടെ യാ​ത്ര​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ജൈ​വ​വ​ള ക​യ​റ്റു​മ​തി​യെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.

ബ്ര​ഹ്മ​പു​രത്ത് ബ്ലാ​ക്ക് സോ​ള്‍​ജി​യ​ര്‍ ഫ്‌​ളൈ ലാ​ര്‍​വ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഉ​ത്്‍​പാ​ദി​പ്പി​ക്കു​ന്ന ജൈ​വ​വ​ള​മാ​ണ് ദു​ബാ​യി​ലെ എ​സ്എ​സ്‌​കെ ബ്ലെ​ന്‍​ഡിം​ഗ് എ​ന്ന ഫാ​മി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്.

ഒ​ന്ന​ര വ​ര്‍​ഷ​മാ​യി ഫാ​ബ്‌​കോ ബ​യോ സൈ​ക്കി​ള്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ബ്ലാ​ക്ക് സോ​ള്‍​ജി​യ​ര്‍ ഫ്‌​ളൈ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ലി​ന്യ സം​സ്‌​ക​ര​ണം ന​ട​ത്തി​വ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ 50 ട​ണ്‍ ജൈ​വ​മാ​ലി​ന്യം ദി​വ​സേ​ന സം​സ്‌​ക​ര​ണം ന​ട​ത്തി​വ​രു​ന്നു. ഇ​തു​വ​ഴി 10 ട​ണ്‍ ക​മ്പോ​സ്റ്റാ​ണ് പ്ര​തി​ദി​നം ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​കെ. അ​ഷ്‌​റ​ഫ്, സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നീ​യ​ര്‍ ബി​ജോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.