നഗര പ്രവേശനം: സ്വകാര്യ ബസുകൾക്ക് എട്ട് പെർമിറ്റുകൾ കൂടി
1544481
Tuesday, April 22, 2025 7:13 AM IST
വൈപ്പിൻ: കഴിഞ്ഞ ദിവസം ചേർന്ന ആർടിഎ ബോർഡ് മീറ്റിംഗ് അജണ്ടയിൽ സ്വകാര്യ ബസ് ഉടമകൾ അപേക്ഷിച്ചിരുന്ന എട്ടു പുതിയ പെർമിറ്റുകൾ കൂടി ഗോശ്രീ മേഖലയിൽ അനുവദിച്ചു. എടവനക്കാട് അണിയൽ-വൈറ്റില നാല് പെർമിറ്റുകളും അയ്യമ്പള്ളി-കലൂർ, കുടുങ്ങാശേരി -കാക്കനാട് എന്നിവിടങ്ങളിലേക്ക് ഓരോന്നും വീതമാണ് അനുവദിച്ചിട്ടുള്ളത്.
കൂടാതെ ഞാറക്കൽ അപ്പങ്ങാട് -ഹൈക്കോർട്ട് റൂട്ടിൽ ഓടിയിരുന്ന രണ്ട് ബസുകളുടെ പെർമിറ്റ് ഒന്ന് വൈറ്റിലയിലേക്കും മറ്റൊന്ന് കാക്കാനാട്ടേക്കും നീട്ടി നൽകുക കൂടി ചെയ്തിട്ടുണ്ട്. ഇനി ടൈം ഹിയറിംഗ് നടത്തി. ബസിന്റെ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് ബസുകൾക്ക് സർവീസ് നടത്താനുള്ള അനുവാദം നൽകും. ഏതാണ്ട് ഒരു മാസം പിടിക്കുമെന്നാണ് സൂചന.