മൂവാറ്റുപുഴ സ്വദേശി സൗദിയിൽ മരിച്ചനിലയിൽ
1544531
Tuesday, April 22, 2025 10:48 PM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ സൗദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ മുടവൂർ മഠത്തോളിൽ രമേശൻ നായരുടെ മകൻ മുകേഷ് (36) ആണ് മരിച്ചത്.
കഴിഞ്ഞ 20ന് സൗദി അൽകോബാറിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 17 വർഷമായി വിദേശത്താണ്. വെതർഫോർഡ് കന്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
യുകെയിലുള്ള ഭാര്യയുടെ അടുത്തേക്ക് പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ. ഭാര്യ: സൂര്യ ജി. പിള്ള. മകൻ: സൂര്യ മഹാദേവ്. മാതാവ്: ഉഷ ദേവി കുഞ്ഞമ്മ.