കോ​യ​ന്പ​ത്തൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ണ്ട​ത്തി​ക്കോട് സ്വ​ദേ​ശി മ​രി​ച്ചു
Saturday, January 28, 2023 2:06 AM IST
മുണ്ടത്തിക്കോട്: ലോ​റി ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മേ​ലി​ട്ട് പാ​ല​ത്തി​ങ്ക​ൽ വീ​ട്ടി​ൽ ബോ​ബ​ൻ മ​ക​ൻ ബോ​സ്(27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ബൈ​ക്കി​ൽ ബം​ഗ​ളൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ കോ​യ​ന്പ​ത്തൂ​രി​ൽ വ​ച്ച് ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.

ബം​ഗ​ളൂ​രി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​ണ്. ബം​ഗ​ളൂ​രി​ൽ യാ​ത്ര ചെ​യ്യാ​ൻ വീ​ട്ടി​ൽ വ​ന്ന് ബൈ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ബൈ​ക്കി​നു തൊ​ട്ടു പി​റ​കി​ൽ അ​ങ്കി​ളും, ആ​ന്‍റി​യും, മ​ക​നും കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. വ​ള​വ് തി​രി​ഞ്ഞ് വ​രു​ന്ന ലോ​റി ബോ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ബോ​സ് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ബോ​സി​ന്‍റെ അ​ങ്കി​ളും കു​ടും​ബ​വും തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം ഇ​ന്നു നാ​ലി​ന് മു​ണ്ട​ത്തി​ക്കോ​ട് ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ. അ​മ്മ: മേ​രി റോ​സ്. (അ​ധ്യാ​പി​ക, ചൂ​ണ്ട​ൽ എ​ൽ​ഐ​ജി എ​ച്ച്എ​സ്), സ​ഹോ​ദ​ര​ങ്ങ​ൾ: ബ്യൂ​ല, ബ്ലി​സ്. സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് ഷോ​ബി​ൻ.