നിവേദനം നൽകി
1264517
Friday, February 3, 2023 1:04 AM IST
ഗുരുവായൂർ: ഗുരുവായൂർ - തിരുനാവായ റെയിൽപാത നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദൃശ്യ ഗുരുവായൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭീമ ഹർജി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് സമർപ്പിച്ചു.
റെയിൽവേ യാത്രക്കാരുടെയും തീർഥാടകരുടെയും ദീർഘകാലത്തെ ആവശ്യമായ റെയിൽവേ പാത നിർമാണം ഏറെക്കാലമായി സ്തംഭനാവസ്ഥയിലാണ്. ഈ പദ്ധതി നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദൃശ്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 15ന് ഭീമ ഹർജിക്കായി ഒപ്പു ശേഖരണം നടത്തിയത്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സാന്നിധ്യത്തിൽ ശ്രീകുമാർ ഇഴുവപ്പാടി, എൻ.എസ്. നാരായണൻ, വേണുഗോപാൽ കുന്നത്ത് എന്നിവരാണ് റെയിൽവേ മന്ത്രിക്ക് ഭീമ ഹർജി സമർപ്പിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയെ ധരിപ്പിച്ചു. പദ്ധതി അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി നിവേദകസംഘത്തെ അറിയിച്ചു.