ബൗ​ദ്ധി​ക പ​രി​മി​തി​യു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് 16 ന്
Thursday, February 9, 2023 12:59 AM IST
തൃ​ശൂ​ർ: ക്ഷേ​മ​പെ​ന്‍​ഷ​ന്‍, വി​ദ്യാ​ഭ്യാ​സം, ബ​ത്ത എ​ന്നി​വ നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ ബൗ​ദ്ധി​ക പ​രി​മി​തി​ക​ളു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പ​രി​വാ​ര്‍ കേ​ര​ള 16നു ​സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു 18 വ​യ​സു​വ​രെ സൗ​ജ​ന്യ​വും നി​ര്‍​ബ​ന്ധി​ത​വു​മാ​യ വി​ദ്യാ​ഭ്യാ​സം ന​ല്‍​ക​ണം, സ്പെ​ഷ​ല്‍ അ​ധ്യാ​പ​ക​രെ സ്ഥി​ര​മാ​യി നി​യ​മി​ക്ക​ണം, സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ഫ​ണ്ട് രൂ​പീ​ക​രി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. 18 വ​യ​സു​വ​രെ​യു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു ന​ല്കു​ന്ന മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ൽ താ​ത്കാ​ലി​ക​മെ​ന്നു രേ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും കു​ടും​ബ വ​രു​മാ​ന​ത്തി​ന്‍റെ പ​രി​ധി ഉ​യ​ർ​ത്തി​ക്കാ​ട്ടി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കു​ന്നി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​ഡി. ഫ്രാ​ൻ​സി​സ്, ആ​ർ. വി​ശ്വ​നാ​ഥ​ൻ, വി.​ജെ. വി​ൻ​സെ​ന്‍റ്, എം. ​സു​കു​മാ​ര​ൻ, എം.​പി. ക​രു​ണാ​ക​ര​ൻ, ടി.​ടി. രാ​ജ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.