ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, March 4, 2023 12:57 AM IST
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു.
4,00,387രൂ​പ ചെ​ല​വി​ൽ 13 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ലാ​പ്ടോ​പു​ക​ൾ ന​ല്കി​യ​ത്. കേ​ച്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ൽ ലാ​പ്ടോ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി ബി​ന്ദു ഫ്രാ​ൻ​സി​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​നി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​സ​നു​ൽ ബ​ന്ന, മേ​ഗി ജോ​ണ്‍​സ​ണ്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജൂ​ല​റ്റ് വി​നു, ടി.​പി. പ്ര​ജീ​ഷ്, പി.​എ​സ്. സ​ന്ദീ​പ്, വി.​പി. ലീ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ
സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ല്ല: തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​നി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. തൃ​ശൂ​ർ ചാ​വ​ക്കാ​ട് അ​ണ്ട​ത്തോ​ട് സ്വ​ദേ​ശി​യാ​യ പ്ര​വീ​ണി(20)​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.
തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി പ്ര​വീ​ണി​നു ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യും ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.