വാട്ടർ എടിഎം പ്രവർത്തനം ആരംഭിച്ചു
1279877
Wednesday, March 22, 2023 1:01 AM IST
പടിയൂർ: വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ ആസൂത്രണപദ്ധതി പ്രകാരം 5.75 ലക്ഷം രൂപ ചെലവഴിച്ച് എടതിരിഞ്ഞിയിൽ സ്ഥാപിച്ച വാട്ടർ എടിഎം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരൻ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പ്രസന്ന അനിൽകുമാർ, ബ്ലോക്ക് മെന്പർ രാജേഷ് അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിജി രതീഷ്, ജയശ്രീലാൽ, വി.ടി. ബിനോയ്, ബിജോയ് കളരിക്കൽ, സുനന്ദ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ബിഡിഒ ദിവ്യ കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു.