ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ പെ​ലി​ക്ക​ൻ സി​ഗ്ന​ൽ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, March 25, 2023 11:38 PM IST
തൃ​ശൂ​ർ: പാ​ട്ടു​രാ​യ്ക്ക​ൽ ദേ​വ​മാ​താ സ്കൂ​ളി​ന് മു​ന്പി​ൽ അ​ത്യാ​ധു​നി​ക ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​ന​മാ​യ പെ​ലി​ക്ക​ൻ സി​ഗ്​നലു​ക​ൾ നാ​ളെ മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും സ്ഥാ​പി​ച്ചി​ട്ടു​ള്ള ക്രോ​സിം​ഗ് ബ​ട്ട​ണ്‍ അ​മ​ർ​ത്തു​ന്പോ​ൾ പ​ച്ച സി​ഗ്​നൽ മ​ഞ്ഞ​യും ചു​വ​പ്പു​മാ​യി മാ​റു​ന്നു എ​ന്ന​താ​ണു പെ​ലി​ക്ക​ൻ സി​ഗ്​നലു​ക​ളു​ടെ പ്ര​ത്യേ​ക​ത.

ഓ​രോ ഒ​ന്ന​ര മി​നി​റ്റി​ലും കാ​ൽ​ന​ട ക്രോ​സിം​ഗ് സ​ജീ​വ​മാ​കു​ക​യും ചെ​യ്യും. നി​ല​വി​ൽ സി​ഗ്​ന​ലി​ന് റോ​ഡു​ക​ൾ മു​റി​ച്ചു​കി​ട​ക്കാ​ൻ 15 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വൈ​കാ​തെ ത​ന്നെ സി​ഗ്​നൽ ലൈ​റ്റു​ക​ളി​ൽ അ​ത്യാ​ധു​നി​ക കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്. ഏ​ഴു ല​ക്ഷം രൂ​പ മു​ട​ക്കി അ​ത്യാ​ധു​നി​ക സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തു ദേ​വ​മാ​ത സ്കൂ​ളി​ന്‍റെ പി​ടി​ഡ​ബ്ല്യുഎ ആ​ണ്.

തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ പെ​ലി​ക്ക​ൻ സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്ക് 12 ന് ​തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ങ്കി​ത്ത് അ​ശോ​ക​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നു ദേ​വ​മാ​ത പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ണ്ണി പുന്നേ​ലി​പ്പ​റ​ന്പി​ൽ സി​എം​ഐ, പി​ടി​ഡ​ബ്ലി​യു​എ പ്ര​സി​ഡ​ന്‍റ് സു​മി​ത്ത് എ​സ്. മോ​ഹ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.