ഏ​ഴാം​ക്ലാ​സ്‌ വി​ദ്യാ​ർ​ഥി കാ​യ​ലി​ൽ മു​ങ്ങി മ​രി​ച്ചു
Sunday, March 26, 2023 10:51 PM IST
കാ​ഞ്ഞാ​ണി: കൂ​ട്ടു​കാ​രു​മൊ​ത്ത് കാ​യ​ലി​ൽ ക​ക്ക വാ​രു​ന്ന​തി​നി​ട​യി​ൽ ഏ​ഴാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. അ​ന്തി​ക്കാ​ട് ചി​റ്റു​ർ ബ​ബീ​ഷ് മ​ക​ൻ ആ​ദേ​വ് (12) ആ​ണ് മ​രി​ച്ച​ത്. പാ​ലാ​ഴി​യി​ൽ ബ​ന്ധു​വി​ട്ടി​ലേ​ക്ക് ക​ഴി​ഞ്ഞ വെ​ളി​യാ​ഴ്ച വ​ന്ന​താ​ണ് ആ​ദേ​വ്. ബ​ന്ധു​വീ​ടി​ന്‍റെ സ​മീ​പ​ത്തു​ള്ള രാ​മ​ൻ കാ​യ​ലി​ലേ​ക്ക് ക​ക്ക വാ​രു​ന്ന​തി​ന് കു​ട്ടു​കാ​രു​മൊ​ത്ത് പോ​യ​താ​ണ്.

ക​ക്ക വാ​രു​ന്ന​തി​നി​ട​യി​ൽ ഫി​ക്സ് വ​ന്ന​തോ​ടെ മു​ങ്ങി​മ​രി​ച്ച​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി വ​ർ​ഷ​ങ്ങ​ളാ​യി ഫി​ക്സി​ന് ചി​കി​ത്സ​യി​ലാ​ണെ​ന്ന് പ​റ​യു​ന്നു. ക​ണ്ട​ശാം​ക​ട​വ് പ്രെ​ഫ. ജോ​സ​ഫ് മു​ണ്ട​ശേ​രി സ്മാ​ര​ക ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കു​ളി​ൽ ഏ​ഴാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യാ​ണ്. അ​മ്മ: ശ്യാ​മ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​തി​ഥി, ആ​ദി​ല​ക്ഷ്മി.