തെരഞ്ഞെടുപ്പു കമ്മീഷൻ സംഘപരിവാറിന്റെ ചട്ടുകമായി മാറി: പി.സി. ചാക്കോ
1338662
Wednesday, September 27, 2023 2:03 AM IST
തൃശൂർ: ജനാധിപത്യ സംവിധാനത്തിൽ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷൻ സംഘപരിവാറിന്റെ ചട്ടുകമായി മാറിയെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. എൻസിപി ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയുടെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ മതേതര കക്ഷികൾ ഒന്നിക്കണമെന്നും പറഞ്ഞു. ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാക്ക് മൗലവി, സി.എ. സലോമി ടീച്ചർ വേണു വെണ്ണറ, അഡ്വ.രഘു കെ.മാരാത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.എ. മുഹമ്മദ് ഷാഫി സ്വാഗതവും ഇ.പി. സുരേഷ് നന്ദിയും പറഞ്ഞു.