വീ​രാ​ൻകു​ടി, അരേക്കാ​പ്പ് ആ​ദി​വാ​സി ഉ​ന്ന​തി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Monday, August 12, 2024 1:42 AM IST
അ​തി​ര​പ്പി​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വീ​രാ​ൻ​കു​ടി, അ​രേ​ക്കാ​പ്പ് ഉ​ന്ന​തി​ക​ളി​ൽ ജി​ല്ലാ ക​ളക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കാ​ല​വ​ർ​ഷം രൂ​ക്ഷ​മാ​കു​മ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വീ​രാ​ൻ​കു​ടി ഉ​ന്ന​തി​യി​ലെ നി​വാ​സി​ക​ൾ ഞ​ണ്ടു​ചു​ട്ടാ​ൻ​പാ​റ​യി​ൽ താ​ൽ​ക്കാ​ലി​ക കു​ടി​ൽ​കെ​ട്ടി താ​മ​സം തു​ട​ങ്ങി​യി​രു​ന്നു. ഇ​വി​ടെ വ​സി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ജി​യോ​ള​ജി​സ്റ്റ് അ​ട​ക്ക​മു​ള്ള സം​ഘ​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​സം​ഘം അ​ടു​ത്ത ആ​ഴ്ച ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തും.

അ​രേ​ക്കാ​പ്പ് ഉ​ന്ന​തി​യി​ൽ നി​ല​വി​ൽ 28 കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. സ്ഥി​ര​മാ​യി മാ​റ്റി താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഭൂ​രി​ഭാ​ഗം പേ​ർ​ക്കും പ്ര​ദേ​ശം വി​ട്ടു പോ​കാ​ൻ താ​ല്പ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കാ​ട് വി​ട്ടുമാ​റി താ​മ​സി​ക്കാ​ൻ ചെ​റി​യ വി​ഭാ​ഗം വി​മു​ഖ​ത​യും പ്ര​ക​ടി​പ്പി​ച്ചു. എ​ത്ര​പേ​ർ പോ​കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യാ​ൻ ഊ​രു​കൂ​ട്ടം ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

മാ​രാം​കോ​ടും വെ​റ്റി​ലപ്പാ​റ​യു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ മാ​റി താ​മ​സി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​നു​യോ​ജ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തി ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ഈ ​സ്ഥ​ല​ങ്ങ​ളി​ലും ഉ​ട​നെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ വ​നം, ജി​യോ​ള​ജി​സ്റ്റ് ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. ഊ​രു​മൂ​പ്പ​ൻ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഇ​വ​രു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. തു​ട​ർ​ന്ന്, മാ​റി താ​മ​സി​ക്കാ​ൻ ത​യ്യാ​റാ​കു​ന്ന​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ അ​റി​യി​ച്ചു.


തു​ട​ർ​ന്ന് മ​ല​ക്ക​പ്പാ​റ​യി​ലെ ട്രൈ​ബ​ൽ ഒപി ക്ലി​നി​ക്കും സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ക്ലി​നി​ക് തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ട​ൻ സ്വീ​ക​രി​ക്കും. ഗ​താ​ഗ​ത സൗ​ക​ര്യം, ബാ​ങ്കിം​ഗ് സൗ​ക​ര്യം, അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന ആ​വ​ശ്യ​ങ്ങ​ളും മ​ല​ക്ക​പ്പാ​റ നി​വാ​സി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ചു. ഇ​ത്ത​രം അ​പ​ര്യാ​പ്ത​തക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു.

മ​ല​ക്ക​പ്പാ​റ​യി​ൽ നി​ന്ന് താ​ഴേ​ക്ക് ചെ​ങ്കു​ത്താ​യ ന​ട​പ്പാ​ത​യി​ലൂ​ടെ നാ​ല​ര കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ണ് ക​ളക്ട​റും സം​ഘ​വും എ​ത്തി​യ​ത്.

സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​തി​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​തി​ര ദേ​വ​രാ​ജ്, വൈ​സ് പ്ര​സി​ഡന്‍റ് സൗ​മി​നി ലാ​ൽ, വാ​ർ​ഡ് അം​ഗം നാ​ഗ​ല​പ്പ​ൻ, മ​ല​യാ​റ്റൂ​ർ ഡിഎ​ഫ്ഒ ​കു​റാ ശ്രീ​നി​വാ​സ്, ജി​ല​ലാ പ​ട്ടി​ക​വ​ർഗ വി​ക​സ​ന ഓ​ഫീ​സ​ർ ഹെ​റാ​ൾ​ഡ് ജോ​ൺ, ത​ഹ​സി​ൽ​ദാ​ർ മ​ജീ​ദ്, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ, മ​റ്റു വ​നം, റ​വ​ന്യൂ, പോ​ലീ​സ് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ബ​ന്ധി​ച്ചു.