മാള: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി അക്രമം കാണിക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തയാളെ മാള പോലീസ് അറസ്റ്റ് ചെയ്തു. വടമ ചാത്തക്കുടം പ്രശാന്തിനെയാണ് എസ്എച്ച്ഒ വി. സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ 29നായിരുന്നു കേസിനാസ്പദമായ സംഭവം.
രാത്രി 10നു കൈമുറിഞ്ഞ നിലയില്‍ എത്തിയ പ്രശാന്ത് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നഴ്സുമാരോട് അപമര്യാദയായി പെരുമാറുകയും മറ്റു ജീവനക്കാരെ കെെയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പരാതിയെതുടര്‍ന്ന് മാള പോലീസ്, ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ചികിത്സിക്കാനെത്തിയ നഴ്സിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതി ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.