ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ടതും അ വര്‍ക്കു മാനസികോല്ലാസം നല്‍കേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി ഡോ.ആര്. ബിന്ദു. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സമഗ്രശിക്ഷ കേരളം ബിആര്‍സി ഇരിങ്ങാലക്കുടയും സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളും ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഹാരിഷ് പോള്‍ വിശിഷ്ടാതിഥിയായിരുന്നു. എന്‍എസ് എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി, ബിപിസി കെ.ആര്. സത്യപാലന്, ലയണ്‍സ് ക്ലബ് സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിതിന്‍ തോമസ്, റീജണല്‍ ചെയര്‍പേഴ്സണ്‍ കെ.എസ്. പ്രദീപ്, ടൗണ്‍ സെക്രട്ടറി ഡയസ് ജോസഫ്, ഡിപിസി ബ്രിജി, ജിടെക് കമ്പ്യൂട്ടേഴ്സ് ഉടമ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍. ഉര്‍സുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവര്‍ നേതൃത്വം നല്കി.