ADVERTISEMENT
ADVERTISEMENT
13
Sunday
July 2025
3:10 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Local News
തൃശൂര്‍
KL8
select District
തൃശൂര്‍
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
യുവതി മരിച്ച നിലയിൽ
1460339
Thursday, October 10, 2024 11:20 PM IST
X
തൃശൂർ: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ വടക്കുമുറി സ്വദേശിനി റിയ ഷെഹാനെയാണ് (20) മരിച്ചത്.
ADVERTISEMENT
കടകളിൽ മോഷണം
കോടന്നൂർ: ശാസ്താംകടവിൽ പ്രവർത്തിക്കുന്ന ആതിര ഫീഡ്സ്, അടിയാട്ട് സ്റ്റോഴ്സ് എന്നി വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. അടിയാട്ട് സ്റ്റോഴ്സിൽനിന്ന് ആറായിരംരൂപയും ആതിര ഫീഡ്സിൽനിന്ന് പണവും നഷ്ടപ്പെട്ടു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം വ്യാപാരസ്ഥാപനങ്ങളിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് മോഷണംനടന്നത്. കടയുടമകൾ ചേർപ്പ് പോലീസിൽ പരാതിനൽകി. കട കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാരകളും പരിസരത്തുനിന്ന് കിട്ടി.
പാവറട്ടിയിൽ മോഷണശ്രമം
പാവറട്ടി: പുളിഞ്ചേരിപ്പടി ഇറച്ചിപുരയ്ക്കുസമീപം മേലിട്ട് ജോസിന്റെ വീട്ടിൽ വീണ്ടും മോഷണശ്രമം. വെള്ളിയാഴ്ച പുലർച്ച മോഷ്ടാവ് വീടിന്റെ പിന്വശത്തേയ്ക്കുവരുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയിൽ ലഭിച്ചു. സിസിടിവി കാമറയിലെ ഫ്ലാഷ്ലൈറ്റ് മിന്നുകയും വീട്ടുടമയുടെ ഫോണിൽ അലറാം മുഴങ്ങുകയും ചെയ്തതോടെ മോഷ്ടാവ് മുഖംമറച്ച് തിരിച്ചു പോകുന്നതും കാമറയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ അകത്തും പുറത്തുമുളള ലൈറ്റുകൾ തെളിയിക്കുകയും ചുറ്റുപാടും പരിശോധനനടത്തുകയും ചെയ്തങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ഏപ്രിലും ജോസിന്റെ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. വീട്ടുകാർ പാവറട്ടി പോലീസിൽ പരാതി നൽകി. പാവറട്ടിയിലും പരിസരങ്ങളിലും മോഷണശ്രമം തുടരുന്ന സാഹചര്യത്തിൽ പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാഹന ഷോറൂമിനുനേരേ ആക്രമണം
തൃപ്രയാർ: നാട്ടിക സെന്ററിന് വടക്കുവശം പ്രിൻസ് മോട്ടോഴ്സ് എന്ന സ്ഥാപനത്തിൽ ആക്രമണം. സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ ഒരുസംഘം ഷോറൂമിന്റെ ചില്ല് ഗ്ലാസുകൾ അടിച്ചുതകർത്തു. കടയുടമ മധുസൂദനന്റെ മകൻ അതുൽ കൃഷണ, ജീവനക്കാരൻ എന്നിവരെ ക്രൂരമായി ആക്രമിച്ചു. ഗുണ്ടാ അക്രമണത്തിൽ തൃപ്രയാർ, നാട്ടിക മർച്ചന്റ് അസോസിയേഷൻ അടിയന്തരയോഗംചേർന്ന് ശക്തമായി പ്രതിഷേധിച്ചു. വലപ്പാട് പോലീസിൽ പരാതി നൽകിയതായി അസോസിയേഷൻ ജനറൽ സെക്രട്ടറി സുരേഷ് ഇയ്യാനി അറിയിച്ചു.
തെങ്ങുവീണ് വീടു തകര്‍ന്നു
വരന്തരപ്പിള്ളി: അമ്മുക്കുളത്ത് തെങ്ങുവീണ് വീടുതകര്‍ന്നു. സ്രാമ്പിക്കല്‍ തിലകന്റെ ഓടിട്ട വീടിനുമുകളിലാണ് തെങ്ങുവീണത്. വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഇവരുടെതന്നെ പറമ്പിലെ തെങ്ങാണ് കാറ്റില്‍ കടപുഴകിയത്. അംഗപരിമിതനായ തിലകനും ഭാര്യയും മകനുമാണ് വീട്ടില്‍ താമസിക്കുന്നത്. അപകടംനടന്ന സമയത്ത് തിലകനും ഭാര്യയും അകത്തുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കാട്ടാന കൃഷി നശിപ്പിച്ചു
മരോട്ടിച്ചാൽ: ചീരക്കുണ്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞരാത്രിയിലാണ് സംഭവം. മരോട്ടിച്ചാൽ സ്വദേശി പറപ്പുള്ളിത്തറയിൽ സോമന്റെ കൃഷിയിടത്തിലാണ് കാട്ടാനയെത്തിയത്. ഓണവിപണി ലക്ഷ്യമാക്കി കൃഷിചെയ്ത നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. പകുതി മൂപ്പായതും കുലവെട്ടാറായതുമായ നിരവധി നേന്ത്രവാഴകള്‍ ആന ചവിട്ടിമെതിച്ച,ു. കൃഷിസ്ഥലത്തേക്ക് ആന എത്താതിരിക്കാൻ പ്രദേശത്ത് വൈദ്യുതവേലി ഉണ്ടെങ്കിലും അതു മറികടന്നാണ് കാട്ടാന കൃഷിയിടത്തിൽ എത്തിയതെന്ന് പറയുന്നു. കുറച്ചുനാളുകളായി പ്രദേശത്ത് ആനശല്യം ഉണ്ടായിരുന്നില്ല. എന്നാൽ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
വാഴാനി ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി
പുന്നംപറമ്പ്: വാഴാനി ഡാമിലേക്കുള്ള വനത്തിൽനിന്നുള്ള നീരൊഴുക്ക് സുഗമമാക്കി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെ ഉൾവനമേഖലയിലെ പ്രധാന ചോലകളായ കക്കുംചോല ഉൾപ്പടെയുള്ളവയാണ് വൃത്തിയാക്കിയത്. ഡാം അസി.എൻജിനീയർ പി.എസ്. സാൽവിൻ, ഓവർസിയർ പി.എം. വിവേക് എന്നിവരുടെ നേതൃത്വത്തിൽ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് അധികൃതരും ചേർന്നാണ് വാഴാനി ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയത്.
യുഡിഎഫ് ദേശീയപാത ഉപരോധിച്ചു
ചാവക്കാട്: ചേറ്റുവ - ചാവക്കാട് ദേശീയപാതയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈവേ ഉപരോധസമരം സംഘടിപ്പിച്ചു. നോര്‍ത്ത് ഒരുമനയൂര്‍ ജുമാ മസ്ജിദിനു മുമ്പില്‍ ദേശീയപാത 66 ലാണ് റോഡ് തടഞ്ഞ് വാഹനങ്ങള്‍ ഉപരോധിച്ചത്. ചാവക്കാട് മുതല്‍ വില്ല്യംസ് വരെയുള്ള രണ്ടുകിലോമീറ്റര്‍ ദൂരം ദേശീയപാത പൂർണമായും തകര്‍ന്നുകിടക്കുകയാണ്. വിദ്യാർഥികൾ, റോഡരുകിലെ വ്യാപാരികൾ, കാൽനടയാത്രക്കാർ എല്ലാവരും ദുരിത ത്തിലാണ്. യുഡിഎഫ് കൺവീനർ കെ.ജെ. ചാക്കോ ഉദ്ഘാടനംചെയ്തു. യുഡിഎഫ് ചെയര്മാന് കെ.വി. അബ്ദുല്‍ഖാദര്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ആഷിത, നസീര്‍ മൂപ്പില്‍, ഒരുമനയൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ലീന സജീവന്, ഡയറക്ടര്‍മാരായ നൂര്ജഹാന്, നൗഷാദ്, നഷ്റ മുഹമ്മദ്, റഷീദ് കാരയില്‍,ശ്യാം സുന്ദര്‍ എന്നിവര്‍ സംസാരിച്ചു.
വടക്കാഞ്ചേരി ഓട്ടോമൊബൈൽ സഹകരണസംഘത്തിന് പുരസ്കാരം
വടക്കാഞ്ചേരി: ജില്ലയിലെ ഏറ്റവുംമികച്ച സഹകരണസംഘത്തിനുള്ള ഒന്നാംസ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനവും വടക്കാഞ്ചേരി ഓട്ടോമൊബൈൽ സഹകരണസംഘത്തിന് ലഭിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സഹകരണവകുപ്പിന്റെ നിക്ഷേപസമാഹരണ യജ്ഞത്തിൽ തുടർച്ചയായി തലപ്പിള്ളി താലൂക്കിൽ ഒന്നാംസ്ഥാനം സംഘത്തിന് തന്നെയാണന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. സംഘത്തിലെ മുഴുവൻ മെമ്പർമാർക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കിയതായും ഭാരവാഹികൾപറഞ്ഞു. അങ്കമാലിയിൽനടന്ന അന്താരാഷ്ട്ര സഹകരണ വാരാഘോഷത്തിൽ സഹകരണമന്ത്രി വി.എൻ. വാസവനിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങി. പത്രസമ്മേളനത്തിൽ സംഘം പ്രസിഡന്റ് ടി.പി. ഗിരീശൻ, വൈസ് പ്രസിഡന്റ് പി.എൻ. വൈശാഖ്, ഡയറക്ടർ വി.ജി. സുരേഷ്കുമാർ, സെക്രട്ടറി എം.എം. ലൈല എന്നിവർ പങ്കെടുത്തു.
കേരളവർമയെ പ്ലാസ്റ്റിക്മുക്തമാക്കാൻ പൂർവവിദ്യാർഥി സംഘടന
തൃശൂർ: കേരളവർമ കോളജ് കാന്പസ് പ്ലാസ്റ്റിക്മുക്തമാക്കാനുള്ള നടപടികൾക്കു പൂർവവിദ്യാർഥിസംഘടന തുടക്കംകുറിക്കുന്നു. സംഘടനാസ്ഥാപകൻ പ്രഫ. എൻ.ഡി. സുബ്രഹ്മണ്യന്റെ ഓർമദിനത്തോടനുബന്ധിച്ച് 14, 15 തീയതികളിലാണു പരിപാടി. 14നു രാവിലെ ഒന്‍പതിന് കോളജ് ഓഡിറ്റോറിയത്തിൽ മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയാകും. പി. ബാലചന്ദ്രൻ എംഎൽഎ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. കാന്പസിലെ മാലിന്യംശേഖരിച്ച് തരംതിരിച്ച് കോർപറേഷൻ ദ്രുതകർമസേനയ്ക്കു കൈമാറുകയാണു ചെയ്യുക. പത്രസമ്മേളനത്തിൽ പ്രസിഡന്റ് സത്യൻ, സെക്രട്ടറി മധുസൂദനൻ, അഡ്വ. കെ.കെ. ഗോപിനാഥ്, ശിവൻ, നാരായണസ്വാമി എന്നിവർ പങ്കെടുത്തു.
കിണറ്റിൽവീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
എരുമപ്പെട്ടി: എയ്യാലിൽ കാട്ടുപന്നി കിണറ്റിൽവീണു. എയ്യാൽ ക്ഷേത്രത്തിനടുത്ത് കക്കാടത്ത് ഞാലിൽ വേലായുധന്റെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് പന്നി വീണത്. പഞ്ചായത്തിന്റെ നിർദേശപ്രകാരം ഷൂട്ടർ നെൽസൺ ജെ.പാലക്കൽ അരണാട്ടുകര സ്ഥലത്തെത്തി പന്നിയെ കിണറ്റിൽവച്ച് വെടിവച്ചുകൊന്നു. എരുമപ്പെട്ടി വനപാലകര്‍ സ്ഥലത്തെത്തി. ആർആർടി അംഗം ബൈജു കടങ്ങോടിന്റെ നേതൃത്വത്തിൽ നാട്ടുകാരായ നജീബ് കൊമ്പത്തേയിൽ, രാജേഷ്, സുനി, പ്രമോദ് എന്നിവർ ചേർന്ന് പന്നിയെ പുറത്തെടുത്ത് സംസ്കരിച്ചു.
മാടായിക്കോണം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെല്‍ത്ത് വെല്‍നെസ് സെന്റര്‍ ആരംഭിക്കാന്‍ കഴിയുകയില്ലെന്നു റിപ്പോര്‍ട്ട്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ പൊറത്തിശേരി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മാടായിക്കോണം സബ് സെന്റര്‍, അര്‍ബന്‍ ഹെല്‍ത്ത് ആൻഡ് വെല്‍നെസ്സ് സെന്റര്‍ ആയി ആരംഭിക്കാന്‍ കഴിയുകയില്ലെന്ന് വ്യക്തമാക്കികൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. മാടായിക്കോണം സബ് സെന്റര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ആയി ബ്രാന്‍ഡിംഗ് ചെയ്ത് സെപ്റ്റംബര്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായും വീണ്ടും അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആയി ബ്രാൻഡ്് ചെയ്യാന്‍ കഴിയുകയില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂര്‍ ജില്ലയില്‍ 27 അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ ആരംഭിക്കുന്നതിനാണ് അനുവാദം ഉള്ളതെന്നും 26 എണ്ണത്തിന്റെയും ഉദ്ഘാടനം നടന്ന് കഴിഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിനായി സ്വന്തം കെട്ടിടമോ 40,000 രൂപ വരെ വരുന്ന വാടക കെട്ടിടമോ ഉപയോഗിക്കാവുന്നതാണെന്നും നഗരസഭയുടെ ഭരണസമിതി തീരുമാനപ്രകാരം കരുവന്നൂര്‍ ബംഗ്ലാവിലെ സുവര്‍ണജൂബിലി മന്ദിരത്തില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ വിധി വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. വാര്‍ഡ് ഏഴില്‍ ആരംഭിക്കാന്‍ ധാരണ ആയിരുന്നുവെങ്കിലും അനുയോജ്യമായ കെട്ടിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് മാടായിക്കോണം കുടുംബക്ഷേമ ഉപ കേന്ദ്രത്തില്‍ തന്നെ വെല്‍നെസ്സ് സെന്റര്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഭരണസിതിയുടെ അഭ്യര്‍ഥന മാനിച്ച് ജില്ലാ കളക്ടര്‍ 2023 ഡിസംബറില്‍ മാടായിക്കോണം കുടുംബക്ഷേമ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.
സിപിഐ ജില്ലാ സമ്മേളനം: വിദ്യാര്‍ഥികളുടെ ഭാവിതകര്‍ക്കുന്ന ദേശീയ പരീക്ഷാ ഏജന്‍സി പിരിച്ചുവിടണം
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളുടെയും വിദ്യഭ്യാസത്തിന്റെയും ഭാവിതകര്‍ക്കുന്ന ദേശീയ പരീക്ഷാ ഏജന്‍സിയെ പിരിച്ചുവിടണമെന്ന് സിപിഐ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസരംഗത്തെയും വിദ്യാ ര്‍ഥികളുടെ സുരക്ഷിതമായ ഭാവിയെയും ദോഷകരമായി ബാധിക്കുംവിധം പരീക്ഷാസംവിധാ നങ്ങളില്‍ അടിക്കടി അട്ടിമറികള്‍ സംഭവിക്കുകയാണ്. യാതൊരു സുതാര്യതയും ഇല്ലാതെയാണു ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) രാജ്യത്തെ പരീക്ഷാ നടപടികള്‍ കൈകാര്യം ചെയ്യുന്നത്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാന സംഭാവനകളില്‍ ഒന്നായിട്ടാണ് 2017 ല്‍ എന്‍ടിഎ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ ത്തിലെ ഉന്നതവിദ്യാഭ്യാസവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ് എന്‍ടിഎ. ആദ്യഘട്ടത്തില്‍ സിബിഎസ്ഇയും എഐസിടിഇയും നടത്തിയിരുന്ന പരീക്ഷകളുടെ നടത്തിപ്പുചുമതലയാണു നല്‍കിയത്. 2018 ഡിസംബറില്‍ യുജിസി, നെറ്റ് പരീക്ഷയുടെ ചുമതലയും പിടിച്ചെടുത്ത് എന്‍ടിഎയ്ക്ക് നല്കി. ഇതോടെ, ചരിത്രത്തിലില്ലാത്തവിധം ചോദ്യപേപ്പര്‍ മാഫിയകള്‍ രാജ്യത്ത് വിഹരിക്കാന്‍ തുടങ്ങി. സോള്‍വര്‍ ഗ്യാങ്ങ്് ഉള്‍പ്പടെയുള്ള ചോദ്യപേപ്പര്‍ മാഫികള്‍ ഓണ്‍ലൈന്‍ ആയും ഓഫ് ലൈനായും ദേശീയ തലത്തില്‍ നടത്തുന്ന പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് വില്പനയ്ക്കു വയ്ക്കുകയാണ്. ഇത് കേവലം പരീക്ഷാ ക്രമക്കേടെന്നോ, ചോദ്യപേപ്പര്‍ ചോര്ച്ചയെന്നോപറഞ്ഞ് നിസാ രവത്്കരിക്കാനാവില്ല. കോടികളുടെ അഴിമതികൂടിയാണ് ചോദ്യപേപ്പര്‍ മാഫിയ നടത്തുന്നത്. ദേശീയ ഏജന്‍സി നടത്തുന്ന പരീകള്ക്കായി അഹോരാത്രം കഷ്ടപ്പെട്ട് പഠിക്കുന്ന വിദ്യാര്ഥികളെയാകെ പെരുവഴിയിലാക്കാ നാണ് ഇതുവഴിവച്ചത്. നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തു. ഇതു ഗൗരവമായി കാണ ണം. വിദ്യാര്‍ഥികളുടെ ഭാവിതുലയ്ക്കുന്ന, ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്ന ദേശീയ പരീക്ഷ ഏജന്‍സിയെ പിരിച്ചുവിടണമെന്നും പരീക്ഷാ നടത്തി പ്പുകള്‍ വികേന്ദ്രീകരിച്ച് സുതാര്യമായി നിര്‍വഹിക്കാനുള്ള ചുമത യുജിസിക്കും സര്‍വകലാശാലകള്‍ക്കും തിരികെ നല്‍കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം ഇന്നു സമാപിക്കും
ഇരിങ്ങാലക്കുട: സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ ചരമദിനമായിരുന്ന ഇന്നലെ പികെവിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രന് പികെവിയെ അനുസ്മരിച്ചു. പി. ബാലചന്ദ്രന് എംഎൽഎ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് എന്നിവർ അവതരിപ്പിച്ച റിപ്പോര്ട്ടിന്മേൽ പ്രതിനിധികൾ ചര്‍ച്ച നടത്തി. സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീറും കെ. രാജനും മറുപടി നല്കി. സിപിഐ ഉപരിഘടകങ്ങളില്‍ നിന്നുള്ള കെ.പി. രാജേന്ദ്രന്, പി.പി. സുനീര്‍, കെ. രാജന്, സത്യന് മൊകേരി, അഡ്വ. എന്‍. രാജന്, സി.എന്‍. ജയദേവ്, രാജാജി മാത്യു തോമസ്, ജെ. ചിഞ്ചുറാണി തുടങ്ങിയവര്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കുന്നുണ്ട്. ഇന്നു പുതിയ ജില്ലാ കൗണ്‍സില്‍ അംഗങ്ങളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
ഡോ. പി. സോജൻലാൽ ചുമതലയേറ്റു
തൃശൂർ: ജ്യോതി എൻജിനീയറിംഗ് കോളജിന്റെ പുതിയ പ്രിൻസിപ്പലായി ഡോ. പി. സോജൻലാൽ ചുമതലയേറ്റു. കൊച്ചി യൂണിവേഴ്സിറ്റിയിൽനിന്ന് കന്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ഇദ്ദേഹം കോതമംഗലം എംഎ കോളജ് ഓഫ് എൻജിനീയറിംഗ് കോളജിൽ അധ്യാപകൻ, വിദേശത്തുള്ള കന്പനികളിൽ ഉയർന്ന ഉദ്യോഗം, രാജഗിരി എൻജിനീയറിംഗ് കോളജിൽ പ്രഫസർ, കോതമംഗലം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് എൻജിനീയറിംഗ് കോളജിൽ പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഹയർ എഡ്യുക്കേഷനുവേണ്ടി കന്പ്യൂ ട്ടർ സയൻസിൽ 17 പുസ്തകങ്ങളും ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്നതിനുള്ള കന്പ്യൂട്ടർ ബേസ്ഡ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2021ൽ ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ എഡ്യുക്കേഷൻ ഫോർ ഗ്രോത്ത് ആൻഡ് റിസർച്ച് സെന്റർ നൽകുന്ന ഏറ്റവും നല്ല പ്രിൻസിപ്പലിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2022 കോവിഡ് കാലത്ത് ഏറ്റവും നല്ല രീതിയിൽ വിദ്യാഭ്യാസം നൽകിയതിനു യുകെയിൽനിന്ന് വെങ്കല മെഡൽ ലഭിച്ചു .ഇൻഫോസിസുമായി ചേർന്ന് 3200ൽപ്പരം പേർക്ക് 5ജിയെക്കുറിച്ച് ഓണ്‍ലൈനിൽ ക്ലാസ് നയിച്ചിട്ടുണ്ട്.
എൻസിപിയിൽനിന്ന് രാജിവച്ച് കേരള കോൺഗ്രസിൽ ചേർന്നു
തൃശൂർ: ഇടതുപക്ഷ സർക്കാരിന്റെ കർഷകജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് എൻസിപിയിൽ നിന്ന് നേതാക്കളും പ്രവർത്തകരും രാജിവച്ച് കേരള കോൺഗ്രസിൽ ചേർന്നു. തൃക്കൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെന്പറുമായിരുന്ന എൻസിപി തൃശൂർ ജില്ലാ സെക്രട്ടറി ജോൺ വട്ടക്കുഴി, മുൻ പഞ്ചായത്ത് മെന്പറും ദളിത് വിഭാഗം ജില്ലാ പ്രസിഡന്റുമായിരുന്ന പി.സി. കറപ്പൻ, നിയോജകമണ്ഡലം സെക്രട്ടറി പി.ടി. ജോണി പുതുശേരി, മഹിളാ വിഭാഗം നേതാവ് എൻ.എസ്. പവിത്ര തുടങ്ങിയ നേതാക്കളും പ്രവർത്തകരുമാണ് രാജിവച്ച് കേരള കോൺഗ്രസിൽ ചേർന്നത്. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയിൽനിന്നും ഇവർ അംഗത്വം സ്വീകരിച്ചു.
ഭീഷണിപ്പെടുത്തിയല്ല, പക്വതയോടെ വേണം പണിമുടക്ക് നടത്താൻ: മന്ത്രി ശശീന്ദ്രൻ
അയ്യന്തോൾ: ഭീഷണിപ്പെടുത്തലിലൂടെയല്ല, പക്വതയോടെ വേണം ദേശീയപണിമുടക്ക് നടത്താനെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിൽ എൻസിപി - എസ് ജില്ലാ ദ്വിദിന രാഷ്ട്രീയശില്പശാല ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷജനാധിപത്യമുന്നണിയെ തള്ളിപ്പറയാതെ ഒപ്പംനിന്ന ഏകഘടകകക്ഷിയായ എൻസിപി - എസിനെ വെല്ലുവിളിക്കാൻ ഒരു ഘടകകക്ഷിക്കും കഴിയില്ല. ഘടകകക്ഷികളിൽ മുതലെടുപ്പിനാണ് കേരള കോണ്‍ഗ്രസിന്റെ ശ്രമം. ആദ്യംമുതൽ എൽഡിഎഫിനെ തള്ളിപ്പറയാത്ത പാർട്ടിയാണ് എൻസിപി - എസ്. മന്ത്രിയെ തിരുത്താൻ പാർട്ടിക്ക് അധികാരമുണ്ട്, മുന്നണിക്ക് അധികാരമുണ്ട്. എന്നാൽ അതു മുതലെടുക്കുവാൻ ചിലർ ശ്രമിച്ചാൽ വിലപ്പോകില്ല. വിശുദ്ധിയുടെ ശുഭ്രവസ്ത്രം ധരിച്ചുകൊണ്ട് പൊതുപ്രവർത്തനം നടത്തുന്ന പാർട്ടിയാണ് എൻസിപി - എസ്. ആ പാർട്ടിയെ വെല്ലുവിളിക്കാൻ ഒരു ഘടകകക്ഷിക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യകാല പാർട്ടിപ്രവർത്തകരായ കെ.പി. ഹൃഷികേശൻ നന്പൂതിരി, എൻ. ചന്ദ്രമോഹൻ, കെ.എൽ. ജെയിംസ്, സുമം കെ. ചെറിയാൻ എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് സി.എൽ. ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമാരായ പി.കെ. രാജൻ, പി.എം. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ, അഡ്വ. രഘു കെ. മാരാത്ത്, അഡ്വ. എം.പി. സൂര്യനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓട്ടോറിക്ഷ മിനിമം ചാർജ് കാലോചിതമായി പരിഷ്കരിക്കണം: സുന്ദരൻ കുന്നത്തുള്ളി
തൃശൂർ: ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. കോവിഡിനുശേഷം കടുത്ത സാന്പത്തികപ്രതിസന്ധിയിലാണ് ഓട്ടോ തൊഴിലാളികൾ. നിത്യോപയോഗസാധനങ്ങളുടെ വിലവർധന തുടങ്ങി വരുമാനത്തെക്കാൾ അധികരിച്ച ചെലവുമൂലം പല തൊഴിലാളികളും ഓട്ടോ ഓടിക്കുന്ന തൊഴിൽ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓട്ടോ മിനിമം ചാർജ് വർധന നടപ്പിലാക്കുവാൻ ഇടതുസർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എ.ടി. ജോസ് അധ്യക്ഷത വഹിച്ചു. വി.എ. ഷംസുദീൻ, ഐ.ആർ. മണികണ്ഠൻ, സി.ആർ. മനോജ്, പി.ബി. ബിജു, വി.ആർ. ശ്രീകാന്ത്, സുനിൽ വടക്കേടത്ത്, സി.എസ്. സോമൻ, പി.ജി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
തിരുസ്വരൂപം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ തർപ്പണ തിരുനാളിന്റെ ഭാഗമായി ഇന്നലെ രാത്രിനടന്ന തിരുസ്വരൂപങ്ങളുടെ എഴുന്നള്ളിച്ചുവയ്ക്കൽ ഭക്തിനിർഭരമായി. ആയിരങ്ങൾ പങ്കെടുത്തു. വൈകിട്ട് ആരംഭിച്ച വിശുദ്ധ കുർബാനയ്ക്കും കൂടുതുറക്കൽ ശ്രൂശൂഷയ്ക്കും അതിരൂപത വികാരി ജനറാൾ മോൺ. ജയ്സൺ കുനംപ്ലാക്കൽ മുഖ്യകാർമികനായിരുന്നു. ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ എന്നിവർ സഹായികളായിരുന്നു വിവിധ മേഖലകളിൽനിന്ന് രാവിലെ ആരംഭിച്ച എഴുന്നള്ളിപ്പുകൾ രാത്രി പള്ളിയിൽ എത്തി സമാപിച്ചു. വാദ്യമേള ങ്ങളും തേരുകളും പട്ടുക്കുടകളും അകമ്പടിയായി. ബാൻഡ് വാദ്യങ്ങളുടെ സംഗമവും വർണമഴയും ഉണ്ടായിരുന്നു. ഇന്നു രാവിലെ 6.30ന് ദിവ്യബലി. 10ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാ നയ്ക്ക് മൈനർ സെമിനാരി റെക്ടർ ഫാ. ജോയ് പുത്തൂർ മുഖ്യ കാർമിനാകും. അതിരൂപത വൈസ് ചാൻസലർ റവ. ഡോ. ഷിജോ ചിരിയങ്കണ്ടത്ത് സന്ദേശം നൽകും. ഉച്ചയ്ക്ക് രണ്ടിന് തീർഥക്കുളത്തിൽ സമൂഹമാമ്മോദീസ, ദിവ്യബലി എന്നിവയ്ക്ക് ബിഷപ് മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമികനാകും. 4.30 ന് ദിവ്യബലി, പ്രദക്ഷിണം, വർണമഴ. രാത്രി 7.30 മുതൽ മെഗാ ബാൻഡ് ഷോ. ട്രസ്റ്റിമാരായ പി.എ. ഹൈസൺ, ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, സേവ്യർ വാകയിൽ, ജനറൽ കൺവീനർ ടി.ജെ. ഷാജു, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, കൺവീനർമാരായ തോമസ് കിടങ്ങൻ, ഫ്രാൻസിസ് മുട്ടത്ത്, ജോയ് ചിറമ്മൽ, തോമസ് വാകയിൽ, എൻ. കെ. ജോൺസൻ, കെ.ജെ. തോമസ്, സി.എഫ്. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് ഉച്ചവരെ തിരുനാൾ ഭക്ഷണം പാർസലായി ലഭിക്കുമെന്ന് കൺവീനർ എൻ.എൽ. ഫ്രാൻസിസ് അറിയിച്ചു.
ടോൾ പിരിവ്: ഭരണകക്ഷികളുടെ മാർച്ചും പ്രമേയവുമല്ല വേണ്ടത്, സർക്കാർ ഇടപെടണം: അഡ്വ. ജോസഫ് ടാജറ്റ്
തൃശൂർ: ഗതാഗതക്കുരുക്കിന്റെ പേരിൽ ടോൾപിരിവ് നിർത്തിവയ്ക്കാൻ അധികാരത്തിലുള്ള സിപിഎമ്മും സിപിഐയും ചെയ്യേണ്ടതു പ്രമേയവും മാർച്ചുമല്ല, മറിച്ച് ശക്തമായ ഇടപെടലാണെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ടോൾ നിരക്ക് ഉയർത്തരുതെന്നും പിരിവു നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുനൽകിയ ഹർജിയിൽ ദേശീയപാത ഈ നിലയിൽ തുടർന്നാൽ ടോൾ നിർത്തേണ്ടിവരുമെന്നാണു ഹൈക്കോടതി താത്കാലിക ഉത്തരവിട്ടത്. ഭരണകക്ഷികളായ സിപിഎം ടോൾ പ്ലാസ മാർച്ചും സിപിഐ പ്രമേയവുമായി വരുന്പോൾ യഥാർഥപ്രശ്നത്തിൽനിന്നുള്ള ഒളിച്ചോട്ടമാണു നടത്തുന്നത്. സർക്കാർ എന്തുകൊണ്ട് ടോൾ നിർത്തണമെന്ന് എൻഎച്ച്എഐയോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടുന്നില്ല. പത്തു വർഷമായി കോണ്‍ഗ്രസ് പാലിയേക്കര കരാർകന്പനിയുടെ ലംഘനത്തിനെതിരേ സമരത്തിലും നിയമനടപടിയിലുമാണ്. സംസ്ഥാനസർക്കാർ പലപ്പോഴും കേസുകളിൽ മൗനംപാലിക്കുകയാണ്. കന്പനിയെ കരിന്പട്ടികയിൽ ഉൾപ്പെടുത്തി പുറത്താക്കാൻ എൻഎച്ച്എഐ ആർബിട്രേഷൻ ട്രൈബ്യൂണലിൽ നൽകിയ കേസിൽ സർക്കാരിനെ കക്ഷിചേർത്തതു ഡൽഹി ഹൈക്കോടതിയിൽ പോയി ഒഴിവായ നടപടി ദുരൂഹമാണ്. ദേശീയപാത തകർന്നു ഗതാഗതം താറുമാറായ സാഹചര്യത്തിൽ ടോൾ നിർത്തിവയ്ക്കേണ്ടിവരുമെന്നു താത്കാലിക ഉത്തരവിട്ട് കേസ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്സണ് ജോണ്‍ എന്നിവരടങ്ങിയ ബെഞ്ച് 16ലേക്കു നീട്ടിവച്ച സാഹചര്യത്തിൽ സംസ്ഥാനസർക്കാർ നിലപാടെടുക്കാൻ താമസിക്കരുത്. പ്രശ്നങ്ങൾ തീർക്കാൻ ഒരാഴ്ച സമയം അനുവദിക്കണമെന്നു കേന്ദ്രത്തിനായി ഹാജരായ അഡീഷണൽ സൊളിസിറ്റർ ജനറലിന്റെ ആവശ്യം പരിഗണിച്ചാണു കേസ് നീട്ടിവച്ചതെന്നും അഡ്വ. ജോസഫ് ടാജറ്റ് വ്യക്തമാക്കി.
സഹകരണസ്ഥാപനങ്ങളെ തകർക്കുന്ന കേരള ബാങ്ക് നയം തിരുത്താൻ സർക്കാർ ഇടപെടണം: ആർജെഡി
തൃശൂർ: സഹകരണസ്ഥാപനങ്ങളെ തകർക്കുന്ന കേരള ബാങ്ക് നയം തിരുത്താൻ സർക്കാർ ഇടപെടണമെന്ന് ആർജെഡി ജില്ലാ പ്രസിഡന്റ് ജെയ്സൻ മാണി. സഹകരണസ്ഥാപനങ്ങൾക്കു താങ്ങും തണലുമാകേണ്ട കേരള ബാങ്ക് നടപ്പാക്കുന്ന പുതിയ നയങ്ങളിലൂടെ സഹകരണസ്ഥാപനങ്ങൾ കൂപ്പുകുത്തുകയാണ്. ഇത്തരം നയങ്ങൾ നിയന്ത്രിക്കാൻ സർക്കാർ തയാറാകണമെന്നും കേരള കോ ഓപ്പറേറ്റീവ് സെന്റർ ജില്ലാതല മെന്പർഷിപ്പ് വിതരണം ഉദ്ഘാടനംചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം സഹകാരിയും ആർജെഡി സംസ്ഥാന കമ്മിറ്റി അംഗവുമായ വിൻസെന്റ് പുത്തൂർ നിർവഹിച്ചു. കെസിഇസി ജില്ലാ പ്രസിഡന്റ് കെ.കെ. ജിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷോബിൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. കെ. കിരണ്‍കുമാർ, നോജി ജോസഫ്, കെ.കെ. സാവിത്രി, സി.എം. ഷാജി, ആന്റോ ഇമ്മട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
മാലിന്യനിർമാർജനം: മനുഷ്യരുടെ മനോഭാവത്തിൽ മാറ്റം വരണം: മന്ത്രി എം.ബി. രാജേഷ്
കൊരട്ടി: വിദ്യാഭ്യാസവും സാമ്പത്തികനിലയും ഉയർന്നതുകൊണ്ടോ ബോധവത്്കരണം കൊണ്ടോ മാലിന്യനിർമാർജനം സാധ്യമാകില്ലെന്നും മനുഷ്യരുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടതെന്നും മന്ത്രി എം.ബി.രാജേഷ്. വീടുകളിൽനിന്നും പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനായി ഏർപ്പെടുത്തിയ യൂസർ ഫീ ഹരിതകർമസേനയ്ക്ക് കൊടുക്കാൻ ഇപ്പോഴും ഒരു വിഭാഗം വൈമനസ്യം കാണിക്കുന്നതായി മന്ത്രി കുറ്റപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങളും ആനുകുല്യവും ലഭ്യമാകാൻ യൂസർഫീ അടച്ചതിന്റെ രശീതി ഉറപ്പാക്കണമെന്നും പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ പിഴ അടക്കമുള്ള കർശന നടപടിയെടുക്കാൻ പഞ്ചായത്തുകൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൊരട്ടി പഞ്ചായത്തും ചാലക്കുടി ബ്ലോക്ക് പഞ്ചായത്തും സം യുക്തമായി 24 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന ഡയപ്പർ ആൻഡ് നാപ്കിൻ ഡിസ് ട്രോയർ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചാലക്കുടി നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിൽ നിന്നും ചാലക്കുടി നഗരസഭയിൽ നിന്നും ഹരിതകർമസേന വഴി ഡയപ്പർ - നാപ്കിൻ മാലിന്യം ശേഖരിക്കും. ഒരു ദിവസം രണ്ടു ഷിഫ്റ്റുകളിലായി ഇത്തരം ഒരു ടൺ മാലിന്യം സംസ്കരിക്കാനാണ് തീരുമാനം. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി. ബിജു, വൈസ് പ്രസിഡന്റ്് ഷൈനി ഷാജി, എൽഎസ്ജിഡി അസിസ്റ്റന്റ്് ഡയറക്ടർ ബിന്ദു പരമേശ്വരൻ, ജനപ്രതിനിധികളായ കെ.ആർ. സുമേഷ്, കുമാരി ബാലൻ, നൈനു റിച്ചു, സിന്ധു രവി, ബിജോയ് പെരേപ്പാടൻ, പി.ജി. സത്യപാലൻ, പി.എസ്. സുമേഷ്, അസി. എൻജിനീയർ എ.വി. ആന്റു, പഞ്ചായത്ത് സെക്രട്ടറി കെ.എ. ശ്രീലത എന്നിവർ പ്രസംഗിച്ചു.
കമ്പ്യൂട്ടറും പ്രിന്ററും അനുബന്ധ ഉപകരണങ്ങളും കൈമാറി
കൊരട്ടി: വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെറ്റാരിക്കൽ കർഷക സമിതിക്ക് കമ്പ്യൂട്ടറും പ്രിന്ററും അനുബന്ധ ഉപകരണങ്ങളും കൈമാറി കൊരട്ടി സർവീസ് സഹകരണ ബാങ്ക്. കർഷക സമിതി പ്രസിഡന്റ്് പി.നാരായണൻ, ബാങ്ക് പ്രസിഡന്റ്് അഡ്വ. കെ.എ. ജോജിയിൽ നിന്നും ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. സുഭാഷ്, വിഎഫ്പിസികെജില്ലാ മാനേജർ എ.എ. അംജ, ഡെപ്യൂട്ടി മാനേജർ അനുപമ രാജ, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.ബി.രാജു, ഐ.ജി. ഉമേഷ് കുമാർ, ബിൻസി വിത്സൺ, നളിനി ഗോപിനാഥ്, സി.ആർ. സോമശേഖരൻ, ഷിമ സുധിൻ, പി.ഒ. ജയൻ, വി.ഒ. പൗലോസ്, സിനി ബേബി, ബാങ്ക് സെക്രട്ടറി എൻ.ജി. സനിൽകുമാർ എന്നിവർ സന്നിഹിതരായി.
അണുകുടുംബങ്ങളിലെ വൈകാരിക അരക്ഷിതത്വം കുട്ടികൾക്കു ദോഷമാകുന്നു: മന്ത്രി ആർ. ബിന്ദു
മാള: അണുകുടുംബങ്ങളിലെ വൈകാരിക അരക്ഷിതത്വം കുട്ടികൾക്ക് ദോഷകരമായി മാറുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. മേലഡൂരിൽ അക്ഷരഗണിതം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാള വിദ്യാഭ്യാസ ഉപജില്ല സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയായ അക്ഷരഗണിതം പദ്ധതിയിലൂടെ ഉപജില്ലയിലെ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളും അക്ഷരവും ഗണിതവും സ്വായത്തമാക്കിയതിന്റെ പ്രഖ്യാപനമാണ് നടന്നത്. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അധ്യക്ഷത വഹിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡെയ്സി തോമസ്, റോമി ബേബി, പ്രിൻസി ഫ്രാൻസിസ്, കെ.ആർ. ജോജോ, നിഷ ഷാജി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. കെ. സുരേഷ് സ്വാഗതവും എച്ച്എം ഫോറം പ്രസിഡന്റ് റോബി ജോസ് നന്ദിയും പറഞ്ഞു.
ജര്‍മന്‍ എംപ്ലോയേഴ്സ് ടീം കിഡ്സ് സന്ദര്‍ശിച്ചു
കോട്ടപ്പുറം: തികച്ചും സൗജന്യമായി തൊഴില്‍ സാധ്യതകള്‍ നല്കുന്ന ജര്‍മന്‍ എംപ്ലോയേഴ്സ് ടീം കിഡ്സ് കാമ്പസ് സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ജോലി കരാര്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു. കിഡ്സ് കാമ്പസില്‍ ജര്‍മന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ഥികളുടേയും മാതാപിതാക്കളുടെയും സംശയങ്ങള്‍ക്ക് ഉത്തരങ്ങളും നല്കി. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശേരി എല്ലാവരെയും സ്വാഗതം ചെയ്യതു. ഇന്റര്‍നാഷണല്‍ ലാംഗേ്വജ് അക്കാദമി സെന്റര്‍ കൊ-ഒാഡിനേറ്റര്‍ ഫാ. സിജില്‍ മുട്ടിക്കല്‍, കൊച്ചി രൂപത ലാംഗേ്വജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. പ്രസാദ് കത്തിപ്പറമ്പില്‍, കിഡ്സ് അസി. ഡയറക്ടര്‍ ഫാ. ബിയോണ് തോമസ് കോണത്ത്, ഫാ. എബ്നേസര്‍ ആന്റണി കാട്ടിപ്പറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
സദനം കൃഷ്ണൻകുട്ടിക്ക് ആദരം
ഗുരുവായൂർ: പൈതൃകം ഗുരുവായൂർ, കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടിയെ വസതിയിലെത്തി ആദരിച്ചു. ഗുരുപൂർണിമാദിനത്തിൽ പൈതൃകംനടത്താറുള്ള ഗുരുവന്ദനത്തിന്റെ ഭാഗമായാണ് ആദരം. ഇരിങ്ങാലക്കുടയിലെ വസതിയിലെത്തി അദ്ദേഹത്തിന് പൊന്നാടയും ഉപഹാരവും പണക്കിഴിയുംനൽകി ആദരിച്ചു. പൈതൃകം കോഓർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, പൈതൃകം കലാക്ഷേത്ര ചെയർമാനും ഓട്ടൻതുള്ളൽ ആചാര്യനുമായ മണലൂർ ഗോപിനാഥ്, ജനറൽ കൺവീനർ ശ്രീകുമാർ പി.നായർ, സെക്രട്ടറി മധു കെ.നായർ, പിആർഒ രാജേഷ് ഗുരുവായൂർ, കെ.ആർ. മുരളീധരൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
എന്‍.എം. ബാലകൃഷ്ണന് അനുസ്മരണം നടത്തി
കാറളം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എന്‍.എം. ബാലകൃഷ് ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സര്‍വകക്ഷി അനുശോചന യോഗം നടത്തി. കിഴുത്താനി ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മുന്‍ ഗവ. ചീഫ്വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.പ്രസാദ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രിയ അനില്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പില്‍, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് തങ്കപ്പന് പാറയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്് വി.ഡി. സൈമണ്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കെ.കെ. മുകുന്ദന്, കെഎസ്ഇബി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഉണ്ണി പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ അവാർഡ് ദാനം
ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ
ചാലക്കുടി: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്തമാക്കിയ വ്യാപാരികളുടേയും വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും ചുമട്ടുതൊഴിലാളികളുടെ മക്കൾക്കും അവാർഡ് നൽകി ആദരിച്ചു. കേരള വ്യാപാരി വ്യസായി ഏകോപന സമിതി ജില്ലാ ട്രഷററും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ജോയ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ ഉദ്ഘടനവും സമ്മാനദാനവും നിർവഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ട്രഷറർ ഷൈജു പുത്തൻപുരയ്ക്കൽ, ടൗൺ ചുമട്ടു തൊഴിലാളി യൂണിയൻ ലീഡർമാരായ ഷാജഹാൻ, ജിജു കൊടിയൻ, യൂത്ത്വിംഗ് പ്രസിഡന്റ് ലിന്റോ തോമസ്, വനിതാ വിംഗ് പ്രസിഡന്റ് സിന്ധു ബാബു, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് കിരൺ ഷണ്മുഖൻ, ആൻമരിയ ജോസ് പോൾ, ഇന്ദ്രജ, അസോസിയേഷൻ വൈസ് പ്രസിഡന്റ്് ചന്ദ്രൻ കൊളത്താപ്പിള്ളി, ഡേവിസ്, ഗോവിന്ദൻ കുട്ടി ,ഡേവിസ് വെളിയത്, റെയ്സൺ ആലൂക്ക, ജോബി മേലെടത്ത്, ആന്റോ മേനച്ചേരി, ആന്റോ എരിഞ്ഞേരി എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി നഗരസഭ
ചാലക്കുടി: നഗരസഭ സംഘടിപ്പിച്ച വിജയോത്സവം മഹാത്മാഗാന്ധി എക്സലൻസ് അവാർഡ് ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ അതിർത്തിയിൽ എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്ഇ ഉന്നതവിജയം നേടിയ വിദ്വാർഥികളേയും നൂറുശതമാനം വിജയം നേടിയ 10 വിദ്യാലയങ്ങളേയും അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി, സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ എം.എം. അനിൽകുമാർ, കെ.വി. പോൾ, പ്രീതി ബാബു, ദിപു ദിനേശ്, ആനി പോൾ, യുഡിഎഫ് ലീഡർ ബിജു ചിറയത്ത്, എൽഡിഎഫ് ലീഡർ സി.എസ്. സുരേഷ്, മുൻ ചെയർപേഴ്സൺമാരായ വി.ഒ. പൈലപ്പൻ, എബി ജോർജ്, ആലീസ് ഷിബു, വാർഡ് കൗൺസിലർ നിത പോൾ, സെക്രട്ടറി കെ. പ്രമോദ് എന്നിവർ പ്രസംഗിച്ചു. ഡോ. നിജോ ജോസഫ് പുതുശേരി മോട്ടിവേഷൻ ക്ലാസ് നയിച്ചു.
സെന്റ് മേരീസ് എച്ച്എസ്എസില്‍ വിജയാഘോഷം
ഇരിങ്ങാലക്കുട: സെന്റ്് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിജയാഘോഷം നടത്തി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷതവഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അനുമോദന പ്രഭാഷണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ആന്‍സണ്‍ ഡൊമിനിക്, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, മാനേജ്മെന്റ്് ട്രസ്റ്റി തോമസ് തൊകലത്ത്, പിടിഎ പ്രസിഡന്റ്് ബൈജു കൂവപ്പറമ്പില്‍, ഹൈസ്കൂള്‍ എച്ച് എം റീജ ജോസ്, സ്കൂള്‍ അഭ്യുദയകാംക്ഷി പി.പി. റപ്പായി, ഒഎസ്എ പ്രസിഡന്റ്് എം.ജി. ജീന്‍സണ്‍, സ്റ്റാഫ് സെക്രട്ടറി ജിന്സണ് ജോര്‍ജ്, വിദ്യാര്‍ഥി പ്രതിനിധി സി.ബി. ക്രിസ്റ്റഫര്‍, പ്ലസ് ടു സയന്‍സ് വിഭാഗത്തില്‍നിന്ന് കരോളിന് വില്സന്, കോമേഴ്സ് വിഭാഗത്തില്‍നിന്ന് അര്‍ച്ചന എസ്. നായര്‍, പ്രോഗ്രാം കണ്‍വീനര്‍ ഷോബി ജോയ് എന്നിവര്‍ സംസാരിച്ചു.
നായാട്ടുകുണ്ടില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചില്ല
വെള്ളിക്കുളങ്ങര: നായാട്ടുകുണ്ടില്‍ ഞായറാഴ്ച പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ പറയുന്ന സ്ഥലത്ത് വനപാലകര്‍ ശനിയാഴ്ചയും പരിശോധന നടത്തി. ഇവിടെ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയില്ല. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവിടെയുള്ള പൂവക്കാട്ട് അസീസ്, ചേറങ്ങാടന്‍ പോളി എന്നിവരുടെ വീടുകള്‍ക്കരികെ പുലിയെ കണ്ടതായി പറയുന്നത്. എന്നാല്‍ പൂച്ചപുലി എന്ന ഇനത്തിനുള്ള ജീവിയാണോ ഇതെന്ന കാര്യവും വനപാലകര്‍ പരിശോധിക്കുന്നുണ്ട്. അതേ സമയം പുലിയെ പിടികൂടാന്‍ കൂടുസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കൂടു സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് വനപാലകരുടെ നിലപാട്.
ഭരണനേതൃത്വവും ഉദ്യോഗസ്ഥരും മറുപടിപറയണമെന്നു പ്രതിപക്ഷം
ഇരിങ്ങാലക്കുട: നഗരസഭ മൈതാനം അലങ്കോലമാക്കല്‍, റോഡുകളുടെ ശോചനീയാവസ്ഥ എന്നീ വിഷയങ്ങളില്‍ ഭരണനേതൃത്വവും ഉദ്യോഗസ്ഥരും മറുപടി പറയണമെന്നു പ്രതിപക്ഷത്തിന്റെ നിശിതവിമര്‍ശനം. നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ നിശ്ചിത അജണ്ടകള്‍ക്ക് മുമ്പേ സിപിഐ അംഗം മാര്ട്ടിന് ആലേങ്ങാടനാണ് നഗരസഭ മൈതാനം അലങ്കോലമാക്കിയതിനെതിരെ തുറന്നടിച്ചത്. മാലിന്യക്കുഴികള്‍ കുത്തി മൈതാനം അലങ്കോലമാക്കിയതിന് ചെയര്‍പേഴ്സണും സെക്രട്ടറിയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. മൈതാനത്ത് വണ്ടി ഇറക്കിയതിന്റെ പേരില്‍ കെ.എല്‍ 45 പരിപാടിയുടെ സംഘാടകരില്‍ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കിയ നഗരസഭ, ഞാറ്റുവേലയുടെ പേരില്‍ മൈതാനം താറുമാറാക്കിയെന്നും ഇ ടോയ്ലറ്റ് വയ്ക്കാനുള്ള സ്ഥലമല്ല മൈതാനമെന്നും റോഡുകള്‍ തകര്‍ന്നു കിടക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന് ബിജെപി അംഗം സന്തോഷ് ബോബന് പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സ്വകാര്യ അഹങ്കാരമായ ഒരു കളിസ്ഥലം കുത്തി നശിപ്പിച്ചതിനെ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ടി.കെ. ഷാജു ചൂണ്ടിക്കാട്ടി. പുലര്‍ച്ചെ മുതല്‍ രാത്രി 12 മണി വരെ കായിക വിനോദങ്ങള്‍ക്കും നടത്തതിനുമായി മൈതാനത്തെ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഇതിനുള്ള സൗകര്യങ്ങള്‍ ചെയ്ത് നല്‍കുകയാണ് നഗരസഭ ചെയ്യേണ്ടതെന്നും ആവശ്യപ്പെട്ടു. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ തകര്‍ന്ന് കിടക്കുന്ന റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ യോഗം വീണ്ടും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ ഞാറ്റുവേലച്ചന്ത
പട്ടേപാടം: തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, കുതിരത്തടം പള്ളി വികാരി ജീസ് പാക്രത്ത് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് യൂസഫ് കൊടകര പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ശശികുമാര്‍ ഇടപ്പുഴ, പട്ടേപ്പാടം റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ആര്.കെ. ജയരാജ്, റിട്ടയേര്‍ഡ് ഹൗസിംഗ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്.കെ. രവീന്ദ്രനാഥ്, താഷ്ക്കന്റ് ലൈബ്രറി പ്രസിഡന്റ് സാബു കാനംകുടം എന്നിവര്‍ സംസാരിച്ചു. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലുമായി പതിനഞ്ചോളം ഭാഷകളില്‍ പാചകവിധികളെ കുറിച്ച് ക്ലാസ് എടുത്തിട്ടുള്ള പ്രശസ്ത ഷെഫ് പങ്കജാക്ഷന് കൈതവളപ്പില്‍ പായസം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ടി.എസ്. സജീവന് സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.എസ്. മനോജ് നന്ദിയും പറഞ്ഞു. പ്രശസ്ത മോട്ടിവേഷന്‍ പ്രഭാഷകന്‍ വി.കെ. സുരേഷ് ബാബു കൃഷിയാണ് ലഹരി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
എടത്തിരുത്തി പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി
കയ്പമംഗലം: എടത്തിരുത്തി പരിശുദ്ധ കർമലനാഥ ഫൊറോന ദേവാലയത്തിൽ കർമല മാതാവിന്റെയും സഹമധ്യസ്ഥനായ വിൻസെന്റ് ഡി പോളിന്റെയും ഊട്ടുതിരുനാളിനു കൊടിയേറി. രാവിലെ 6.15 ന് കാട്ടൂർ സെന്റ്്. മേരിസ് പള്ളി വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റം നിർവഹിച്ചു. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 6.15 ന് കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. 19ന് വൈകീട്ട് 5.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജിബിൻ നായത്തോടൻ കാർമികത്വം വഹിക്കും. തുടർന്ന് രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, പള്ളി ചുറ്റി പ്രദക്ഷിണം എന്നിവ നടക്കും. തിരുനാൾദിനമായ 20ന് രാവിലെ നടക്കുന്ന ആഘോഷമായ തിരുനാൾകുർബാനയ്ക്ക് ഫാ. ലിൻസ് മേലേപ്പുറം മുഖ്യകാർമികത്വം വഹിക്കും. രാവിലെ ഒൻപതുമുതൽ നേർച്ചഊട്ട് ഉണ്ടായിരിക്കും. വൈകീട്ട് 5.30ന് വിശുദ്ധ കുർബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. ജോഷി പാലിയേക്കര, കൈക്കാരന്മാരായ വർഗീസ് ചാലിശേരി, ഫിലിപ്പ് കുരുതുകുളങ്ങരമീൻപറമ്പിൽ, ജനറൽ കൺവീനർ ലിജോ മാളിയേക്കൽ, പബ്ലിസിറ്റി കൺവീനർ സൈമൺ ചിറയത്ത് തുടങ്ങിയവർ കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു. നിരവധി വിശ്വാസികളുടെ സാന്നിധ്യം ഉണ്ടായിരുന്നു.
സിബിഎസ്ഇ ഓള് കേരള ട്രെയിനിംഗ് ഡോ. രാജു ഡേവിസ് സ്കൂളില്‍
മാള: സിബിഎസ്ഇയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്രട്ടറിയേറ്റ് ട്രെയിനിംഗ് ആന്‍ഡ് മാനേജ്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓള്‍കേരള ട്രെയിന്‍ ദി ട്രെയ്നേഴ്സ് പ്രോഗ്രാം ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും നൂറോളം പ്രധാനാധ്യാപകരും മുതിർന്ന അധ്യാപകരുമാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. നാഷണല്‍ എഡ്യുക്കേഷന്‍ പോളിസിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസരംഗത്ത് വരാന്‍പോകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി രാജ്യത്തൊട്ടാകെ പതിനായിരം ടീച്ചര്ട്രെയിനര്മാരെ സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ ഈ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. സിബിഎസ്ഇ സെന്റര്‍ ഓഫ് എക്സലന്‍സ് മേധാവി എച്ച്. അന്നപൂരണി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്മാന് ഡോ. രാജു ഡേവിസ് പെരേപ്പാടന് അധ്യക്ഷത വഹിച്ചു. ഡല്‍ഹി ഐഎസ്ടിഎം ഡയറക്ടര്‍ വിപിന്‍കുമാര്‍ ഭാര്‍ഗവ, ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സീനിയര്‍ ട്രെയിനര്‍ ബി.ആര്. പ്രസന്നകുമാര്‍, വസന്തി ത്യാഗരാജ് എന്നിവര്‍ ട്രയിനിങ്ങിന് നേതൃത്വം നല്കി. സ്കൂള്‍ ഡയറക്ടര്‍ അന്ന ഗ്രേസ് രാജു, പ്രിന്‍സിപ്പൽ ഇ.ടി. ലത, അഞ്ജു വി.മേനോന് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ജില്ല ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ചിത്ര എസ് നായര്‍ മുഖ്യാതിഥിയായിരിക്കും.
കുടിവെള്ളത്തില്‍ രാസമാലിന്യം; സമരത്തിന് പിന്തുണയുമായി വൈദികരും
കാട്ടൂര്‍: പഞ്ചായത്തിലെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ രണ്ട് കമ്പനികളില്‍നിന്നു പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ മേഖലയിലെ കിണറുകളില്‍ പടരുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കുടിവെള്ള സംരക്ഷണ വേദി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി വൈദികരും. മൂന്നാം ദിവസത്തെ സമരം ഇരിങ്ങാലക്കുട രൂപത സിഎംആര്‍എഫ് അസിസ്റ്റന്റ്് ഡയറക്ടര്‍ ഫാ. ജിബിന്‍ നായത്തോടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാ. ജിന്റോ വേരംപിലാവ്, കരാഞ്ചിറ സെന്റ്് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജയിംസ് പള്ളിപ്പാട്ട്, കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, മനുഷ്യാവകാശ പ്രവര്ത്തകന് രഞ്ജി മരോട്ടിക്കല്‍, കെ. സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്റർസ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെന്റിനു തുടക്കം
ഇരിങ്ങാലക്കുട: 32ാം ഡോണ്‍ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പണ്‍ സ്റ്റേറ്റ് റാങ്കിംഗ് ടൂർണമെന്റിനും ഇന്റർ സ്കൂൾ ടേബിൾ ടെന്നിസ് ടൂർണമെന്റിനും തുടക്കമായി. ഡോണ്‍ ബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്പെക്ടർ വി.എ. നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഫാ. ഷിനോ കളപ്പുരയ്ക്കൽ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ, അഡ്മിനിസ്ട്രേറ്റർ ഫാ. ജിനോ കുഴിതൊട്ടിയിൽ, സ്പിരിച്ച്വൽ ആനിമേറ്റർ വർഗീസ് ജോണ്‍ പുത്തങ്ങാടി, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ വി.പി. ഓമന, പരിശീലകൻ സൗമ്യ ബാനർജി എന്നിവർ സന്നിഹിതരായിരുന്നു.
നവംബർ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നു മന്ത്രി
പള്ളിവളവ്: നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. കയ്പമംഗലം മണ്ഡലത്തിലെ മതിലകം, എറിയാട്, പെരിഞ്ഞനം ഗ്രാമപഞ്ചായത്തുകളിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച 262 കുടുംബങ്ങൾക്കും മതിലകം പഞ്ചായത്തിൽ അഞ്ച് നാടോടി കുടുംബങ്ങൾക്കും നിർമിച്ചു നൽകുന്ന ഭവനത്തിന്റെ ഭൂരേഖകൈമാറ്റം മന്ത്രി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നടത്തി. അതിദരിദ്ര പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. അതിനായി നിരവധി മൈക്രോ പ്ലാനുകളാണ് സർക്കാർ നടപ്പിലാക്കിയത്. സംസ്ഥാനത്ത് 64006 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. അതിൽ 93 ശതമാനം ആളുകൾ അതിദരിദ്ര പട്ടികയിൽ നിന്ന് ഒഴിവായി. ബാക്കി 7 ശതമാനം ആളുകളെയും മോചിപ്പിച്ച് നവംബർ ഒന്നിന് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. മതിലകം പഞ്ചായത്തിൽ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ.ഗിരിജ അധ്യക്ഷത വഹിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് ടി.എസ്. രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാംദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രിയ ഹരിലാൽ, എം.കെ. പ്രേമാനന്ദൻ, സുമതി സുന്ദരൻ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. പെരിഞ്ഞനം പഞ്ചായത്തിൽ സമഗ്ര ആരോഗ്യ പദ്ധതി സർവേ റിപ്പോർട്ട് സമർപ്പണത്തിന്റേയും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എൽടിഎസ് മുഖേന പൂർത്തിയാക്കിയ ഇന്റലിജന്റ്് പ്രോപ്പർട്ടി മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും മന്ത്രി നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ. ഗിരിജ അധ്യക്ഷത വഹിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വിനീത് മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൾ നാസർ, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ. ഷീല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഹേമലത രാജുക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി പി.വി.ഷാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
വിശ്വാസം പരസ്നേഹപ്രവൃത്തിയിലേക്ക് എത്തുന്പോഴേ പൂര്‍ണമാകൂ: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: പ്രതിസന്ധികളില്‍ ക്രിസ്തുവിന്റെ കൂടെ നടക്കാനുള്ള ആഹ്വാനമാണ് വിശ്വാസ പരിശീലനമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. വിശ്വാസപരിശീലന വര്‍ഷത്തിലെ അവാര്‍ഡുകള്‍ നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ അധ്യക്ഷത വഹിച്ചു. രൂപത മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍, മതബോധന സെക്രട്ടറി സിസ്റ്റര്‍ മരിയെറ്റ്, രൂപത ആനിമേറ്റര്‍ പി.എഫ്. ആന്റണിമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വിശ്വാസ പരിശീലന അധ്യാപനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിക്കല്‍, 10, 12 ക്ലാസ് ഉന്നതവിജയം നേടിയവര്‍, സ്കോളര്‍ഷിപ്പ് റാങ്കുകാര്‍, മിഷന് ക്വസ്റ്റ് ജേതാക്കള്‍, 2024-25 വിശ്വാസ പരിശീലന വര്‍ഷത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ബെസ്റ്റ് വിശ്വാസപരിശീലന സ്കൂളുകളായി തെരഞ്ഞെടുക്കപ്പെട്ടവര്‍, പത്ത് ഫോറോനകളില്‍ നിന്നുള്ള ബെസ്റ്റ് ഇന്റന്‍സീവ് ഫെയ്ത് ലാബുകള്‍, കൈയെഴുത്തു മാസിക മത്സരത്തില്‍ വിജയികള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
നടത്തം തുടരുകയാണ്, മഹാദേവനും പ്യാരിയും
കുട്ടനെല്ലൂർ: നടത്തത്തില്‍ ജീവിതംകണ്ടെത്തി മഹാദേവനും പ്യാരിയും. ജാർഖണ്ഡ് സ്വദേശികളായ ഇരുവരും പാലായിൽ ഒരു കമ്പനിയിൽ ജോലിക്കെത്തിയതാണ്. കാഴ്ചയില്ലാത്ത പ്യാരിക്ക് കണ്ണും വഴികാട്ടിയുമാണ് മഹാദേവൻ. സമയം രാവിലെ ഏഴായാൽ കുട്ടനെല്ലൂർ ഓവർബ്രിഡ്ജിനുതാഴെ അന്തിയുറങ്ങുന്ന സ്ഥലത്തുനിന്ന് ഇരുവരും എഴുന്നേറ്റുനടക്കും. വർഷങ്ങളായി ഇതാണ് ജീവിതരീതി. ബർമുഡയും ഷർട്ടുമാണ് മഹാദേവന്റെ വേഷം. ചുരിദാർ അല്ലെങ്കിൽ നൈറ്റിയും കുപ്പിവളയും മുത്തുമാലയുമാണ് പ്യാരിയുടെ വേഷം. ആരോ സമ്മാനിച്ച റെയിൻകോട്ടും കാലൻകുടയുമുണ്ട്. ഏതാനുംനാൾ മുമ്പുവരെ കൈയിലൊരു കോഴിക്കുട്ടിയുമുണ്ടായിരുന്നു. ദിവസവും അങ്ങോട്ടും ഇങ്ങോട്ടുമായി പതിനഞ്ചുകിലോമീറ്ററോളം നടക്കും. ചിലപ്പോൾ ചെരുപ്പ് ധരിക്കാതെയാകും നടത്തം. ഏഴിനു നടത്തം തുടങ്ങിയാൽ രണ്ടരമണിക്കൂർകൊണ്ട് ഇരുവരും ശക്തനിലെത്തും. പിന്നീട് ഏതെങ്കിലും തണൽമരത്തിന്റെ ചുവട്ടിലിരിന്ന് സമയം ചെലവഴിക്കും. ഈ യാത്രയ്ക്കിടെ ഹോട്ടലുകാരും വ്യക്തികളും മനസറിഞ്ഞുനൽകുന്ന ഭക്ഷണംകഴിക്കും. മറ്റു ചിലർ ഇവർക്ക് പണവുംനൽകും. പാട്ടുപാടിയും സ്നേഹം പങ്കിട്ടുമാണ് ഇരുവരുടെയും നടത്തം. പ്യാരിക്ക് കണ്ണുകാണാൻ സാധിക്കാത്തതിനാൽ വഴിയിലെ ഓരോ കാഴ്ചയും മഹാദേവൻ വിവരിക്കും. വൈകീട്ട് നാലുമണിയോടെ തിരിച്ച് തങ്ങൾ അന്തിയുറങ്ങുന്ന സ്ഥലത്തേക്ക്.
ഭക്തർ ഗുണമേന്മയുള്ള അവിൽ ഉപയോഗിക്കണം: ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ: ക്ഷേത്രത്തിൽ അവിൽ വഴിപാട് സമർപ്പണത്തിന് ഭക്തർ ഗുണമേന്മയുള്ള അവിൽ ഉപയോഗിക്കണമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവിൽ സമർപ്പിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം അറിയിപ്പ് നൽകിയത്. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ തുണിയിലും കവറിലും പൊതിഞ്ഞ അവിലുകൾ സമർപ്പിക്കുന്നത് ഭക്തർ ഒഴിവാക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു. ദിനംപ്രതി ചാക്കുകണക്കിന് അവിലാണ് ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. ലഭിക്കുന്ന അവിലിൽ ഏറെയും പഴകി പൂപ്പൽ ബാധിച്ചതും ഗുണനിലവാരം കുറഞ്ഞതുമാണ്. ഉല്പാദിച്ച തീയതിയോ, ഉപയോഗിക്കാവുന്ന കാലാവധിയോ രേഖപ്പെടുത്തിയിട്ടില്ല. സ്ഥാപനത്തിന്റെ പേരോ, മേൽവിലാസമോ ഉണ്ടാകില്ല. ഉപയോഗശൂന്യമായ ക്വിന്റൽ കണക്കിന് അവിൽ നിർമാർജനംചെയ്യുന്നത് ദേവസ്വത്തിന് അധികബാധ്യതയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗുണമേന്മയുള്ള, ഭക്ഷ്യ സുരക്ഷാചട്ടങ്ങൾ പാലിച്ച് അവിൽ സമർപ്പിക്കാൻ ഭക്തജനങ്ങൾ ശ്രദ്ധിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു. ഗുണമേന്മയുള്ള അവിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ അറിയിച്ചു.
വീടിന്റെ പിൻഭാഗം ഇടിഞ്ഞു; ഒഴിവായതു വൻദുരന്തം
വടക്കാഞ്ചേരി: വീടിന്റെ പിൻഭാഗം ഇടിഞ്ഞ് യുവതി ഉൾപ്പെടെ താഴ്ചയിലേക്ക് പതിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്,ഓട്ടുപാറ ജില്ലാ ആശുപത്രിക്ക് സമീപം താമസിക്കുന്ന മാരാത്തേതിൽ വീട്ടിൽ എം.എച്ച്. ഷാനവാസിന്റെ ഭാര്യ ഷീനയാണ് വീടിന്റെ ഭാഗം ഇടിഞ്ഞുവീഴുന്നതോടൊപ്പം വീണത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. വീടിനു പിന്നിലൂടെ ഒഴുകുന്ന അകമല തോടിന്റെ വീടിനോടുചേർന്നഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിച്ചിരുന്നു. ഈ ഭാഗത്ത് കറിവേപ്പില പറിക്കാനായിപോയ നേരത്താണ് കരിങ്കല്ല് ഉൾപ്പെടെയുള്ളവ തകർന്ന് ഷാനവാസിന്റെ ഭാര്യ താഴ്ചയിലേക്ക് വീണത്. ആറുമീറ്ററോളം ഉയരത്തിലുള്ള കരിങ്കൽ ഭിത്തിയും മണ്ണുമാണ് ഇടിഞ്ഞുവീണത്. ജോലിക്കിടയിൽ ഷാനവാസ് വീട്ടിലെത്തിയ സമയത്തായിരുന്നു അപകടം. തുടർന്ന് അപകടത്തിൽപ്പെട്ട ഷീനയെ കോണിയിലൂടെ മുകളിലെത്തിക്കുകയായിരുന്നു. അപകടത്തിൽ ഷീനയ്ക്ക് നിസാര പരിക്കേറ്റു. വിടിന്റെ ഭാഗം വീഴുന്ന സമയത്ത് ഷാനവാസും ഭാര്യയും മകളും സഹോദരിയും മാത്രമാണുണ്ടായിരുന്നത്. ഏകദേശം ഏഴു മീറ്ററോളം വീതിയിൽ മണ്ണിടിച്ചിലുണ്ടായി.
കോർപറേഷന്റെ പ്രവർത്തനങ്ങൾ മാതൃക: എം.ബി. രാജേഷ്
തൃശൂർ: കോർപറേഷൻ നടപ്പാക്കുന്ന എല്ലാ പ്രവർത്തനങ്ങളും മറ്റു തദ്ദേശസ്ഥാപനങ്ങൾക്കു മാതൃകയെന്നു മന്ത്രി എം.ബി. രാജേഷ്. 135 കോടിയുടെ ആർഡിഎസ്എസ് പദ്ധതിയുടെയും സംസ്ഥാനത്തെ ആദ്യ ആധുനിക മാലിന്യസംസ്കരണ പ്ലാന്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മൂന്നുകോടി ചെലവിട്ടു കുരിയച്ചിറയിൽ സ്ഥാപിച്ച ഇന്റലിജന്റ് ഓർഗാനിക് ഡൈജസ്റ്റർ വിത്ത് സോളാർ എയർഹീറ്റിംഗ് പ്ലാന്റിന്റെ ഉദ്ഘാടനം വൈകീട്ട് ആറിനും 135 കോടിയുടെ ആർഡിഎസ്എസ് വൈദ്യുതിപദ്ധതിയുടെ നിർമാണോദ്ഘാടനം രാത്രി ഏഴിനും മന്ത്രി നിർവഹിച്ചു. ദുർഗന്ധമില്ലാതെ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന ഇന്റലിജന്റ് ഓർഗാനിക് ഡൈജസ്റ്റർ വിത്ത് സോളാർ എയർഹീറ്റിംഗ് പ്ലാന്റിന്റെ നിർമാണമാണു പുർത്തിയാക്കിയത്. പ്രതിദിനം അഞ്ചു ടണ്‍ മാലിന്യം സംസ്കരിക്കാൻ കഴിയും. മാലിന്യസംസ്കരണത്തിൽ ഇൻഡോർ നഗരത്തിനൊപ്പം എത്തുകയാണു കോർപറേഷന്റെ ലക്ഷ്യമെന്നും 2025ലെ ജിഎഫ്സി ഫൈവ് സ്റ്റാർ റേറ്റിംഗ് മത്സരത്തിൽ കേരളത്തിൽനിന്ന് അംഗീകാരം ലഭിച്ചതു തൃശൂർ കോർപറേഷനാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ എം.കെ. വർഗീസ് പറഞ്ഞു. ചടങ്ങുകളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, കൗണ്‍സിലർമാരായ ഷീബ ബാബു, രാജശ്രീ ഗോപൻ, എ.ആർ. രാഹുൽനാഥ്, ശ്യാമള വേണുഗോപാൽ, സജിത ഷിബു, സുഭി സുകുമാർ, ഷീബ ജോയ്, രേഷ്മ ഹെമേജ്, പി. സുകുമാരൻ, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു, അസി.സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ, കോർപറേഷൻ എൻജിനീയർ പി.ആർ. ശ്രീലത, ക്ലീൻ സിറ്റി മാനേജർ പി.വി. അജിത്ത് എന്നിവർ പ്രസംഗിച്ചു.
സ്വയംസഹായസംഘങ്ങൾക്ക് ഒരുകോടിയുടെ വായ്പ
തൃശൂർ: അതിരൂപത സാമൂഹികക്ഷേമ വിഭാഗമായ സാന്ത്വനം സംസ്ഥാനസർക്കാരിന്റെ പിന്നാക്കവിഭാഗ വികസന കോർപറേഷൻവഴിയുള്ള (കെഎസ്ബിസിഡിസി) ഒരുകോടി രൂപയുടെ വായ്പാവിതരണവും വനിതാസംരംഭക പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു. അതിരൂപത ഫാമിലി അപ്പസ്തൊലേറ്റ് സെന്ററിൽ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. സാന്ത്വനം കാൻകെയർ പരിപാടിയുടെ കാൻസർപ്രതിരോധത്തിനുള്ള ബോധവത്കരണ സെമിനാറും നടത്തി. കെഎസ്ബിസിഡിസി ചെയർമാൻ അഡ്വ. ഉദയൻ പൈനാക്ക്, തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര, കെഎസ്ബിസിഡിസി തൃശൂർ എജിഎം വേണുഗോപാൽ. തൃശൂർ മാതൃവേദി പ്രസിഡന്റ് ഉജ്വല ബാബു, ജോസ് വട്ടക്കുഴി, സാന്ത്വനം ഡയറക്ടർ ഫാ. ജോജു ആളൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡിക്സണ്‍ കൊളന്പ്രത്ത് എന്നിവർ പ്രസംഗിച്ചു.
ചേറ്റുവ പടന്ന പാലം തകർച്ചാഭീഷണിയിൽ
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ചേറ്റുവ പുളിക്കക്കടവ് തീരദേശ റോഡിലുള്ള പടന്ന പാലം തകർച്ചാഭീഷണിയിൽ. സ്കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ ഒട്ടനവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാലമാണ് ചേറ്റുവ തീരദേശ മേഖലയിലെ പടന്നചീപ്പിനോട് ചേർന്നുള്ള ഈ പാലം. പാലത്തിന്റെ വശങ്ങള് ഇടിഞ്ഞുകിടക്കുന്നതിനാൽ മഴവെള്ളം ഒലിച്ചിറങ്ങി പാലം തകർന്നുവീഴാൻ സാധ്യത ഏറെയാണ്. പാലത്തിന്റെ അടിഭാഗങ്ങളിൽ കോൺക്രീറ്റ് അടർന്നുനിൽക്കുന്ന നിലയിലാണ്. ദേശീയപാതയ്ക്കുവേണ്ടി ചേറ്റുവ പുഴയിൽനിന്നു ഡ്രജ്ജിംഗ് നടത്തി മണൽ വലിയ ടോറസ് വാഹനങ്ങളിൽ തീരദേശ റോഡിലൂടെയാണ് കൊണ്ടുപോകുന്നത്. നൂറുകണക്കിന് ടോറസ് വാഹനങ്ങളാണ് രാവും പകലും വ്യത്യാസമില്ലാതെ മണലുമായി തീരദേശ റോഡിലൂടെ കടന്നുപോകുന്നത്. ഭാരമേറിയ വാഹനങ്ങൾ പോകുന്നതിനാൽ പല ഭാഗങ്ങളിലും പുഴയുടെ സംരക്ഷണഭിത്തിക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്. വീടുകൾക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്. വകുപ്പുതല ഉദ്യോഗസ്ഥർ അടിയന്തരമായി പാലം സന്ദർശിക്കണമെന്നും പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വീടുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്നും സാമൂഹികപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
തിരുവെങ്കിടം പാനയോഗം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഗുരുവായൂർ: തിരുവെങ്കടം പാനയോഗത്തിന്റെ 2025ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗോപി വെളിച്ചപ്പാട് സ്മാരക പുരസ് കാരത്തിന് ചെണ്ട കലാകാരൻ സദനം വാസുദേവനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണു പുരസ് കാരം. എടവന മുരളിധരൻ സ്മാരക പുരസ്കാരം വാദ്യവിദ്വാൻ കോട്ടക്കൽ പ്രസാദിനാണ്. 10001 രൂപയും ഫലകവുമാണ് പുരസ്കാരം. ചങ്കത്ത് ബാലൻനായർ സ്മാരക പുരസ്കാരം പാനപൂജ പ്രവീൺ രാമചന്ദ്രൻ പുത്തൻവീട്ടിലിനാണ്. 10001 രൂപയും ഫലകവുമാണ് പുരസ്കാരം. കല്ലൂർ ശങ്കരൻ സ്മാരക പുരസ്കാരം മേള പ്രമാണി പരപ്പിൽ വേലായുധനാണ്. 5001 രൂപയും ഫലകവുമാണ് പുരസ്കാരം. അകമ്പടി രാധാകൃഷ്ണൻ നായരുടെ പേരിൽ നൽകുന്ന പുരസ്കാരം മദ്ദള കലാകാരൻ കലാമണ്ഡലം ഹരിനാരായണനാണ്. 5001 രൂപയും ഫലകവുമാണ് പുരസ് കാരം. ഒാഗസ്റ്റ് ഏഴിന് രുഗ്മിണി റിജൻസിയിൽ നടക്കുന്ന ഗോപി വെളിച്ചപ്പാട് അനുസ്മരണ സദസിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഭാരവാഹികളായ ശശി വാറണാട്ട്, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, മുരളി അകമ്പടി, ഷൺമുഖൻ തെച്ചിയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കാട്ടാനക്കൂട്ടം അങ്കണവാടിയുടെ വൈദ്യുതവേലി തകർത്തു
അതിരപ്പിള്ളി: കാട്ടാനക്കൂട്ടം അങ്കണവാടികെട്ടിടത്തിനുചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതിവേലി തകർത്തു. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് 17 ാം ബ്ലോക്കിലെ അങ്കണ വാടിക്കുചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയാണ് എണ്ണപ്പന മറിച്ചിട്ട് കാട്ടാനക്കൂട്ടം തകർത്തത്. ഇന്നലെ പുലർച്ചെ അഞ്ച് ആനകളടങ്ങുന്ന കൂട്ടമാണ് പന തള്ളിയിട്ട് വൈദ്യുതി വേലി തകർത്തത്. അതിരാവിലെ ജോലിക്കുപോയിരുന്ന പ്ലാന്റേഷൻ തൊഴിലാളികൾ കാട്ടനാക്കൂട്ടം പന മറിച്ചിട്ട് തിന്നുന്നതുകണ്ട് ബഹളംവച്ചതോടെ നാലെണ്ണം കാടുകയറി. കൂട്ടത്തിലെ മോഴയാന പനതിന്ന് കഴിയുന്നതുവരെ അവിടെ നിലയുറപ്പിച്ചു. പിന്നീട് കൂടുതൽ ആളുകൾ എത്തിയാണ് ആനയെ ബഹളംവച്ച് തുരത്തിയത്. കാട്ടനാക്കൂട്ടം മറിച്ചിട്ട എണ്ണപ്പന കെട്ടിടത്തിനു സമീപത്തേക്കാണു വീണത്. അതുമൂലം കെട്ടിടത്തിനു കെടുപാടുകൾ സംഭവിച്ചില്ല. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഓയിൽപാം ഫീൽഡ് ഓഫീസർ കെ.എം. ജോഫിയുടെ നേ തൃത്വത്തിൽ വൈദ്യുതിവേലി പുനസ്ഥാപിച്ചു. കുറച്ചുനാളുകൾക്കുമുന്പ്് അങ്കണവാടിക്കു സമീപമെത്തിയ കാട്ടാനയെക്കണ്ട് ഭയന്ന അങ്കണവാടി ടീച്ചറും ഹെൽപ്പറും കുട്ടികളുമായി ഇറങ്ങി ഓടിയിരുന്നു. തുടർന്നാണ് കെട്ടിടത്തിന് ചുറ്റും വൈദ്യുതിവേലി സ്ഥാപിച്ചത്. ജനവാസമേഖലയിൽനിന്നും മാറിയാണ് അങ്കണവാടികെട്ടിടം സ്ഥിതി ചെയ്യുന്നത്. ആനകൾ സ്ഥിരമായി ഇറങ്ങുന്ന സ്ഥലമായതിനാൽ കെട്ടിടം ഇവിടെനിന്നും മാറ്റിസ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
സിപിഐ ജില്ലാപ്രതിനിധി സമ്മേളനം തുടങ്ങി
ഇരിങ്ങാലക്കുട: ഒന്നാംവട്ടവും രണ്ടാംവട്ടവും ഭരിച്ച എല്‍ഡിഎഫ്തന്നെ മൂന്നാംവട്ടവും അധികാരത്തില്‍ വരട്ടെ എന്നാണു ജനങ്ങള്‍ പറയുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഈ തീരുമാനത്തെ മാറ്റാനാണു യുഡിഎഫ് ശ്രമിക്കുന്നത്. അതിനായി എന്തുതലതിരിഞ്ഞ പ്രവൃത്തികളും അവര്‍ ചെയ്യും. ബിജെപിയുമായി വലിയ ചങ്ങാത്തത്തിലാണ് യുഡിഎഫ്. വടകര, ബേപ്പൂര്‍ മോഡല്‍ സംഖ്യത്തിന്റെ തഴമ്പാണ് കോണ്‍ഗ്രസിന്റെ കൈപ്പത്തിയില്‍. എസ്ഡിപിയെ അടക്കം പുതുരൂപങ്ങളെ ചേര്‍ത്തുകൊണ്ട് ആ പഴയസംഖ്യം വിപുലീകരിച്ചിരിക്കുകയാണിന്ന് കോണ്‍ഗ്രസും യുഡിഎഫും. എല്ലാ അടവും പയറ്റിയാലും കോണ്‍ഗ്രസിന്റെ നീക്കത്തെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ സംസ്ഥാന എക്സി. അംഗം സി.എന്‍. ജയദേവന് പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുഷ്പചക്രം സമര്‍പ്പിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ടി.ആര്. രമേഷ്കുമാര്‍ രക്തസാക്ഷി പ്രമേയവും ജില്ലാ എക്സി. അംഗം കെ.ജി. ശിവാനന്ദന് അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. കെ.വി. വസന്തകുമാര്‍ ചെയര്‍മാനും കെ.എസ്. ജയ, ഇ.ടി. ടൈസണ്‍മാസ്റ്റര്‍, എന്‍.കെ. ഉദയപ്രകാശ്, ബിനോയ് ഷെബീര്‍ എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയവും പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയുമാണു സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. ടി.കെ. സുധീഷ് കണ്‍വീനറായ പ്രമേയകമ്മിറ്റിയും ടി. പ്രദീപ്കുമാര്‍ കണ്‍വീനറായ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും രാഗേഷ് കണിയാംപറമ്പില്‍ കണ്‍വീനറായ മിനിറ്റ്സ് കമ്മിറ്റിയും സമ്മേളനം തെരഞ്ഞെടുത്തു.
പാലയൂർ തീർഥകേന്ദ്രത്തിൽ തർപ്പണത്തിരുനാളിനു തുടക്കം
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ തർപ്പണത്തിരുനാളിന് ഇന്നുതുടക്കം. ദീപക്കാഴ്ചയുടെ സ്വിച്ച്ഓൺ ചാവക്കാട് എസ്എച്ച്ഒ വി.വി. വിമൽ നിർവിച്ചു. ഫാ. പ്രവീൺ ചിറയത്ത് മുഖ്യകാർമികനായി അർപ്പിച്ച ദിവ്യബലിക്കുശേഷം സംഘടിപ്പിച്ച വേദിയിലായിരുന്നു സ്വിച്ച് ഓൺ. ആർച്ച് പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, ജനറൽ കൺവീനർ ടി.ജെ. ഷാജു, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത് എന്നിവർ പ്രസംഗിച്ചു. പാലയൂർ ഇടവകയിലെ പ്രവാസി കൂട്ടായ്മയാണ് ദീപലങ്കാരം ഒരുക്കിയതെന്നു കൺവീനർ കെ.ജെ. യേശുദാസ്, ജോയിന്റ്് കൺവീനർ പിയൂസ് ചിറ്റിലപ്പിള്ളി എന്നിവർ അറിയിച്ചു. വർണമഴയ്ക്ക് കൺവീനർ അഡ്വ. ഇ. എം. സാജൻ, ജോയിന്റ് കൺവീനർ എൻ.ആർ. സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ കുട്ടികളുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു. ഇന്നു രാവിലെ മുതൽ വീടുകളിലേക്ക് എഴുന്നള്ളിപ്പുകൾ ആരംഭിക്കും. വൈകീട്ട് 5.30ന്റെ ദിവ്യബലിക്കുശേഷം കൂടുതുറക്കൽ ശുശ്രുഷ. അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ മുഖ്യകാർമികനാകും. രാത്രി 10ന് അമ്പ്, വള, ശൂലം എഴുന്നള്ളിപ്പ് സമാപനം. തുടർന്ന് വർണമഴ. 11.30 വരെ ബാന്റ്വാദ്യസംഗമം. നാളെ രാവിലെ 10ന് തിരുനാൾ പാട്ടുകുർബാന. ഇന്നും നാളെയും തിരുനാൾ ഭക്ഷ ണം പാഴ്സലായി ലഭിക്കും.
സ്ത്രീകളും യുവാക്കളും കൈവിട്ടു; പാർട്ടി വോട്ടുകൾ ചോർന്നു
സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: സംസ്ഥാനസർക്കാരിനെതിരേ സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണബാങ്കുകളിലെ അഴിമതിയടക്കം ഭരണവിരുദ്ധവികാരം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. ഇടതുപക്ഷത്തിനു സ്ഥിരമായി ലഭിച്ച സ്ത്രീകളുടെയും യുവാക്കളുടെയും വോട്ട് എൻഡിഎയ്ക്കു ലഭിച്ചു. എൽഡിഎഫിന്റെയും പാർട്ടിയുടെയും പ്രതീക്ഷകളെ തകിടംമറിച്ചാണു വി.എസ്. സുനിൽ കുമാറിന്റെ തോൽവി. പാർട്ടി കേന്ദ്രങ്ങളിൽനിന്ന് വോട്ടു ചോർന്നു. ന്യൂനപക്ഷസമുദായങ്ങൾ കോണ്‍ഗ്രസിനൊപ്പംനിന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പുപ്രചാരണ രീതി വ്യത്യസ്തമായിരുന്നു. സുരേഷ് ഗോപിക്കായി അഞ്ചുവർഷത്തോളം സോഷ്യൽ മീഡിയ പേജുകളും ഇൻസ്റ്റഗ്രാം ഹാൻഡിലുകളും വാടകയ്ക്കെടുത്തു പ്രചാരണം നടത്തി. ക്ഷേത്രങ്ങളിലും കോളനികളിലും ബിജെപി സ്ഥാനാർഥിയെ പരിചയപ്പെടുത്താൻ പ്രത്യേക പ്രവർത്തനം നടത്തി. സ്ഥാനാർഥി സെലിബ്രിറ്റി ആയതു കുടുംബസംഗമങ്ങളിൽ ഗുണംചെയ്തു. തൃശൂർ പൂരം വെടിക്കെട്ട് വിവാദം എൽഡിഎഫിന് എതിരായി ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പുദിനത്തിൽ എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ നടത്തിയ വാർത്താസമ്മേളനം ന്യൂനപക്ഷങ്ങളെ അകറ്റി. വോട്ടുചേർക്കുന്നതിൽ ബൂത്ത് കമ്മിറ്റികൾ വീഴ്ചവരുത്തി. അവസാനഘട്ടത്തിലുണ്ടായ വീഴ്ചകൾ ഗൗരവത്തിൽ കാണണമെന്നും സാന്പ്രദായികരീതിയിലുള്ള എൽഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രവർത്തത്തിൽ മാറ്റംവരുത്തണമെന്നും ആവശ്യമുയർന്നു. കേരളത്തിലുടനീളം ബിജെപി കൃത്രിമമായി വോട്ടുചേർത്തതു തടയാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഡൽഹി ലഫ്. ഗവർണർ കേരളത്തിലെത്തി മതമേലധ്യക്ഷൻമാരുമായി ചർച്ചനടത്തിയതു ക്രൈസ്തവവോട്ടുകൾ സമാഹരിക്കാനാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു വ്യവസായികളെ ഭീഷണിപ്പെടുത്തി വലിയതോതിൽ പണമൊഴുക്കിയാണു ബിജെപി വിജയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വേള്‍ഡ് യൂണിവേഴ്സിറ്റി മത്സരങ്ങൾക്കു സെന്റ് ജോസഫ്സിൽനിന്നു മൂന്നുപേർ
ഇരിങ്ങാലക്കുട: ജര്‍മനിയില്‍ നടക്കുന്ന വേള്‍ഡ് യൂണിവേഴ്സിറ്റി മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമിന്റെ ഭാഗമാവാന്‍ സെന്റ് ജോസഫ്സ് കോളജില്‍നിന്നു മൂന്നുപേർ. ഇന്ത്യന്‍ യൂണിവേഴ്സിറ്റി പുരുഷ - വനിതാവിഭാഗം ബാസ്കറ്റ്ബോള്‍ ടീമിന്റെ സൈക്കോളജിസ്റ്റായി കോളജിലെ കായികവിഭാഗം അധ്യാപകന് ഡോ. സ്റ്റാലിന് റാഫേല്‍, വനിതാ ബാസ്കറ്റ്ബോള്‍ ടീമിന്റെ സഹപരിശീലകനായി ജോണ്സണ് തോമസ്, ഇന്ത്യന്‍ യൂണിവേഴ്സിറ്റി വനിതാവിഭാഗം വോളിബോള്‍ ടീമംഗമായി കോളജിലെ ഒന്നാംവര്‍ഷ പിജി വിദ്യാര്‍ഥിനി റെനി ജോസഫ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഒരു കോളജില്‍നിന്നു ലോകമേളയിൽ വ്യത്യസ്തമായ മൂന്നുവിഭാഗങ്ങളില്‍ അംഗങ്ങളായി പങ്കെടുക്കുന്ന അപൂര്‍വനേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ കോളജാണ് സെന്റ് ജോസഫ്സ്. സ്പോര്‍ട്സ് സൈക്കോളജിയില്‍ അന്തര്‍ദേശീയ സര്‍ട്ടിഫിക്കേഷനുള്ള സ്പോര്‍ട്സ് സൈക്കോളജിസ്റ്റാണ് ഡോ. സ്റ്റാലിന് റാഫേല്‍. എന്‍ഐഎസ് ഡിപ്ലോമയില്‍ രണ്ടാംറാങ്കുകാരനായ ജോണ്സണ് തോമസ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ബാസ്കറ്റ്ബോള്‍ പരിശീലകനാണ്. പാലക്കാട് സ്വദേശിനിയായ റെനി ജോസഫ്, അഞ്ചുവര്‍ഷമായി സെന്റ് ജോസഫ്സ് കോളജിലെ വിദ്യാര്‍ഥിനിയാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റി, കേരള ജൂണിയര്‍ വോളിബോള്‍ ടീമുകളിലും അംഗമായിട്ടുണ്ട്. നിരവധി അന്തര്‍ദേശീയ, ദേശീയ കായികതാരങ്ങളെ കേരളത്തിനു സംഭാവനചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളജിന്റെ ഈ അപൂര്‍വനേട്ടം, സ്പോര്‍ട്സ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണയുഗത്തിന് ആരംഭം കുറിക്കുകയാണെന്നു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അഭിപ്രായപ്പെട്ടു.
അയ്യന്തോളിൽ തെരുവുകന്നുകാലികളാണ് പ്രശ്നം
സ്വന്തം ലേഖകൻ അയ്യന്തോൾ: നാടാകെ തെരുവുനായ്ശല്യം രൂക്ഷമാകുന്പോൾ ജില്ലയുടെ ഭരണസിരാകേന്ദ്രമായ അയ്യന്തോളിൽ തെരുവുകന്നുകാലികളാണ് പ്രശ്നം. കിടാങ്ങളടക്കമുള്ള പതിനഞ്ചോളം കന്നുകാലികളാണ് ഉടമസ്ഥരില്ലാതെ കളക്ടറേറ്റ് പരിസരത്തു രാവെന്നോ പകലെന്നോ ഭേദമില്ലാതെ അലഞ്ഞുതിരിയുന്നത്. കോടതികളിലേക്കും സിവിൽ സ്റ്റേഷനിലേക്കുമടക്കം എത്തുന്ന കാൽനടയാത്രികർക്കും ഇരുചക്രവാഹനയാത്രക്കാർക്കും കന്നുകാലികൾ വലിയ ഭീഷണിയുയർത്തുന്നുണ്ട്. ബസുകളുടെ മുന്നിലേക്കുവരെ പാഞ്ഞുവരുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏറെനേരം ഗതാഗതം തടസപ്പെടുന്ന സ്ഥിതിവരെ അയ്യന്തോളിലുണ്ടായിട്ടുണ്ട്. റോഡിനു നടുവിൽ കിടാങ്ങൾ കിടക്കുന്പോൾ അവയ്ക്കു സംരക്ഷണമൊരുക്കി ചുറ്റും നിലയുറപ്പിക്കുന്ന കന്നുകാലികൾ ആളുകളും വാഹനങ്ങളും അടുത്തെത്തുന്പോൾ കിടാങ്ങളെ എടുക്കാൻ വരുന്നതാണെന്നു കരുതി അക്രമകാരികളാവുകയാണ്. ജില്ലാ കോടതി ജീവനക്കാരിയെയും സിവിൽ സ്റ്റേഷൻ ജീവനക്കാരനെയുമൊക്കെ ഈ കന്നുകാലികൾ ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവയെ പിടികൂടാനുള്ള നടപടികളുമായിട്ടില്ല. അലഞ്ഞുതിരിയുന്ന ഇവയ്ക്ക് ഉടമസ്ഥരുണ്ടോ എന്നുപോലും ആർക്കുമറിയില്ല. ഇങ്ങനെ അലഞ്ഞുതിരിയുന്ന കന്നുകാലികളെ സംരക്ഷിക്കാൻ കളക്ടറേറ്റ് ക്വാർട്ടേഴ്സിനുസമീപം കന്നുകാലി ഷെൽട്ടർ ആരംഭിച്ചെങ്കിലും ഇപ്പോഴതു പ്രവർത്തിക്കുന്നില്ല. അതുകൊണ്ടുതന്നെ കളക്ടറേറ്റ് കോന്പൗണ്ടിലും കളക്ടറേറ്റിനുമുന്നിലുള്ള ബസ് ഷെൽട്ടറിലുമാണ് ഇപ്പോൾ ഇവ കിടക്കുന്നത്. ബസ് ഷെൽട്ടർ ചാണകമിട്ടു ദുർഗന്ധപൂരിതമാക്കിയിട്ടുണ്ട്. അതുകൊണ്ട് ബസ് ഷെൽട്ടറിനകത്തു യാത്രക്കാർ കയറുന്നില്ല. മഴയത്തു കന്നുകാലികൾ ബസ് ഷെൽട്ടറിനകത്തും ആളുകൾ ബസ് ഷെൽട്ടറിനു പുറത്തും നിൽക്കുന്ന കാഴ്ചയാണുള്ളത്.
വിദ്യാർഥിനി മരിച്ചനിലയിൽ
കൊടുങ്ങല്ലൂർ: പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേത്തല പറമ്പിക്കുളങ്ങര എടച്ചാലിൽ പ്രദീപിന്റെ മകൾ നന്ദകൃഷ്ണയെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ശൃംഗപുരം പി. ഭാസ്കരൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. കൊടുങ്ങല്ലൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. അമ്മ: പ്രിയ. സഹോദരി: വൃന്ദ (വിദ്യാർഥി, വിമല കോളജ് തൃശൂർ).
ഓട്ടോറിക്ഷയിൽ ഡ്രൈവർ മരിച്ചനിലയിൽ
പുന്നയൂർക്കുളം: വെളിയങ്കോട് കിണർ സെന്ററിൽ ഓട്ടോ ഡ്രൈവറായ വലിയകത്ത് നൗഷാദിനെ (45) പുത്തൻപള്ളിയിൽ ഓട്ടോറിക്ഷക്കുള്ളിൽ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. പെരുന്പടപ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം കബറടക്കം നടത്തി.
മരിച്ചനിലയിൽ കണ്ടെത്തി
വടക്കാഞ്ചേരി: വയോധികനെ വിടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഓട്ടുപാറ - വാഴാനി റോഡിൽ ഉദയാനഗറിൽ രണ്ടാം സ്ട്രീറ്റിൽ വാടകക്ക് താമസിച്ചിരുന്ന ശശീന്ദ്രനാണ് (61) മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മേലൂർ ശാന്തിപുരത്ത് കിണർ ഇടിഞ്ഞുതാണു
മേലൂർ: ശാന്തിപുരം ഒന്നാം വാർഡിൽ വീട്ടുപറമ്പിലെ കിണർ പൂർണമായി ഇടിഞ്ഞുതാഴ്ന്നത് വീട്ടുടമയെയും പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തി. ശാന്തിപുരം പള്ളിക്കുസമീപം നെറ്റിക്കാടൻ ജോസ്മോന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. വെട്ടുകല്ലിന്റെ സാന്നിധ്യമുള്ള പ്രദേശത്ത് കിണർ ഇടിയാനുള്ള സാഹചര്യവും സാധ്യതയും പരിശോധിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവമറിഞ്ഞ് വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
വിജയോത്സവം നടത്തി
കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വിജയോത്സവം നടത്തി. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറൽ മോൺ. വിൽസൺ ഈരത്തറ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ലിജു പോൾ പറമ്പത്ത് അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരിമ്പൻ അനുഗ്രഹ പ്രഭാഷണം നടത്തി. പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ കല്ലേലി, എംപിടിഎ പ്രസിഡന്റ് ബിന്ദു ജേക്കബ്, ഹെഡ് മാസ്റ്റർ എം.ടി. ജെയ്സൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി.കെ. ആന്റു, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി ജോസ്, ഇടവക ട്രസ്റ്റീ അഗസ്റ്റിൻ കരിപ്പായി, ആർഎസ്എ കൺവീനർ ഡേവിസ് പേങ്ങിപ്പറമ്പിൽ, ഒഎസ്എ പ്രസിഡന്റ്് ലോനപ്പൻ വെണ്ണാട്ടുപറമ്പിൽ, കാസ് പ്രതിനിധി ആന്റണി തോമസ്, ഫസ്റ്റ് അസിസ്റ്റന്റ് എ.ഡി. ലിൻസി , സ്റ്റാഫ് പ്രതിനിധി ബിറ്റു സാമൂവൽ എന്നിവർ പ്രസംഗിച്ചു. മൂര്‍ക്കനാട് സെന്റ്് ആന്റണീസ് മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ വിജയോത്സവവും പൊതുയോഗവും എന്‍എംഎംഎസ്, സംസ്കൃതം, യുഎസ്എസ് സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചവര്‍ക്കുള്ള അനുമോദനവും സംയുക്തമായി നടത്തി. ഇരിങ്ങാലക്കുട കോ ര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരുമ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അനുഗ്രഹപ്രഭാഷണവും നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രീത ഫിലിപ്പ്, പിടിഎ പ്രസിഡന്റ് എം.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. പള്ളി ട്രസ്റ്റിമാരായ പോള്‍ തേരുപറമ്പില്‍, ജെറാള്‍ഡ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പിടിഎ സെക്രട്ടറി പഞ്ചമി ഡേവിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫസ്റ്റ് അസിസ്റ്റന്റ്് ബിന്ദു തോമസ് വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി എം.എല്‍. ശാലിനി നന്ദി പറഞ്ഞു.
മെറ്റ്സിൽ വിദ്യാർഥികൾക്ക് ഇൻഡക്ഷൻ പ്രോഗ്രാം
മാള: മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാലുവർഷ ബിരുദ കോഴ്സിലെ ഒന്നാം വർഷ വിദ്യാർഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം "ആരംഭം 2കെ25' നടത്തി. മാള എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ ഉദ്ഘാടനം ചെയ്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ പ്രഫ. ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, പ്രിൻസിപ്പൽ പ്രഫ. ഫോൺസി ഫ്രാൻസിസ്, മാനേജ്മെന്റ്് വിഭാഗം മേധാവി പ്രഫ. പി. എസ്. പ്രസിത, പി.ജി. ഷിൻസി , മുഹമ്മദ് ഷമീൽ, കായിക വിഭാഗം മേധാവി കെ.എം. സനീഷ്, സി.എസ്. ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
എന്‍ജിനീയറിംഗ് കോളജിനെ ചുമതലപ്പെടുത്തും: മന്ത്രി
കാട്ടൂര്‍: സിഡ്കോയുടെ കീഴിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനുസമീപത്തെ കുടിവെള്ള സ്രോതസുകളില്‍ രാസമാലിന്യം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പഠിക്കാന്‍ തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജിനെ ചുമതലപ്പെടുത്താന്‍ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രദേശങ്ങളിലെ മണ്ണ് പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ കോഴിക്കോട് ലാബിലേക്ക് അയച്ച ജല സാമ്പിളുകളുടെ പരിശോധനാ ഫലം വന്നതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. കാട്ടൂര്‍ പഞ്ചായത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മറ്റ് വകുപ്പുകള്‍ക്കും പരാതി നല്‍കുകയും പ്രശ്നം താലൂക്ക് വികസനസമിതിയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കാക്കനാടുള്ള റീജണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ചുറ്റുവട്ടത്തുള്ള കിണറുകളിലെ വെള്ളത്തിന്റെ പിഎച്ച് വളരെ താഴെയാണെന്നും അലുമിനിയം, സിങ്ക്, ഓയില്‍, ഗ്രീസ് തുടങ്ങിയ മാലിന്യങ്ങള്‍ കാണുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. എസ്റ്റേറ്റിലെ ചില കമ്പനികള്‍ പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ നിറഞ്ഞ വെള്ളമാണ് ഒരു കിലോമീറ്ററിലേറെ ദൂരമുള്ള കിണറുകളെ പോലും മലിനമാക്കുന്നതെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കാട്ടൂര്‍ പഞ്ചായത്ത് ഹാളില്‍നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളിന്റേയും വിഎച്ച്എസ്ഇയുടെയും പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ഒരുക്കണമെന്ന് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് രണ്ടുകോടി രൂപ ഉപയോഗിച്ചാണ് ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കിഫ്ബി പദ്ധതിയില്‍ ഒരുകോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് വിഎച്ച്എസ്ഇ ബ്ലോക്കിന്റെ മൂന്നാമത്തെ നില നിര്‍മിക്കുന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ചടങ്ങില്‍ അധ്യക്ഷയായി. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നിമേഷ്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിനു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അഡ്വ. ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്, വിദ്യാകിരണം ജില്ലാ കൊ ഓഡിനേറ്റര്‍ എന്‍.കെ. രമേഷ്, പ്രിന്‍സിപ്പല്‍മാരായ കെ.ആര്. ഹേന, ബിന്ദു പി. ജോണ്‍, ഹെഡ്മിസ്ട്രസ്മാരായ കെ.എസ്. സുഷ, പി.എം. അസീന, പിടിഎ പ്രസിഡന്റ്് പി.കെ. അനില്‍കുമാര്‍, എസ്എംസി ചെയര്മാന് എ.വി. ഷൈന്‍, ഒഎസ്എ പ്രതിനിധി അംബിക മുരളി എന്നിവര്‍ പങ്കെടുത്തു.
ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. മുംബൈ ചെമ്പൂർ ശങ്കരാചാര്യ ട്രസ്റ്റ് ഭാരവാഹി കലവായി മാമദേവേന്ദ്രയും ഭാര്യ സരസ്വതിയുമാണ് പ്രതീകാത്മക നടയിരുത്തൽ നിർവഹിച്ചത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വത്തിലെ കൊമ്പൻ ജൂണിയർ വിഷ്ണുവിനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത്. മേൽശാന്തി കെ.എം. അച്യുതൻ നമ്പൂതിരിയാണ് ചടങ്ങ് നിർവഹിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മദ്യലഹരിയില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പുതുക്കാട്: ആമ്പല്ലൂരില്‍ ബാറില്‍വച്ച് ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്നതുകണ്ട് ചിരിച്ചതിലുള്ള ദേഷ്യത്തില്‍ യുവാക്കളെ ആക്രമിച്ച രണ്ടുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കല്ലൂര്‍ കോട്ടായി സ്വദേശി ചിങ്ങിനിക്കാടന്വീട്ടില് ഡെന്നീസ്, കല്ലൂര്‍ പാലയ്ക്കപറമ്പ് സ്വദേശി കോന്നത്തുപറമ്പില്‍ വീട്ടില്‍ രജീഷ് എന്നിവരാണ് അറസ്റ്റിലായത്. അമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി കിഴക്കൂട്ട് വീട്ടില്‍ അഭിരാം, കല്ലൂര്‍ സ്വദേശി മണപ്പെട്ടി വീട്ടില്‍ നിധിന് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, മോഷണം, ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് ഡെന്നീസ്. ഇയാള്‍ക്കെതിരേ പുതുക്കാട്, വരന്തരപ്പിള്ളി, ഒല്ലൂര്‍, പേരാമംഗലം, വിയ്യൂര്‍ പോലീസ് സ്റ്റേഷനുകളിലായി കേസുകളുണ്ട്. പുതുക്കാട് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര സിംഹന്, എസ്ഐ എന്‍. പ്രദീപ്, സീനിയര്‍ സിപിഒമാരായ ഷമീര്‍, ഫൈസല്‍, സിപിഒ കിഷോര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാർഷികവും കുടുംബസംഗമവും
പുന്നയൂർക്കുളം: മർച്ചന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും നടത്തി. വ്യാപാരി വ്യവസായി ഏകോപനസമതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രഡിഡന്റ് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷതവഹിച്ചു. കുടുംബസുരക്ഷാ പദ്ധതിയായ ഭദ്രം, ഭദ്രം പ്ലസ്, ബെനവലന്റ് സൊസൈറ്റി എന്നിവയിൽനിന്നായി ആശ്രിതർക്ക് 18.5 ലക്ഷം രൂപയുടെ സഹായം വിതരണംചെയ്തു. മെഡിക്കൽ ഇൻഷൂറൻസ് പദ്ധതി വിശദികരിച്ചു. കവി ടി.എം. ഡെറി പോളിനെ നടൻ ശിവജി ഗുരുവായൂർ ആദരിച്ചു. വ്യാപാരികളുടെ മക്കളിൽ ഉന്നതവിജയം നേടിയ 16പേർക്ക് ഉപഹാരം നൽകി. ജില്ലാസെക്രട്ടറി എം.കെ. പോൾസൺ, നിയോജകമണ്ഡലം ജനറൽ കൺവീനർ ജോജി തോമസ്, വിവിധ യൂണിറ്റ് പ്രസിഡന്റുമാരായ ഷാജൻ വാഴ പ്പുള്ളി, ഉണ്ണികൃഷ്ണൻ, ലിയോൺ വാഴപ്പുളളി, ഒ. ഏനു എന്നിവർ പ്രസംഗിച്ചു.
പോലീസുകാർക്കെതിരേ കേസെടുക്കാന്‍ കോടതി വിധി
കുന്നംകുളം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മർദിക്കുകയും പരിക്കേൽപ്പിക്കുകയുംചെയ്ത സംഭവത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാർക്കെതിരേ കേസെടുത്ത് കുന്നംകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ പ്രതികളാക്കി കേസെടുക്കുന്നത്. 2023 ഏപ്രിൽ അഞ്ചിന് ചൊവ്വന്നൂരിൽവച്ച് വഴിയരികിൽനിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം സ്റ്റേഷനിലെ എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് എസ്ഐയും സിപിഒമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പോലീസിനെ ഉപദ്രവിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പോലീസ് നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. തുടർന്ന് കോടതിയുടെ നിർദേശാനുസരണം വൈദ്യപരിശോധനയിൽ പോലീസ് അക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് തകരാർ സംഭവിച്ചു എന്നു തെളിഞ്ഞു. തുടർന്ന് സുജിത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതിനൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ സുജിത്തിനെ അഞ്ചു പോലീസുകാർചേർന്ന് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭ്യമായി. പോലീസിനെതിരേ സുജിത്ത് നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പോലീസുകാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുന്നതിന് കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷണൽ മജിസ്ട്രേറ്റ് എൽ. ജയന്ത് ഉത്തരവിട്ടത്. സുജിത്തിനുവേണ്ടി കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്കൂടിയായ അഡ്വ.സി.ബി. രാജീവ് ഹാജരായി. പോലീസുകാർതന്നെ പ്രതികളായ കേസായതിനാൽ കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും കേസിന്റെ തുടർനടപടികൾ.
ആക്ട്സ് തൃശൂരിന്റെ അഭിമാനം: കളക്ടർ
വടക്കാഞ്ചേരി: ജീവൻരക്ഷാ രംഗത്ത് മഹനീയ മാതൃകതീർത്ത തൃശൂരിന്റെ അഭിമാനമാണ് ആക്ട്സെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ആക്ട്സ് രജതജൂബിലിയോടനുബന്ധിച്ച് നിർധനരോഗികൾക്കുവേണ്ടിയുള്ള സൗജന്യ ഡയാലിസിസ് കെയർ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. വി.വി. ഫ്രാൻസിസ് അധ്യക്ഷതവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ സ്വപ്നസൗധം ഭവന നിർമാണപദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഓഫർലെറ്റർ വിതരണംചെയ്തു. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ. വി. അബ്ദുൾഖാദറിന് 'ഭദ്രപഥം' അവാർഡ് സമർപ്പിച്ചു. മാധ്യമ പ്രവർത്തനത്തിന് അവാർഡ് നേടിയ വടക്കാഞ്ചേരി പ്രസ് ക്ലബ് അംഗങ്ങളായ ടി.ഡി. ഫ്രാൻസിസ്, ശിവപ്രസാദ് പട്ടാമ്പി എന്നിവരെ ആദരിച്ചു. കൗൺസിലർ പി.എൻ. വൈശാഖ്, ആക്ട്സ് ജില്ലാ വൈസ് പ്രസിഡന്റ് സി. ആർ. വത്സൻ, ബ്രാഞ്ച് രക്ഷാധികാരി അജിത്കുമാർ മല്ലയ, ട്രഷറർ വി. അനിരുദ്ധൻ, സെക്രട്ടറി കെ.എം. അബ്ദുൾ സലീം, സിബിൻ ജോണി, കെ.ബി. ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു.
അന്വേഷണം ആവശ്യപ്പെട്ട് കൊടകര ബ്ലോക്ക് പഞ്ചായത്ത്
പുതുക്കാട്: താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ സീലിംഗ് തകർന്ന സംഭവത്തിൽ അന്വേഷണംനടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രൻ. പുതുക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ തീരുമാനമായതായും അദ്ദേഹം പറഞ്ഞു. സീലിംഗ് തകർന്നതിലുണ്ടായ നഷ്ടം കരാർ കമ്പനിയിൽനിന്ന് ഈടാക്കാനും തീരുമാനമായി. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് ബ്ലോക്ക് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. കഴിഞ്ഞദിവസമാണ് ഐസൊലേഷൻ വാർഡിന്റെ മുൻവശത്തെ സീലിംഗ് കാറ്റിൽവീണത്. വാർഡിൽ നടക്കുന്ന വൈദ്യുതീകരണത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെറിയതോതിലുള്ള പോരായ്മകൾ വലുതാക്കി, ജില്ലയിലെതന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയെ മോശമായി ചിത്രീകരിക്കാനും സർക്കാർ ആശുപത്രികളിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കി സ്വകാര്യ ആശുപത്രികൾക്ക് നേട്ടമുണ്ടാക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്നും കെ.എം. ചന്ദ്രൻ പറഞ്ഞു.
തിരുവില്വാമല കുടുംബാരോഗ്യകേന്ദ്രം : വികസനം വാക്കില്‍മാത്രം
തിരുവില്വാമല: കുടുംബാരോഗ്യകേന്ദ്രത്തിൽ എക്സ് റേ യൂണിറ്റ്, ക്വാർട്ടേഴ്സ്, രാത്രികാല സേവനം തുടങ്ങിയ സൗകര്യങ്ങൾ കടലാസിനും വാക്കിലും ഒതുങ്ങുന്നു. അപകടാവസ്ഥയിലായ ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ചു ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നൊക്കെ അധികൃതർ പറഞ്ഞിരുന്നെങ്കിലും ആശുപത്രി തരംതാഴ്ത്തി ഉള്ളസൗകര്യങ്ങൾ ഇല്ലാതാകുന്ന അവസ്ഥയാണിവിടെ. ക്വാട്ടേഴ്സ് കെട്ടിടങ്ങൾ വീഴുന്നതിനുമുമ്പ് പൊളിച്ചെങ്കിലും ആ സ്ഥാനത്ത് എക്സ്റേ യൂണിറ്റിനു പകരം മാലിന്യം സൂക്ഷിക്കാനുള്ള ഷെഡാണ് പണിതത്. ബാക്കി ആശുപത്രി കെട്ടിടത്തോടുചേർന്ന ഭാഗം കാടുപിടിച്ചു കിടക്കുകയാണ്. മാലിന്യം സംസ്കരിക്കാനുള്ള ഇൻസിനറേറ്റർ കുഴൽപൊട്ടി നാളുകളായി ഉപയോഗശൂന്യമാണ്. ഇവിടത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടയ്ക്കൊക്കെ കൊണ്ടുപോകാറുണ്ടെങ്കിലും ബാക്കിയുള്ളവ ആശുപത്രിവളപ്പിൽതന്നെ കത്തിക്കുകയാണ് പതിവെന്ന് പരിസരവാസികൾ പറയുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രി തരംതാഴ്ത്തിയതോടെ ഓഫീസും ഫയലുകളും ഇവിടെനിന്ന് കൊണ്ടുപോയി. വണ്ടിയും ഡ്രൈവറുമടക്കം ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെയും ഇവിടെനിന്നുമാറ്റി . ആശുപത്രി തരംതാഴ്ത്തിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന് നാട്ടുകാർ പരാതി നൽകിയിരുന്നു. ജില്ലയുടെ വടക്കേ അറ്റത്തു പാലക്കാട് ജില്ലയോടുചേർന്നുള്ള ആരോഗ്യകേന്ദ്രത്തിൽ നിലവിൽ രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല. ഇതിനിടെയായിരുന്നു തരംതാഴ്ത്തൽ നടപടി. തിരുവില്വാമലയിലേയും പരിസരപ്രദേശങ്ങളിലേയും സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമാണ് ഈ ആരോഗ്യകേന്ദ്രം. രാവിലെ ഒ.പി. വിഭാഗത്തിൽ നല്ല തിരക്കാണ്. എന്നാൽ ആറുമണി കഴിഞ്ഞാൽ രോഗികൾ ഉണ്ടെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമല്ല. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളായിരുന്ന സർക്കാർ ആശുപത്രികളെല്ലാം സൗകര്യങ്ങള്‍, ജീവനക്കാരുടെ എണ്ണം എന്നിവ കൂട്ടിയപ്പോൾ ഇവിടെ ഉണ്ടായിരുന്ന സൗകര്യങ്ങൾ കുറയുന്ന അവസ്ഥയാണ്.
മൂന്നുപീടികയിൽ സവാള കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ചു
മൂന്നുപീടിക: ദേശീയപാത 66 മൂന്നുപീടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടുപേർക്കു പരിക്ക്. ഡ്രൈ വർ ചാവക്കാട് അകലാട് സ്വദേശി വെണ്ടാട്ടിൽ റഫീക്ക് (48), മണത്തല സ്വദേശി റജബ് മൻസിലിൽ ഫർഹാൻ (18) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ മൂന്നുപീടികയിലെ ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലോടെ മൂന്നുപീടിക സെന്ററിനു തെക്കുഭാഗത്താണ് അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും ചാവക്കാട്ടേയ്ക്കു പോയിരുന്ന കാറും സവാള കയറ്റി എറണാകുളം ഭാഗത്തേയ്ക്കുപോയിരുന്ന ചരക്കുലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു.
ബിജെപി മാർച്ച് തടയാൻ പോലീസ് ഏർപ്പെടുത്തിയ സന്നാഹം ജനത്തെ വലച്ചു
കൊടുങ്ങല്ലൂർ: ബിജെപി മാർച്ചിനെ തുടർന്ന് നഗരത്തിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ജനം വലഞ്ഞു. നഗരസഭയിലെ വിവിധ ആവശ്യങ്ങൾ ഉയർത്തിയാണ് ബിജെപി ഇന്നലെ നഗരസഭ ഓഫീസ് മാർച്ച് നടത്തിയത്. എന്നാൽ രാവിലെത്തന്നെ നഗരത്തിലേക്കുള്ള വാഹന ഗതാഗതത്തിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായി. ചന്തപ്പുരയിൽനിന്നും വടക്കേനട വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വടക്കേ നടയിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം സമരക്കാരെ നേരിടാൻ ബാരിക്കേഡുകൾ ഉയർത്തിയതോടെ ഈ വഴിക്കുള്ള കാൽ നടയാത്രപോലും തടസപ്പെട്ടു. തൃശൂരിൽ നിന്നും വന്ന ബസുകളെല്ലാം കാവിൽക്കടവിൽ സർവീസ് അവസാനിപ്പിക്കേണ്ടിവന്നു. തൃശൂരിലേക്കു പോകേണ്ട യാത്രക്കാർ നഗരത്തിൽ ബസില്ലാതെ പലയിടങ്ങളിലായി വലഞ്ഞു. വാഹനങ്ങൾ തെക്കേനടയിലേക്ക് വരുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. താലൂക്ക് ആശുപത്രിയിലേക്കും ആശുപത്രിയിൽനിന്ന് തിരിച്ചും പോകേണ്ടിയിരുന്ന ആംബുലൻസുകളും വഴിമാറി സഞ്ചരിക്കേണ്ടിവന്നു. കനത്ത പോലീസ് ബന്തവസിലായിരുന്നു നഗരം. അക്ഷരാർഥത്തിൽ നഗരത്തിലേക്കുവന്ന പൊതുജനങ്ങളെയും വാഹനങ്ങളെയും മൂന്നു മണിക്കൂറോളം പോലീസ് തടയുകയായിരുന്നു. ബിജെപി മാർച്ചിനെതിരെ പോ ലീസ് നടത്തിയ ഉപരോധം മൂന്നുമണിക്കൂർ നേരത്തേയ്ക്ക് കൊടുങ്ങല്ലൂരിന്റെ ഗതാഗതവും ജനജീവിതവും സ്തംഭിപ്പിച്ചതിൽ സ്വാസ്ഥ്യം ആരോഗ്യപരിസ്ഥിതിക്കൂട്ടായ്മ ശക്തിയായി പ്രതിഷേധിച്ചു.
ആരോഗ്യമേഖല ഇങ്ങനെപോയാൽ ജീവനുകൾ ഇനിയും പൊലിയും: അഡ്വ. ജോസഫ് ടാജറ്റ്
തൃശൂർ: കേരളം ഭരിക്കുന്ന മന്ത്രിമാരുടെ കെടുകാര്യസ്ഥതയുടെ രക്തസാക്ഷിയാണു കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണു മരിച്ച ബിന്ദുവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ആരോഗ്യമേഖലയോടുള്ള സർക്കാർ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരേ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച ധർണയുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ ജനറൽ ആശുപത്രിക്കു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആരോഗ്യമേഖല ഇങ്ങനെ മുന്നോട്ടുപോയാൽ നിരവധി മനുഷ്യജീവനുകൾ ഇനിയും പൊലിയും. നാടിന്റെ ഹൃദയമിടിപ്പായ ആരോഗ്യമേഖലയെ എൽഡിഎഫ് സർക്കാർ സ്വാഭാവികമരണത്തിലേക്കു തള്ളിവിട്ടിരിക്കുകയാണ്. തെറ്റു ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസ് ചിറക്കലിനെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ സംഘംചേർന്ന് ആക്രമിക്കുന്നതു കുറ്റബോധം കൊണ്ടാണെന്നും ടാജറ്റ് പറഞ്ഞു. തൃശൂർ ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി അധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രമോഹൻ, ഐ.പി. പോൾ, രാജൻ പല്ലൻ, ബൈജു വർഗീസ്, പി. ശിവശങ്കരൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എസ്. ശിവരാമകൃഷ്ണൻ, രവി ജോസ് താണിക്കൽ, സുബി ബാബു, ജേക്കബ് പൂലിക്കോട്ടിൽ, കെ. ഗോപാലകൃഷ്ണൻ, അഡ്വ. ആശിഷ് മൂത്തേ ടത്ത്, മുകേഷ് കൂളപ്പറന്പിൽ, മേഴ്സി അജി, ലീല, സിന്ധു ആന്റോ ചാക്കോള, റെജി ജോയ്, ആൻസി ജേക്കബ് എന്നിവർ പങ്കെടുത്തു. വിവിധ ബ്ലോക്കുകളിൽ താലൂക്ക്, സർക്കാർ ആശുപത്രികൾക്കു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.
തൃശൂർ - കുറ്റിപ്പുറം റോഡ് നിർമാണം ജില്ലാകളക്ടർ വിലയിരുത്തി
തൃശൂർ: കെഎസ്ടിപി ഏറ്റെടുത്തു നടത്തുന്ന തൃശൂർ-കുറ്റിപ്പുറം റോഡിന്റെ നിർമാണപുരോഗതി ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ വിലയിരുത്തി. ഏറ്റവും കൂടുതൽ ഗതാഗതപ്രശ്നം നേരിടുന്ന മുതുവറ മുതൽ പൂങ്കുന്നം വരെയുള്ള ഭാഗത്താണു സന്ദർശനം നടത്തിയത്. മൂന്നു കിലോമീറ്റർ നടന്നാണ് ഓരോ സ്ഥലത്തെയും നിർമാണം വിലയിരുത്തിയത്. പൂങ്കുന്നം മൈനർ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ക്യൂറിംഗ് ഘട്ടത്തിലാണ്. കൽവെർട്ടിന്റെ നിർമാണം പൂർത്തിയായാൽ ഒരാഴ്ചയ്ക്കകം പൂങ്കുന്നം-പുഴയ്ക്കൽ റോഡിന്റെ ഇരുവശവും തുറന്നുകൊടുക്കുമെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു. പുഴയ്ക്കൽ മുതൽ മുതുവറ വരെ വലതുവശത്തെ കോണ്‍ക്രീറ്റ് പ്രവൃത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കും. ഇരുവശങ്ങളും ഓഗസ്റ്റ് അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നും കെഎസ്ടിപി ജില്ലാ കളക്ടറെ അറിയിച്ചു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണമാണു പുഴയ്ക്കൽ ശോഭാസിറ്റിക്കു സമീപമുള്ള പാലത്തിന്റെ നിർമാണം പുനരാരംഭിക്കാൻ കഴിയാത്തത്. ഓരോ അബട്ട്മെന്റിനും ചുറ്റും റിംഗ് ബണ്ട് നിർമിച്ചുമാത്രമേ നിർമാണം നടത്താൻ കഴിയൂ. മഴ കുറഞ്ഞാൽ ഓഗസ്റ്റിൽ പാലം നിർമാണം പൂർത്തിയാക്കും. പുഴയ്ക്കൽ ടൊയോട്ട ജംഗ്ഷൻ മുതൽ നെസ്റ്റോ വരെയുള്ള ഭാഗത്തു വലതുവശത്ത് ഷോൾഡർ പ്രൊട്ടക്്ഷൻ ജോലികളും ഫുട്പാത്ത് നിർമാണവും ഇതുഭാഗത്തു ഡ്രെയിനേജ്, മീഡിയൻ നിർമാണവും ഉടൻ ആരംഭിക്കും. തൃശൂർ - കുറ്റിപ്പുറം റോഡിന്റെ മറ്റു ഭാഗങ്ങളിലെ നിർമാണപ്രവൃത്തികളും രാപ്പകൽ പുരോഗമിക്കുന്നെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മുതുവറ മുതൽ പുഴക്കൽ വരെയുള്ള കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടർ നിർദേശം നൽകി. കഐസ്ടിപി എഇ കെ.എം. മനോജ്, കണ്സ്ട്രക്്ഷൻ പ്രോജക്ട് മാനേജർ ശ്രീരാജ് എന്നിവരും കളക്ടർക്കൊപ്പമുണ്ടായി.
മാര്‍ ജെയിംസ് പഴയാറ്റില്‍ വിനയവും സ്നേഹവും വിശുദ്ധിയും മുഖമുദ്രയാക്കി: മാര്‍ പൊഴോലിപ്പറമ്പില്‍
ഇരിങ്ങാലക്കുട: വിനയവും സ് നേഹവും വിശുദ്ധിയും നിരന്തര പ്രാര്‍ഥനയും മുഖമുദ്രയാക്കിയ, ദൈവതിരുമനസിനു പൂര്‍ണമായും കീഴ്വഴങ്ങിയ ഇടയശ്രേഷ്ഠനായിരുന്നു ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലെന്ന് ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഒമ്പതാം ചരമവാര്‍ഷിക അനുസ്മരണബലിക്കിടെ സന്ദേശം നൽകുകയായിരുന്നു ബിഷപ്. പഴയാറ്റി ൽ പിതാവ് എപ്പോഴും സന്തോഷവാനായിരുന്നു. അതിനുകാരണം പഞ്ചശീലങ്ങള്‍ അദ്ദേഹം അഭ്യസിച്ചിരുന്നു- ബിഷപ് കൂട്ടിച്ചേര്‍ത്തു. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്സന് ഈരത്തറ, മോണ്‍. ജോളി വടക്കന്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ ഇടവകകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും വൈദികരും സന്യസ്തരും പങ്കെടുത്തു. ദിവ്യബലിക്കുശേഷം കബറിടത്തില്‍ നടന്ന ശുശ്രൂഷകള്‍ക്കും ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ നേതൃത്വം നല്കി.
സിപിഐ ജില്ലാസമ്മേളനം തുടങ്ങി
ഇരിങ്ങാലക്കുട: ഇന്ക്വിലാബിന്റെ ഇടിമുഴക്കത്തില് ആയിരങ്ങള്‍ ഒരേശബ്ദമായി ഏറ്റുവിളിച്ച മുദ്രാവാക്യങ്ങള്‍ക്കിടെ സിപിഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ ചെങ്കൊടി ഉയര്‍ന്നു. റെഡ് വോളന്റിയര്‍മാരുടെ അകമ്പടിയോടെ പതാക, ബാനര്‍, കൊടിമര ജാഥകള്‍ പൊതുസമ്മേളന നരിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ദേശീയ കൗണ്‍സിലംഗമായ റവന്യൂമന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി.കെ. സുധീഷ് സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. രാജേന്ദ്രന്, ദേശീയ കൗണ്‍സിലംഗങ്ങളായ സത്യന് മൊകേരി, രാജാജി മാത്യു തോമസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എന്‍. ജയദേവന്, എന്‍. രാജന്, സംസ്ഥാന കൗണ്‍സിലംഗങ്ങളായ വി.എസ്. സുനില്‍കുമാര്‍, വി.എസ്. പ്രിന്‍സ്, ഷീല വിജയകുമാര്‍, കെ.ജി. ശിവാനന്ദന്, കെ.പി. സന്ദീപ്, രാകേഷ് കണിയാംപറമ്പില്‍, ജില്ലാ അസി. സെക്രട്ടറിമാരായ പി. ബാലചന്ദ്രന് എംഎല്‍എ, ടി.ആര്. രമേഷ്കുമാര്‍, സംഘാടക സമിതി ഭാരവാഹികളായ എന്‍.കെ. ഉദയപ്രകാശ്, പി. മണി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഇന്നു തുടങ്ങും ഇരിങ്ങാലക്കുട: സിപിഐ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്നു മുതല്‍ 13 വരെ നടക്കും. രാവിലെ 10ന് പി.കെ. ചാത്തന്മാസ്റ്റര് നഗറില്‍ (മുനിസിപ്പല്‍ ടൗണ്‍ഹാള്‍) നടക്കുന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എന്‍. ജയദേവന് പതാക ഉയര്‍ത്തും. നേതാക്കളായ കെ.പി. രാജേന്ദ്രന്, പി.പി. സുനീര്‍, കെ. രാജന്, ജെ. ചിഞ്ചുറാണി, സത്യന് മൊകേരി, മുല്ലക്കര രത്നാകരന്, എന്‍. രാജന്, സി.എന്‍. ജയദേവന്, രാജാജി മാത്യു തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലയിലെ 17,827 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 362 പ്രത്യേക ക്ഷണിതാക്കളും 21 ക്ഷണിതാക്കളും ഉള്‍പ്പടെ 395 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പാലത്തിൽനിന്ന് പുഴയിൽ ചാടിയ ആളുടെ മൃതദേഹം കിട്ടി
കാടുകുറ്റി: ഞർളക്കടവ് പാലത്തിൽനിന്ന് ചാലക്കുടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കിട്ടി. കണ്ടെടുത്ത മൃതദേഹം ശിൽപ്പിയും ചിത്രകാരനുമായ പുത്തൻചിറ ഉല്ലാസ് നഗറിൽ പണിക്കശേരി സുഗതന്റേ(53)താണെന്ന് സ്ഥിരീകരിച്ചു. പാലത്തിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെ ഇന്നലെ രാവിലെ മൃതദേഹം പൊന്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ച് പോലീസിനു കൈമാറി. തഹസിൽദാരും സ്ഥലത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് കാടുകുറ്റി ഞർളക്കടവ് പാലത്തിൽ നിന്ന് ഇയാൾ ചാലക്കുടി പുഴയിലേക്ക് ചാടിയത്. തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എൻഡിആർഎഫും, സ്കൂബ ടീമും ഫയർഫോഴ്സും ചാലക്കുടി പുഴയിൽ ഊർജിതമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ തെരച്ചിൽ തുടരാനിരിക്കെ ആയിരുന്നു പുഴയിൽ മൃതദേഹം പൊന്തിയത്. സംസ്കാരം നടത്തി. ഭാര്യ: സിമി.
തമിഴ്നാട്ടിൽ വാഹനാപകടം; ഗുരുവായൂരിൽ താമസിക്കുന്ന ഏഴുവയസുകാരി മരിച്ചു
ഗുരുവായൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ രണ്ടാം ക്ലാസുകാരി മരിച്ചു. കാസർകോഡ് സ്വദേശിയും ഗുരുവായൂർ മാവിൻചുവട് വാടകയ്ക്ക് താമസിക്കുന്ന മോംസ് കേഫ് ജീവനക്കാരനുമായ നീലേശ്വരം എളേരി കുന്നുക്കൈ അറയ്ക്കൽ വീട്ടിൽ സാബിറിന്റെ മകൾ സിയ ഫാത്തിമ (ഏഴ്) ആണ് മരിച്ചത്. ഗുരുവായൂർ ജിയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ബുധനാഴ്ച കട അവധിയായതിനാൽ ഇവർ കുടുംബസമേതം തമിഴ്നാട്ടിലേക്ക് യാത്ര പോയതായിരുന്നു. കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. മറ്റുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. മാതാവ്: ബുഷറ. സഹോദരങ്ങൾ: മുഹമ്മദ് സയാൻ(ജിയുപി സ്കൂൾ ഒന്നാംക്ലാസ് വിദ്യാർഥി), കൈകുഞ്ഞായ സുൽഫ.
യുവാവ് ട്രെയിൻതട്ടി മരിച്ചനിലയിൽ
വടക്കാഞ്ചേരി: യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. അകമലയിലാണ് ഇന്നലെ പുലർച്ചെ മൃതദേഹം കണ്ടത്. ഒഡീസ സ്വദേശിയായ ജഗനാഥ് ബഹറ(23) ആണ് മരിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പുതുക്കാട് സെന്റ് സേവ്യേഴ്സ് സ്കൂള്‍ പിടിഎ യോഗം
പുതുക്കാട്: സെന്റ് സേവ്യേഴ്സ് സിയുപിഎസ് വിദ്യാലയത്തിന്റെ അധ്യാപക രക്ഷാകർതൃയോഗം നിർമല പ്രൊവിൻസിലെ ഫെയ്ത്ത് ഫോർമേഷൻ കൗണ്‍സിലറായ സിസ്റ്റർ മേഴ്സി പോൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ജി. ഡാനിയൽ അധ്യക്ഷത വഹിച്ചു. പുതുക്കാട് എസ്ഐ മാതാപിതാക്കൾക്കായി ലഹരിവിരുദ്ധബോധവത്കരണ ക്ലാസ് പ്രദീപ് നൽകി. കെയർ ആൻഡ് സേഫ് സ്ഥാപനത്തിന്റെ സിഇഒ ശങ്കർ അയ്യറിന്റെ നേതൃത്വത്തിൽ കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ വന്ദന മാതാപിതാക്കൾക്ക് മാർഗനിർദേശങ്ങൾ നൽകി. പുതിയ അധ്യയനവർഷത്തേക്കുള്ള പിടിഎ കമ്മിറ്റി രൂപീകരിച്ചു. സ്റ്റാഫ് പ്രതിനിധി മരിയ മാത്യു നന്ദി പറഞ്ഞു.
പുറ്റേക്കര സെന്റ് ജോർജസ് എച്ച്എസ്എസിൽ വിജയോത്സവം സംഘടിപ്പിച്ചു
കൈപ്പറന്പ്: പുറ്റേക്കര സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം മികവ് 2025 സംഘടിപ്പിച്ചു. ദേശീയ പഞ്ചഗുസ്തിയിൽ സ്വർണമെഡൽ നേടിയ ആൻറിയ ജോണിനെയും എസ്എസ്എൽസി, പ്ലസ്ടു, യുഎസ്എസ്, പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനച്ചടങ്ങും ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ഒ.കെ. ഗ്ലെഷിൻ അധ്യക്ഷത വഹിച്ചു. കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷാദേവി, മുൻ പ്രധാനാധ്യാപിക ജയലത കെ. ഇഗ്നേഷ്യസ് എന്നിവർ മുഖ്യാതിഥികളായി. സ്കൂൾ പ്രിൻസിപ്പൽ ബിനു ടി. പനയ്ക്കൽ, പ്രധാനാധ്യാപിക എം. നിർമലാദേവി, വാർഡ് മെന്പറും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ലിന്റി ഷിജു, സ്കൂൾ മാനേജർ ബാബു ജി. മേക്കാട്ടുകുളം, ഗോസാ പ്രസിഡന്റ് സി.പി. ജോസ്, മുൻ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുര്യാക്കോസ്, പിടിഎ വൈസ് പ്രസിഡന്റ് സിജോ ഒൗസേഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
അപകടഭീഷണി ഒഴിയാതെ വടക്കാഞ്ചേരി ബൈപാസ്
വടക്കാഞ്ചേരി: അപകട ഭീഷണി ഒഴിയാതെ തൃശൂർ -ഷൊർണൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി റെയിൽവേ മേൽപാലം ബൈപാസ്. കുന്നിടിച്ചുനിർമിച്ച ബൈപാസിന്റെ പാറക്കെട്ടുകൾ നിറഞ്ഞ കുത്തനെയുള്ള ഭാഗം ഇടിഞ്ഞുവീഴുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. കുന്നിൻമുകളിൽ പടർന്നുപന്തലിച്ച കൂറ്റൻ വൃക്ഷങ്ങളും വേരിളകി സംസ്ഥാനപാതയിലേക്ക് വീഴാവുന്ന സ്ഥിതിയാണുള്ളത്. അധികൃതർ ഇടപ്പെട്ട് വിഷയം പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞതവണ ഇടിഞ്ഞുവീണ കല്ലുംമണ്ണും മരങ്ങളും ഇതുവരെ നീക്കംചെയ്യാൻ അതികൃതർക്കു കഴിഞ്ഞിട്ടില്ല. സംഭവം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പൊതുപ്രവർത്തകൻ വി. അനിരുദ്ധൻ പറഞ്ഞു.
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രതിപക്ഷത്തെ തടഞ്ഞു; പ്രതിഷേധം
പുതുക്കാട്: താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ സീലിംഗ് തകർന്നുവീണതു സന്ദർശിക്കാനെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷാംഗങ്ങൾക്ക് വാർഡ് തുറന്നുനൽകാതിരുന്നതു പ്രതിഷേധത്തിനിടയാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷനേതാവ് പോൾസണ്‍ തെക്കുംപീടിക, അംഗങ്ങളായ സതി സുധീർ, മിനി ഡെന്നി എന്നിവരാണ് ആശുപത്രിയിൽ എത്തിയത്. ആദ്യം വാർഡ് തുറന്നുനൽകാമെന്നുപറഞ്ഞ സൂപ്രണ്ട് പിന്നീട് താക്കോൽ ഇല്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് തുറന്നുകാണണമെന്ന് മെന്പർമാർ ആവശ്യപ്പെട്ടെങ്കിലും സൂപ്രണ്ട് അംഗീകരിച്ചില്ല. തുടർന്ന് മെന്പർമാരും കോണ്‍ഗ്രസ് പ്രവർത്തകരും വാർഡിനുമുൻപിൽ പ്രതിഷേധിച്ചു. ഒന്നേമുക്കാൽ കോടി രൂപ ചെലവിൽ നിർമിച്ച ഐസൊലേഷൻ വാർഡ് തുറന്നുനൽകാത്തത് നിർമാണത്തിലെ അഴിമതി പുറത്തറിയാതിരിക്കാനാണെന്ന് പോൾസണ്‍ തെക്കുംപീടിക ആരോപിച്ചു. കിഫ്ബി ഫണ്ട് വകയിരുത്തി ഉപകരാർ നൽകി കെട്ടിടം നിർമിച്ചതിൽ വൻ അഴിമതി ഉണ്ടെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഐസൊലേഷൻ വാർഡ് തുറന്നുനൽകാത്തത് അനാസ്ഥയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ സൂപ്രണ്ട് പോലീസിനെ വിളിച്ചു. പുതുക്കാട് എസ്എച്ച്ഒ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളിൽനിന്ന് പോലീസെത്തി കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഉദ്ഘാടനം കഴിഞ്ഞ ഐസൊലേഷൻ വാർഡ് കെട്ടിടം കിഫ്ബി ആശുപത്രിക്കു കൈമാറിയിട്ടില്ലെന്ന വിചിത്രന്യായമാണ് അധികൃതർ പറയുന്നതെന്നു നേതാക്കൾ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണൻ, സെബി കൊടിയൻ, യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസൽ ഇബ്രാഹിം, ഷാഫി കല്ലുപറന്പിൽ, ജിമ്മി മഞ്ഞളി, സിജോ പുന്നക്കര, കെ.എസ്. മനോജ്കുമാർ, ഹരണ്‍ ബേബി, ജെൻസണ് കണ്ണത്ത്, കെ.പി സതീശൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ തെരുവുനായ്ശല്യം രൂക്ഷം
പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ തെരുവുനായ്ശല്യം രൂക്ഷമായി. തെരുവുനായ്ക്കളെകൊണ്ടു പൊറുതിമുട്ടുകയാണ് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും. പലപ്പോഴും തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് പാഞ്ഞടുക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ഒപി ടിക്കറ്റ് കൊടുക്കുന്നിടത്തും മുൻവശത്തുമായാണു തെരുവുനായ്ക്കൾ തന്പടിച്ചിരിക്കുന്നത്. പരാതിപ്പെട്ടിട്ടും ആശുപത്രിയിലെ തെരുവുനായ്ശല്യം പരിഹരിക്കാൻ അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കഞ്ചാവുകേസിൽ ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ
ഗുരുവായൂർ: കഞ്ചാവ് കൈവശംവച്ചതിനു ജയിൽശിക്ഷ കഴിഞ്ഞു ജാമ്യത്തിലിറങ്ങിയ പ്രതിയെ 124.68 ഗ്രാം ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ടാണശേരി ചൊവ്വല്ലൂർ കറുപ്പംവീട്ടിൽ അൻസാർ(24)നെയാണു ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.ജെ. റിന്‍േറായുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തൈക്കാട് പള്ളിറോഡിൽ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. നേരത്തെ ഒന്നരക്കിലോ കഞ്ചാവുമായി ഇയാൾ അറസ്റ്റിലായിരുന്നു. ഈ കേസിൽ 55 ദിവസത്തെ ജയിൽവാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് മയക്കുമരുന്നുകേസിൽ പിടിയിലായത്. തീരദേശമേഖലയിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിനുവേണ്ടി അന്വേഷണം ഉൗർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ രാമകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർമാരായ ബാഷ്പജൻ, ടി.ആർ. സുനിൽ, എ.എൻ. ബിജു, എം.എ. അക്ഷയകുമാർ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ഹൃദയ ഫൗണ്ടേഷൻ പ്രഥമ പുരസ്കാരം പോപ്പ് പോൾ മേഴ്സിഹോമിനു സമ്മാനിച്ചു
അത്താണി: തൃശൂരിലെ ജീവകാരുണ്യസംഘടനയായ ഹൃദയ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിനു സമ്മാനിച്ചു. ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനവും പുരസ്കാരദാനവും നിർവഹിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോണ്സണ് അന്തിക്കാട്ട് ഏറ്റുവാങ്ങി. കരുതിക്കൂട്ടി വെറുപ്പ് ഉത്പാദിപ്പിക്കുന്ന കരുണവറ്റിയ സമൂഹമായി നാടുമാറിയെന്നും സമൂഹമാധ്യമങ്ങളുടെ വരവോടെ ആർക്കും ആരെയും എന്തും പറയാനും അവഹേളിക്കാനുമുള്ള ഇടമായി കേരളം കൂപ്പുകുത്തുകയാണെന്നും സമദാനി പറഞ്ഞു. സ്നേഹശൂന്യതയാണ് ഈ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും ഈ സാഹചര്യത്തിലാണ് ഹൃദയ ഫൗണ്ടേഷന്റെ നന്മയുള്ള പ്രവൃത്തിയെന്നതു പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൃദയ ഫൗണ്ടേഷൻ ചെയർമാൻ ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി. കവയിത്രി ശ്രീദേവി അന്പലപുരം മുഖ്യപ്രഭാഷണം നടത്തി. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലർ മധു അന്പലപുരം, ഡോ. ജയിംസ് ചിറ്റിലപ്പിള്ളി, ഫാ. അനീഷ് ചിറ്റിലപ്പിള്ളി, എൽദോ തോമസ്, അഡ്വ. സുശീൽ ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പോപ്പ് പോൾ മേഴ്സി ഹോമിലെ വിദ്യാർഥികളുടെ കലാപരിപാടികളും ജെറിൻ ആൻഡ് ടീമിന്റെ കോമഡി ഫിഗർഷോയും ഉണ്ടായിരുന്നു.
നിർമാണപ്രവൃത്തികൾക്കിടെ സുരക്ഷ കടലാസിൽമാത്രം!
കൊരട്ടി: ദേശീയപാതയിലെ നിർമാണ പ്രവൃത്തികളോടനുബന്ധിച്ച് കൊരട്ടി സിഗ്നൽ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് വിളക്കും നിരീക്ഷണ കാമറകളും അഴിച്ചുമാറ്റി. ജനമൈത്രി പോലീസും കൊരട്ടി ജനകീയ സമിതി ട്രസ്റ്റും സുമനസുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കാമറകൾ യാതൊരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് ജീവനക്കാരൻ ക്രെയിനിന്റെ അഗ്രത്തിൽ കയറിയിരുന്ന് അഴിച്ചുമാറ്റിയത്. ക്രെയിനിൻ ഘടിപ്പിച്ച ബക്കറ്റിൽ കയറിയിരുന്ന് സുരക്ഷ ഉറപ്പാക്കിയാണ് ഇത്തരം പണികൾ ചെയ്യേണ്ടതെന്നാണ് സുരക്ഷാരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേഖലകളിൽ നടക്കുന്ന നിർമാണങ്ങളുടെ തുടക്കം മുതൽ കരാർ കമ്പനി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതി ശരിവയ്ക്കുന്നതാണ് ഇത്തരം പ്രവൃത്തികൾ. ട്രാഫിക് ലംഘനങ്ങളും അപകടങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഏറിയ പശ്ചാത്തലത്തിൽ കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കാമറകൾ അഴിച്ചു മാറ്റുകയും കേബിളുകൾ മുറിച്ചുമാറ്റുകയുമായിരുന്നു. കഴിഞ്ഞ ദിവസം ചിറങ്ങരയിൽ കാനയുടെ സ്ലാബ് തകർന്നിട്ടും മാറ്റി സ്ഥാപിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. സുരക്ഷാ മുന്നൊരുക്കത്തിന്റെ അഭാവം മൂലം ഒട്ടേറെ അപകടങ്ങൾ നിർമാണം നടക്കുന്ന ഈ മൂന്നു സ്ഥലങ്ങളിലുണ്ടായിട്ടും പരാതികളുയർന്നിട്ടും അധികൃതർക്ക് കേട്ട ഭാവം ഇല്ല. നിലവിൽ ബദൽ റോഡുകൾ കുണ്ടും കുഴിയുമായി ചെളി നിറഞ്ഞ അവസ്ഥയിലാണ്. വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ഗ്രാമീണ റോഡുകളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. നിർമാണം നടക്കുന്ന ഇടങ്ങളിൽ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തത് പ്രവർത്തികൾ വൈകാനും ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുന്നതിനും കാരണമാകും. കുണ്ടും കുഴിയുമടച്ച് ബദൽ പാതകളിൽ സുരക്ഷിത യാത്രയ്ക്ക് സാഹചര്യമൊരുക്കണമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രഥമ പരിഗണന നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കുടിവെള്ള മലിനീകരണത്തിനെതിരേ നിരാഹാരസത്യഗ്രഹം ആരംഭിച്ചു
കാട്ടൂര്‍: ജനകീയ കുടിവെള്ള സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മിനി എസ്റ്റേറ്റില്‍ നിന്നുള്ള കുടിവെള്ള മലിനീകരണത്തിനെതിരെ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ആദ്യദിനത്തില്‍ കാട്ടൂര്‍ പഞ്ചായത്തംഗം മോളി പിയൂസ് സത്യഗ്രഹമിരുന്നു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകനും കേരള സെക്രട്ടറിയേറ്റ് അസോസിയേഷന് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംബുജ രാജന്, സ്വപ്ന അരുണ്‍, ഇ.എല്‍. ജോസ്, മുന്‍ പഞ്ചായത്തംഗങ്ങളായ ബെറ്റി ജോസ്, സി.എല്‍. ജോയ്, ബിജെപി കാട്ടൂര്‍ പ്രസിഡന്റ് കെ. ഷെറിന് എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
മാരുതി കാർ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിച്ചു
Kerala
2
അഹമ്മദാബാദ് വിമാനദുരന്തം; ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തു
National
3
പരീക്ഷണങ്ങൾ പൂര്‍ത്തിയായി; ശുഭാംശു നാളെ തിരിക്കും
International
4
കൊച്ചിയിലേക്ക് ക്രൂയിസ് കപ്പലുകളുടെ വരവ് കുറഞ്ഞു
Business
5
ഫിഫ 2025 ക്ലബ് ലോകകപ്പ് ഫൈനൽ; പിഎസ്ജി x ചെല്‍സി മത്സരം രാത്രി 12.30 ന്
Sports
ADVERTISEMENT
LATEST NEWS
ആശുപത്രിവളപ്പിലെ മരക്കൊമ്പ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കുറ്റിച്ചിറയിൽ നീന്തലിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ കുട്ടികളെ സംസ്കാരവും പൈതൃകവും പഠിപ്പിക്കാത്തവർ: ഗവർണർ
ബിജെപി നേതാവ് സി. സദാനന്ദന് രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി
തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
KIIFB
Government Inauguration
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD