കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ സൈ​ക്കി​ൾ വി​ത​ര​ണ പ​ദ്ധ​തി അ​ട്ട​പ്പാ​ടി​യി​ലും തു​ട​ങ്ങി
Friday, September 30, 2022 12:34 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി​യി​ലെ നി​ർ​ധ​ന​രാ​യ ആ​ദി​വാ​സി കു​ട്ടി​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സൈ​ക്കി​ളു​ക​ൾ ന​ല്കി ന​ട​ൻ മ​മ്മൂ​ട്ടി. പ്ര​ധാ​ന ആ​ദി​വാ​സി മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കി​യ​ത്. മ​മ്മൂ​ട്ടി നേ​തൃ​ത്വം ന​ല്കു​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സൈ​ക്കി​ൾ വി​ത​ര​ണം ന​ട​പ്പാ​ക്കി​യ​ത്.
കോ​ല​ഞ്ചേ​രി സി​ന്തെ​റ്റ് ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള​ത്തി​ലു​ട​നീ​ളം ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കും തീ​ര​ദേ​ശ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കും നി​ർ​ധ​ന​രാ​യ മ​റ്റു കു​ട്ടി​ക​ൾ​ക്കും പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കും. കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ സ്ഥാ​പ​ക​നും മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ മ​മ്മൂ​ട്ടി​യു​ടെ ജന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ന​ട​ക്കു​ന്നു​ണ്ട്.
പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ട്ട​ത്ത​റ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ഇ​ന്ന​ലെ നി​ർ​വ​ഹി​ച്ചു. കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് കു​ര്യ​ൻ മ​രോ​ട്ടി​പ്പു​ഴ, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​മ​മൂ​ർ​ത്തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗം ജി.​ഷാ​ജു, സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക ഹ​സീ​ന മും​താ​സ്, അ​ഗ​ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​സി. ഗാ​ന്ധി, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ്, നി​ഖി​ൽ, ര​മ​ക്കു​ട്ടി, അ​ധ്യാ​പ​ക​ൻ ശ​ക്തി​വേ​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ടൈ​റ്റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.