ആ​ല​ത്തൂ​രി​ൽ കാ​ർ​ഷി​ക ഡ്രോ​ണ്‍ പ്ര​വ​ർ​ത്തി​പ​രി​ച​യം ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​രപ്ര​ദ​മാ​യി
Friday, September 30, 2022 12:34 AM IST
ആലത്തൂർ : കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ ഉ​പ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പ്, കാ​ർ​ഷി​ക എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ അ​തി​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​യ ഡ്രോ​ണ്‍ പ്ര​വ​ർ​ത്തി പ​രി​ച​യ​വും പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.
ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് കീ​ഴ്പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ല​മ​ൽ ത​രി​ശ്പാ​ട​ത്ത് ന​ട​ന്ന പ​രി​പാ​ടി കെ.​ഡി പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന ഡ്രോ​ണു​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ വി​ള വ​ള​ർ​ച്ച, വി​ള പ​രി​പാ​ല​നം, വ​ള​പ്ര​യോ​ഗം, കീ​ട​നാ​ശി​നി പ്ര​യോ​ഗം എ​ന്നീ മേ​ഖ​ല​യി​ൽ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.
കു​റ​ഞ്ഞ സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വി​ള സം​ര​ക്ഷ​ണ ഉ​പാ​ധി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ഡ്രോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​ന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം പ്ര​തി​സ​ന്ധി​യാ​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ ഫ​ല​പ്ര​ദ​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ സൂ​ക്ഷ്മ മൂ​ല​ക​ങ്ങ​ളും ജൈ​വ​കീ​ട​നാ​ശി​നി​ക​ളും കൃ​ഷി​യി​ട​ത്തി​ൽ ത​ളി​ക്കാം എ​ന്ന​താ​ണ് കാ​ർ​ഷി​ക ഡ്രോ​ണു​ക​ളു​ടെ പ്ര​ത്യേ​ക​ത.
ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കീ​ഴ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ല​മ​ൽ പാ​ട​ത്തെ ക​ർ​ഷ​ക​യാ​യ ര​മ വെ​ങ്ങാ​ന്നൂ​രി​ന്‍റെ അ​ഞ്ചേ​ക്ക​റി​ൽ സൂ​ക്ഷ്മ മൂ​ല​ക​ങ്ങ​ളാ​യ ബോ​റോ​ണ്‍, സ​ൾ​ഫേ​റ്റ് ഓ​ഫ് പൊ​ട്ടാ​ഷ് എ​ന്നി​വ​യാ​ണ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ത​ളി​ച്ച​ത്.