ഏ​ലം​പാ​ടി ത​ട​യ​ണ : കോ​ണ്‍​ഗ്ര​സ് സ​മ​രം ന​ട​ത്തി
Monday, October 3, 2022 12:22 AM IST
നെ​ല്ലി​യാ​ന്പ​തി : ഏ​ലം​പാ​ടി ത​ട​യ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മ​രം ന​ട​ത്തി. പോ​ത്തു​ണ്ടി ഡാ​മി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഏ​ലം​പാ​ടി ത​ട​യ​ണ പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക ന​ട​പ​ടി ആ​രം​ഭി​ച്ച എ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​കു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് സ​മ​രം. നെ​ല്ലി​യാ​ന്പ​തി 100 അ​ടി പു​ഴ​യി​ൽ ത​ട​യ​ണ കെ​ട്ടി തു​ര​ങ്ക​ത്തി​ലൂ​ടെ അ​ണ​ക്കെ​ട്ടി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​താ​ണ് പ​ദ്ധ​തി.
ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്ന വെ​ള്ളം തി​രി​ച്ചു​വി​ട്ട് കേ​ശ​വ​ൻ പാ​റ​യ്ക്ക് സ​മീ​പ​മു​ള്ള ചോ​ല​ക​ളി​ലൂ​ടെ പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ൽ എ​ത്തി​ക്കും. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ര​ണ്ടാം വി​ള കൃ​ഷി​യി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന​ഉ​ണ​ക്കു ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​നാ​കും. നെ·ാ​റ, അ​യി​ലൂ​ർ, മേ​ലാ​ർ​കോ​ട്, വ​ട​ക്ക​ഞ്ചേ​രി, എ​രു​മ​യൂ​ർ, വ​ണ്ടാ​ഴി, എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ള്ള​വ​ർ കൃ​ഷി​ക്കും ശു​ദ്ധ​ജ​ല​ത്തി​നും ആ​ശ്ര​യി​ക്കു​ന്ന ഏ​ക പോം​വ​ഴി പോ​ത്തു​ണ്ടി ഡാം ​വെ​ള്ള​മാ​ണ്. പ്ര​തി​ഷേ​ധ സ​മ​രം കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ആ​ർ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു രാ​ധാ​കൃ​ഷ്ണ​ൻ, ബി.​സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.