"നമ്ത്ത് ആരോഗ്യം': ഉൗരുതല ആരോഗ്യ കാന്പയിനുമായി തന്പ്
1227387
Tuesday, October 4, 2022 12:21 AM IST
അഗളി : നമ്ത്ത് കനവ് നാടക വണ്ടി ഉൗരുതല നാടകവണ്ടി യാത്രയുടെ തുടർച്ചയായി ആദാവാസി കൂട്ടായ്മയായ തന്പിന്റെ ആരോഗ്യ അംബാസിഡമാർ നമത്ത് ആരോഗ്യം നമ്മുടെ കടമ എന്ന സന്ദേശമായി ഉൗരുകളിൽ നിന്നും ഉൗരുകളിലേയ്ക്കു യാത്ര തുടങ്ങി.
ആരോഗ്യ പരിപാലനത്തിനാവശ്യമായ സന്ദേശങ്ങൾ ഉൗരുകളിൽ എത്തിക്കുക എന്നതാണ് ആരോഗ്യ കാന്പയിന്റെ ലക്ഷ്യം. മേൽപറഞ്ഞ പത്തിന സന്ദേശങ്ങൾ അടങ്ങിയ തനിതുഭാഷയിലുള്ള വീഡിയോ സന്ദേശങ്ങൾ ഓണ്‍ലൈൻ വഴി തന്പ് ഉൗരുകളിലെത്തിച്ചിരുന്നു.
ആദ്യഘട്ടത്തിൽ ഇരുള, മുഡുക, കുറുന്പ മേഖലകളിൽ നിന്നായി തെരഞ്ഞെടുത്ത 10 ഉൗരുകളിലാണ് സന്ദേശയാത്ര നടത്തിയത്. കള്ളമല ഉൗരിൽ നടന്ന ഒന്നാം ഘട്ട സന്ദേശ യാത്രയുടെ സമാപനം തന്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
കെ.എ. രാമു അധ്യക്ഷത വഹിച്ചു. യൂണിസെഫ് പ്രതിനിധി എം. മനേഷ്, അങ്കണവാടി ടീച്ചർ കെ.എൻ. രമേശ്, ലക്ഷമി ഉണ്ണികൃഷണൻ, രേവതി ഉദയകുമാർ, മനു എന്നിവർ സംസാരിച്ചു. കാന്പയിന്റെ ഭാഗമായി ഉൗരു തലത്തിൽ യുവാക്കളും ആരോഗ്യവും എന്ന വിഷയത്തിൽ സംഗമവും സംഘടിപ്പിക്കുന്നുണ്ട്.