ചെ​റു​പു​ഷ്പം മി​ഷ​ൻ ലീ​ഗ് രൂ​പ​ത ക​ലോ​ത്സ​വം ഇ​ന്ന്
Tuesday, October 4, 2022 12:21 AM IST
പാ​ല​ക്കാ​ട്: ചെ​റു​പു​ഷ്പം മി​ഷ​ൻ ലീ​ഗി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് രൂ​പ​ത സി​എം​എ​ൽ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്നു തി​ര​ശീ​ല ഉ​യ​രും. പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്ക്വ​യ​റി​ൽ രാ​വി​ലെ 8.40ന് ​പാ​ല​ക്കാ​ട് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ർ​ന്ന് ഏ​ഴ് സ്റ്റേ​ജു​ക​ളി​ൽ എ​ട്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 900ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ 90 ശാ​ഖ​ക​ളി​ൽ നി​ന്നാ​യി വി​ജ​യി​ച്ചു വ​ന്ന​വ​രാ​ണ് പാ​ല​ക്കാ​ട് രൂ​പ​ത മ​ത്സ​ര​ത്തി​ൽ മാ​റ്റു​രയ്​ക്കു​ക. 2022 ആ​ഗ​സ്റ്റ് 28ന് ​ആ​രം​ഭി​ച്ച സി​എം​എ​ൽ രൂ​പ​ത മ​ത്സ​ര​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​ണ് ഇ​ന്നു ന​ട​ക്കു​ക. വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​ക്ക് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ്പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ രൂ​പ​ത​യി​ലെ 10 മേ​ഖ​ല​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ വ​ൻ​വി​ജ​യ​മാ​യി മാ​റി​യ​ത് സി​എം​എ​ൽ പാ​ല​ക്കാ​ട് മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വാ​യി മാ​റി​യി​ട്ടു​ണ്ട്. രൂ​പ​തത​ല വി​ജ​യി​ക​ൾ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടും. മ​ത്സ​ര​ങ്ങ​ൾ​ക്ക് സി​എം​എ​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ ജി​തി​ൻ വേ​ലി​ക്ക​ക​ത്ത്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഒ.​പി. അ​നി​ത, ഭാ​ര​വാ​ഹി​ക​ളാ​യ ജെ​യ്സ് ജോ​ണ്‍, അ​ൽ​ഫോ​ണ്‍​സ്, ജി​യ, ഏ​ഞ്ച​ൽ മ​രി​യ, ജി​ബി​ൻ, മി​ല​ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം വ​ഹി​ക്കും.