നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണം
Friday, October 7, 2022 1:03 AM IST
ചി​റ്റൂ​ർ : മി​ല്ലു​ട​മ​ക​ളും സ​പ്ലൈ​കോ​യു​മാ​യി സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ക്കു​വാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ്രീ​ൻ ഫീ​ൽ​ഡ് ഫാ​ർ​മേ​ഴ്സ് ക്ല​ബ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ന്നാം വി​ള​യ്ക്ക് നെ​ല്ലി​ന്‍റെ കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന്‍റെ വാ​ട​ക മ​ണി​ക്കൂ​റി​ന് 2300 രൂ​പ​യാ​യി ഏ​കീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രീ​ൻ ഫീ​ൽ​ഡ് ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​എ. വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ ശു​ദ്ധോ​ധ​ന​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചി​റ്റൂ​ർ റൂ​റ​ൽ ക്രെ​ഡി​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി. പ്രീ​ത്, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​ സ​ഹ​ദേ​വ​ൻ, എ​ൻ.​ രാ​ജേ​ഷ്, ഫാം​ഫെ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ മ​ണി മാ​സ്റ്റ​ർ, ക്ല​ബ് ചീ​ഫ് കോ​-ഓ​ർഡി​നേ​റ്റ​ർ എ​സ്.​ സു​ശീ​ൽ, സി​ഇ​ഒ എ​ൻ.​ ദി​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടി.​എ. വി​ശ്വ​നാ​ഥ​ൻ (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് ക​ണ്ടാ​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), എ​സ്. ​സു​ശീ​ൽ (ചീ​ഫ് കോ​-ഓ​ർഡി​നേ​റ്റ​ർ), പി.​ആ​ർ. പ്ര​ജ​യ് (അ​സോ​സി​യേ​റ്റ് കോ​- ഓ​ർഡി​നേ​റ്റ​ർ) എ.​ ആ​ഷി​ക് (ട്ര​ഷ​റ​ർ) ഡോ.​പി. പ്ര​ലോ​ബ് കു​മാ​ർ, എം. ​ഗോ​പ​കു​മാ​ർ, എ.​ ആ​ഷി​ഫ്, എം.​ റ​ഫീ​ക്ക് (എ​ക്സി​ക്യൂ​ട്ടീ​വ് മെ​ബ​ർ​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.