അ​ട്ട​പ്പാ​ടി​യി​ൽ ല​ഹ​രി​ക്കെ​തി​രെ "നാ​മ് ഏ​കി​ലാ’ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, October 7, 2022 1:06 AM IST
പാ​ല​ക്കാ​ട് : ല​ഹ​രി​ക്കെ​തി​രെ അ​ട്ട​പ്പാ​ടി ആ​ദി​വാ​സി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി കു​ടും​ബ​ശ്രീ മി​ഷ​ൻ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ‘നാ​മ് ഏ​കി​ലാ’ (​ന​മു​ക്ക് ഉ​ണ​രാം) ഇ​ന്ന് രാ​വി​ലെ 11 ന് ​അ​ഗ​ളി ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ൻ.​ ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​വും. ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി മു​ഖ്യാ​തി​ഥി​യാ​കും. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ പു​തു​ത​ല​മു​റ​യെ ബോ​ധ​വ​ത്ക​രി​ക്കു​ക, കാ​യി​ക, ​മാ​ന​സി​ക വി​കാ​സ​ങ്ങ​ൾ​ക്കു പി​ന്തു​ണ ന​ൽ​കി ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക, അ​ട്ട​പ്പാ​ടി​യു​ടെ ഭ​ക്ഷ്യ സം​സ്കാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​യു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് അ​ട്ട​പ്പാ​ടി​യി​ൽ ആ​രം​ഭി​ക്കു​ന്ന സ്നേ​ഹി​ത സെ​ന്‍റ​റി​നാ​യി അ​നു​വ​ദി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം, ആ​ദി​വാ​സി യു​വ​ജ​ന ക്ല​ബ്ബു​ക​ൾ​ക്കു​ള്ള സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണം, ട്രൈ​ബ​ൽ ഫു​ഡ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും ന​ട​ക്കും. കൂ​ടാ​തെ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ പി​ന്ന​ണി ഗാ​യി​ക ന​ഞ്ചി​യ​മ്മ​യെ മ​ന്ത്രി ആ​ദ​രി​ക്കും.

ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റും അ​ട്ട​പ്പാ​ടി ഓ​ഫീ​സ​റു​മാ​യ ഡി.​ ധ​ർ​മ്മ​ല​ശ്രീ മി​ക​ച്ച ചെ​റു​ധാ​ന്യ ഭ​ക്ഷ്യ​വി​ഭ​വ ഗ്രൂ​പ്പു​ക​ളെ അ​നു​മോ​ദി​ക്കും. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​രു​തി മു​രു​ക​ൻ "നാ​മ് ഏ​കി​ലാ’ പ്ര​തി​ജ്ഞ ചൊ​ല്ലും. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​- ഓ​ർഡി​നേ​റ്റ​ർ ബി.​എ​സ്. മ​നോ​ജ്, കി​ല ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ജോ​യ് ഇ​ള​മ​ണ്‍ സ്നേ​ഹി​ത ബ്രോ​ഷ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​സി. നീ​തു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അം​ബി​ക ല​ക്ഷ്മ​ണ​ൻ, പി. ​രാ​മ​മൂ​ർ​ത്തി, ജ്യോ​തി അ​നി​ൽ​കു​മാ​ർ, സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ എം.​വി. മോ​ഹ​ന​ൻ, കു​ടും​ബ​ശ്രീ അ​ട്ട​പ്പാ​ടി ആ​ദി​വാ​സി സ​മ​ഗ്ര​വി​ക​സ​ന പ​ദ്ധ​തി കോ​ഓ​ഡി​നേ​റ്റ​ർ കെ.​പി. ക​രു​ണാ​ക​ര​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.