ക​നാ​ലു​ക​ൾ വ​ഴി വെ​ള്ളം എ​ത്തു​ന്നി​ല്ല; ധർണയുമായി കോ​ണ്‍​ഗ്ര​സ്
Thursday, December 1, 2022 12:43 AM IST
വ​ട​ക്ക​ഞ്ചേ​രി: കാ​വ​ശേ​രി, പു​തു​ക്കോ​ട്, ക​ണ്ണ​ന്പ്ര, വ​ട​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യി​റ​ക്കാ​ൻ വെ​ള്ളം കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​രാ​മം​ഗ​ലം അ​സി​സ്റ്റ​ന്‍റ് എ​ക്സി​കൂ​ട്ടി​വ് എ​ൻ​ജീ​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ന്ത ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​അ​യ്യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മം​ഗ​ലം​ഡാം, ചേ​രാ​മം​ഗ​ലം ഇ​ട​ത്, വ​ല​ത് ക​നാ​ലു​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ക​നാ​ലു​ക​ളും കാ​ഡ​ചാ​ലു​ക​ളും വൃ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ഉ​പ​രോ​ധ​മു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
കെ​പി​സി​സി അം​ഗം വി.​സു​ദ​ർ​ശ​ൻ, റെ​ജി കെ.​മാ​ത്യു, ആ​ർ.​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, എ​ൻ.​ര​വി, കെ.​എ​സ്. മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, സി.​ജ​യ​രാ​ജ്, പി.​എ. ഇ​സ്മ​യി​ൽ, കെ.​മോ​ഹ​ൻ​ദാ​സ്, ഗീ​ത പ്ര​കാ​ശ്, ക​വി​ത സ​ന്തോ​ഷ്, ഉ​ദ​യ​ൻ പു​തു​ക്കോ​ട്, പി.​പി. തോ​മ​സ്, സി.​സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.