കൈ​കാ​ട്ടി-സീ​താ​ർ​കു​ണ്ട് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി തുടങ്ങി
Thursday, December 1, 2022 12:44 AM IST
നെ​ല്ലി​യാ​ന്പ​തി: ടൂ​റി​സം മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ലെ സീ​താ​ർ​കു​ണ്ട് ഭാ​ഗ​ത്തേ​ക്കു​ള്ള പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് യാ​ത്ര ദു​ഷ്ക​ര​മാ​യി കി​ട​ന്ന കൈ​കാ​ട്ടി മു​ത​ൽ പു​ലി​യ​ന്പാ​റ വ​ഴി ഉൗ​ത്തു​ക്കു​ഴി വ​രെ എ​ത്തു​ന്ന ഏ​റ്റ​വും കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ടൂ​റി​സം മേ​ഖ​ല​യി​ലെ റോ​ഡി​ന് താ​ല്​കാ​ലി​ക ശാ​പ മോ​ക്ഷ​മാ​കു​ന്നു.
കൈ​കാ​ട്ടി മു​ത​ൽ ഉൗ​ത്തു​കു​ഴി വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​രം ഉ​പ​രി​ത​ലം പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന പ​ണി​ക​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്.
റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച് കു​ഴി അ​ട​യ്ക്ക​ലും ഉ​പ​രി​ത​രം പു​തു​ക്ക​ലും ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം ക​രാ​റു​കാ​ര​ന്‍റെ ജോ​ലി​ക്കാ​ർ ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞ​ത് ചെ​റി​യ​തോ​തി​ലു​ള്ള ഒ​ച്ച​പ്പാ​ടും ബ​ഹ​ള​ത്തി​നും വ​ഴി​യൊ​രു​ക്കി.
ഇ​തേ റൂ​ട്ടി​ലു​ള്ള റി​സോ​ർ​ട്ടു​ക​ളി​ലും മ​റ്റും താ​മ​സി​ക്കാ​ൻ വ​ന്ന​താ​യി​രു​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ. എ​ന്നാ​ൽ റി​സോ​ർ​ട്ട് ഉ​ട​മ​ക​ളും ക​രാ​റു​കാ​ര​നും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി. റി​സോ​ർ​ട്ടി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളെ മാ​ത്രം താ​ൽ​ക്കാ​ലി​ക​മാ​യി ക​ട​ത്തി​വി​ട്ടു.
എ​ന്നാ​ൽ പു​ല​യ​ൻ​പാ​റ ഭാ​ഗ​ത്തു​ള്ള പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ളാ​യ ഓ​ട്ടോ​റി​ക്ഷ, കാ​ർ, ജീ​പ്പ് എ​ന്നി​വ​യും ക​ട​ത്തി​വി​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തി​നി​ടെ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി നെ​ല്ലി​യാ​ന്പ​തി മേ​ഖ​ല​യി​ൽ പെ​യ്യു​ന്ന മ​ഴ റോ​ഡ് പ​ണി​യെ സാ​ര​മാ​യി ബാ​ധി​ച്ചു.