ഷോ​ള​യൂ​ർ ചാ​വ​ടി​യൂ​ർ ഉൗ​രി​ൽ വൈ​ദ്യു​തി വേ​ലി നി​ർ​മി​ച്ചു
Thursday, December 1, 2022 12:47 AM IST
അ​ഗ​ളി: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്നും ചാ​വ​ടി​യൂ​ർ ഉൗ​രി​നെ സു​ര​ക്ഷി​ത​മാ​ക്കാ​ൻ വേ​ണ്ടി ഉൗ​രി​നു ചു​റ്റും സൗ​രോ​ർ​ജ്ജ വൈ​ദ്യു​ത വേ​ലി നി​ർ​മി​ച്ചു.
ന​ബാ​ർ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ.​ജി. ഗോ​പ​കു​മാ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​ബ് കി​സാ​ൻ ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ന്‍റെ സി​എ​സ്ആ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വൈ​ദ്യു​ത വേ​ലി​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം ക​ണ്ടെ​ത്തി​യ​ത്.
ഉൗ​ര് നി​വാ​സി​ക​ളു​ടെ യോ​ഗ​ത്തി​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് വൈ​ദ്യു​ത വേ​ലി​യു​ടെ ആ​വ​ശ്യ​ക​ത നി​വാ​സി​ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് വൈ​ദ്യു​ത വേ​ലി​യു​ടെ സാ​ധ്യ​താ പ​ഠ​നം ന​ട​ത്തു​ക​യും ഡി​പി​ആ​ർ ത​യാ​റാ​ക്കി നാ​ബ് കി​സാ​ൻ സ​മ​ർ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
വാ​ർ​ഡ് മെ​ന്പ​ർ ജി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​ന​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ൻ ചീ​ഫ് മെ​ഡി​ക്ക​ൽ ഒ​ഫീ​സ​ർ ഡോ.​വി. നാ​രാ​യ​ണ​ൻ,
ന​ബാ​ർ​ഡ് ഡി​ഡി​എം ക​വി​താ റാം, ​നാ​ബ് കി​സാ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ ഷീ​ബ സം​ഗീ​ത, സ്വാ​മി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ൻ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എ​സ്.​ സ​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.