ആൽത്തറയും സ്റ്റേജും ഉദ്ഘാടനം ചെയ്തു
1246196
Tuesday, December 6, 2022 12:30 AM IST
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരം മീറ്റ്ന ദേശം മുൻ പ്രസിഡന്റ് കെവി.തന്പിയുടെ സ്മരണയ്ക്കായി ചിനക്കത്തൂർ ക്ഷേത്ര മുറ്റത്ത് പടിഞ്ഞാറായി പണി കഴിപ്പിച്ച ആൽത്തറയും സ്റ്റേജും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി ഉദ്ഘാടനം ചെയ്തു. മീറ്റ്ന ദേശം പ്രസിഡന്റ് കെ.ഹരിദാസ് അധ്യക്ഷനായി.
ക്ഷേത്രം തന്ത്രി പനാവൂർ മനക്കൽ ദിവാകരൻ നന്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. കെ. വിജയകുമാർ,
കെ.ശിവരാമൻ നായർ, കൃഷ്ണൻ നന്പൂതിരി, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മനോജ് കുമാർ, ചെർപ്പുള്ളശേരി എസ് കെ ഗ്രൂപ്പ് രാജു, ലക്ഷ്മണൻ മൂപ്പർ, രാമകൃഷ്ണൻ മീറ്റ്ന, എ.സദാനന്ദ പുലവർ, കെ.വി. തന്പിയുടെ ഭാര്യ രുഗ്മണി, കെ. ശ്രീവൽസൻ, ജി. ജഗദീഷ്, കെ.പി.എം. കൃഷ്ണൻകുട്ടി, ഇ. ശ്രീജിത്ത്, സുരേഷ്, എസ്. ശെൽവൻ എന്നിവർ പ്രസംഗിച്ചു.