കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന് ഓ​വ​റോ​ൾ കി​രീ​ടം
Tuesday, December 6, 2022 12:30 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ക​ലാ മ​ത്സ​ര​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന ദാ​ന​വും ജി​എം​യു​പി സ്കൂ​ളി​ൽ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.പി. ബു​ഷ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റൂ​ട്ടി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി.
കെ. ​പി. എ​സ്. പ​യ്യ​നെ​ടം, ബി​ജി ടോ​മി, ത​ങ്കം മ​ഞ്ചാ​ടി​ക്ക​ൽ, വി. ​പ്രീ​ത, തെ​ക്ക​ൻ ബ​ഷീ​ർ, ജ​യ​ശ്രി, പി. ​വി. കു​ര്യ​ൻ, കു​ഞ്ഞി​മു​ഹ​മ്മ​ദ് പ​ടു​വി​ൽ , ഷാ​ന​വാ​സ് , ഓ​മ​ന രാ​മ​ച​ന്ദ്ര​ൻ, ആ​യി​ഷ ബാ​നു, മ​ണി​ക​ണ്ഠ​ൻ, അ​ബ്ദു​ൽ സ​ലീം, ര​മ സു​കു​മാ​ര​ൻ, അ​ജി​ത്ത് കു​മാ​രി, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ഗി​രീ​ഷ് ഗു​പ്ത, അ​സീ​സ് ഭീ​മ​നാ​ട്, മു​ജീ​ബ് മ​ല്ലി​യി​ൽ, ആ​ദ​ർ​ശ് എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യിന്‍റ് നേ​ടി കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​വ​റോ​ൾ കി​രീ​ടം​നേ​ടി. തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​നം നേ​ടി. ക​ലാ​തി​ല​കം അ​ന​ശ്വ​ര കു​മ​രം​പു​ത്തൂ​ർ, ക​ലാ പ്ര​തി​ഭ വി​വേ​ക് തെ​ങ്ക​ര എ​ന്നി​വ​ർ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റെ നേ​ടി​യ​ത് മ​ല​ർ വാ​ടി ആ​ർ​ട്സ് ആ​ന്‍റെ സ്പോ​ർ​ട്സ് ക്ല​ബ് കു​മ​രം​പു​ത്തൂ​രാ​ണ്. അ​ത്‌ലറ്റി​ക്സ് മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗം മൊ​യ്തീ​ൻ ശു​ഹൈ​ബ് കോ​ട്ടോ​പ്പാ​ടം, സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം വൈ​ശാ​ഖ് കാ​ഞ്ഞി​ര​പ്പു​ഴ, വ​നി​ത വി​ഭാ​ഗം പ്രി​യ കു​മ​രം​പു​ത്തൂ​ർ, സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ര​മ്യ കു​മ​രം​പു​ത്തൂ​ർ എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​ന്പ്യന്മാ​രാ​യി.
എം​ഇ​എ​സ് ക​ല്ല​ടി കോ​ളേ​ജി​ൽ ന​ട​ന്ന ഫു​ട്ബോ​ൾ മ​ത്സ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഫാ​യി​ദ ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റൂ​ട്ടി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വി​ന്നേ​ഴ്സ് കി​രീ​ടം നേ​ടി.