ഞാ​യ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ നെ​യ്യ​പ്പം മു​ത​ൽ വാ​ഴ​പ്പി​ണ്ടി സ്ക്വാ​ഷ് വ​രെ ഉ​ണ്ടാ​ക്ക​ണം
Thursday, December 8, 2022 12:23 AM IST
ഫ്രാൻസിസ് തയ്യൂർ

വ​ട​ക്ക​ഞ്ചേ​രി : മ​ല​യോ​ര​മാ​യ പാ​ല​ക്കു​ഴി​യി​ലെ അ​മ്മ​മാ​ർ വ​ലി​യ തി​ര​ക്കി​ലാ​ണ്. ഞാ​യ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ കൊ​തി​യൂ​റു​ന്ന നി​ര​വ​ധി​യി​നം വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ആ​ദ്യ സം​രം​ഭ​മാ​ണ്. ഇ​തു പി​ഴ​ച്ചാ​ൽ ഭാ​വി​യും അ​വ​താ​ള​ത്തി​ലാ​കും. ഇ​തി​നാ​ൽ ഓ​രോ ഗ്രൂ​പ്പു​ക​ളി​ലെ അ​മ്മ​മാ​രും വാ​ശി​യോ​ടെ ത​ന്നെ​യാ​ണ് രു​ചി കൂ​ട്ടു​ക​ളൊ​രു​ക്കു​ന്ന​ത്. അ​ഞ്ച് ഗ്രൂ​പ്പു​ക​ൾ ഒ​രു മാ​സ​ത്തെ പ​രി​ശീ​ല​ന മി​ക​വു​ക​ളി​ലാ​ണ് ന​ല്ല പാ​ച​ക​ക്കാ​രി​ക​ളാ​യി​ട്ടു​ള്ള​തെ​ന്ന് പ​ള്ളി വി​കാ​രി ഫാ. ​ജെ​യ്ജി​ൻ വെ​ള്ളി​യാ​ങ്ക​ണ്ട​ത്തി​ൽ പ​റ​ഞ്ഞു.

ഇ​വ​രു​ടെ​യൊ​ക്കെ ഭ​ർ​ത്താ​ക്ക​ൻ​മാ​രും ഇ​പ്പോ​ൾ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്. ഈ ​രു​ചി ഭേ​ദ​ങ്ങ​ളെ​ല്ലാം ഇ​നി വീ​ടു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​നും ഉ​ണ്ടാ​കു​മെ​ന്ന സ​ന്തോ​ഷ​മാ​ണ് അ​വ​രും പ​ങ്കു​വ​ക്കു​ന്ന​ത്. ലി​ജ​മ്മ തോ​മ​സ്, ബി​ന്ദു സാ​ബു, ജെ​സി സി​ബി, എ​ൽ​സി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു​ള്ള എ​യ്ഞ്ച​ൽ ഗ്രൂ​പ്പി​നാ​ണ് ചൊ​വ്വാ​ഴ്ച പ​ള്ളി​ക്കു പു​റ​കി​ലെ അ​ടു​ക്ക​ള അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഓ​രോ ദി​വ​സ​വും അ​മ്മ​മാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് പീ​പ്പി​ൾ സ​ർ​വീ​സ് സൊ​സൈ​റ്റി (പി​എ​സ്എ​സ്പി)​യാ​ണ് ഇ​വ​ർ​ക്കെ​ല്ലാം ഇ​തി​നു​ള്ള പ​രി​ശീ​ല​നം ന​ല്കി​യി​ട്ടു​ള്ള​ത്. മ​സാ​ല ചി​പ്സ്, ബ​ട്ട​ർ മു​റു​ക്ക്, ചെ​ന്പ​ര​ത്തി, വാ​ഴ​പ്പി​ണ്ടി, ഇ​ഞ്ചി, നാ​ര​ങ്ങ, പ​പ്പാ​യ, ബീ​റ്റ്റൂ​ട്ട് എ​ന്നി​വ​യു​ടെ സ്ക്വാ​ഷു​ക​ൾ.

പ​പ്പാ​യ ബീ​റ്റ്റൂ​ട്ട് എ​ന്നി​വ​യു​ടെ ജാ​മു​ക​ൾ. മ​ത്ത​ങ്ങ ഹ​ലു​വ, വാ​ഴ ചു​ണ്ടു​കൊ​ണ്ടു​ള്ള ച​മ്മ​ന്തി പൊ​ടി, നെ​യ്യ​പ്പം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് അ​മ്മ​മാ​രു​ടെ കൈ ​പു​ണ്യ​ത്തി​ൽ ഒ​രു​ങ്ങു​ന്ന​ത്. ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​കു​ന്ന രു​ചി കൂ​ട്ടു​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കി ഓ​രോ ഇ​ന​ത്തി​ന്‍റെ​യും സ്വാ​ഭാ​വി​ക രു​ചി​യി​ലാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക വി​റ​ക് അ​ടു​പ്പു​ക​ളും ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. 11ന് ​ഞാ​യ​റാ​ഴ്ച​യാ​ണ് കൂ​ട്ടാ​യ്മ​ക​ളു​ടെ ഉ​ദ്ഘാ​ട​നം. പി​എ​സ്എ​സ്പി ഡ​യ​റ​ക്ട​ർ ഫാ.​ ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി​യാ​ണ് ഉ​ദ്ഘാ​ട​ക​ൻ. രാ​വി​ലെ ഏ​ഴി​നു​ള്ള ദി​വ്യ ബ​ലി​യ​ർ​പ്പി​ച്ച് ജ​സ്റ്റി​ന​ച്ച​ൻ അ​മ്മ​മാ​രു​ടെ പു​തി​യ സം​രം​ഭ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യും. വി​കാ​രി ഫാ.​ ജ​യ്ജി​ൻ വെ​ള്ളി​യാ​ങ്ക​ണ്ട​ത്തി​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പാ​ല​ക്കു​ഴി​കാ​ർ മ​റ്റൊ​രു ചു​വ​ടു​വ​യ്പു​മാ​യി രം​ഗ​ത്തു വ​രു​ന്ന​ത്.