സ്പ​ന്ദ​നം: ഭി​ന്ന​ശേ​ഷി​ കു​ട്ടി​ക​ളു​ടെ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു
Thursday, December 8, 2022 12:23 AM IST
പാ​ല​ക്കാ​ട്: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് "സ്പ​ന്ദ​നം’ എ​ന്ന പേ​രി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.
ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​കാ​യി​ക ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 30 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
കാ​യി​ക മ​ത്സ​ര​ങ്ങ​ളാ​യ ഓ​ട്ടം, ന​ട​ത്തം, ഷോ​ട്ട്പു​ട്ട് എ​ന്നി​വ​യും പ്ര​ച്ഛ​ന്ന​വേ​ഷം, ക​ള​റി​ംഗ്, ല​ളി​ത​ഗാ​നം, നാ​ട​ൻ​പാ​ട്ട്, സം​ഘ​നൃ​ത്തം, ലെ​മ​ണ്‍ സ്പൂ​ണ്‍ എ​ന്നീ ഇ​ന​ങ്ങ​ളു​മാ​ണ് ന​ട​ന്ന​ത്.
ആ​ല​ത്തൂ​ർ അ​ലി​യ മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ഷൈ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന വി​ത​ര​ണ​വും ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ബാ​ബു നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ പ​രു​വ​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്. ഫ​സീ​ല, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൻ. കു​മാ​രി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ബൈ​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി. ​ക​ന​കാം​ബ​ര​ൻ, യു. ​ഫാ​റൂ​ക്ക്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി. ​ഭ​വ​ദാ​സ​ൻ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷ, പി.​ഇ.​സി. ക​ണ്‍​വീ​ന​ർ കെ. ​മ​നോ​ജ്, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.