വ​ട​ക്ക​ഞ്ചേ​രി ത​ങ്കം ജം​ഗ്ഷ​നി​ലെ വ​ള​വി​ൽ വാ​ഹ​നക്കു​രു​ക്ക്
Friday, December 9, 2022 12:57 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ത​ങ്കം ജം​ഗ്ഷ​നി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞു വ​രാ​ൻ സ​മ​യ​മെ​ടു​ക്കു​ന്ന​ത് ഗ​താ​ഗ​തക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും സ​ർ​വീ​സ് റോ​ഡി​ലൂ​ടെ വ​ന്ന് ടൗ​ണ്‍ റോ​ഡി​ലേ​ക്കു തി​രി​യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന​ത്. പാ​ല​ക്കാ​ട് നി​ന്നും തൃ​ശൂ​രി​ലേ​ക്കു പോ​കു​ന്ന ബ​സു​ക​ൾ ചെ​റു​പു​ഷ്പം ജം​ഗ്ഷ​നി​ൽ നി​ന്നും റോ​യ​ൽ ജം​ഗ്ഷ​ൻ വ​ഴി ഇ​ട​തു​ഭാ​ഗ​ത്തെ സ​ർ​വീ​സ് റോ​ഡി​ൽ പ്ര​വേ​ശി​ച്ച് ത​ങ്കം ജം​ഗ്ഷ​നി​ലെ​ത്തി ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ടൗ​ണ്‍ റോ​ഡി​ലൂ​ടെ​യാ​ണ് സ്റ്റാ​ൻ​ഡി​ൽ ക​യ​റി പോ​കു​ന്ന​ത്.

വ​ലി​യ ബ​സു​ക​ൾ​ക്ക് ത​ങ്കം ജം​ഗ്ഷ​നി​ലെ ആ​ദ്യ ട്രാ​ക്കി​ലൂ​ടെ തി​രി​യാ​ൻ സ്ഥ​ല​ക്കു​റ​വു​ണ്ട്. ഇ​തി​നാ​ൽ ബ​സു​ക​ൾ​ക്ക് പു​റ​കോ​ട്ട് എ​ടു​ത്തു വേ​ണം തി​രി​ഞ്ഞു വ​രാ​ൻ. ഈ ​സ​മ​യം ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ് കു​രു​ക്കു​മാ​കും. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന വി​ധ​മാ​ണ് ഇ​വി​ടു​ത്തെ ട്രാ​ക്കു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​താ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​വി​ടെ യു​വാ​വ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കേ​ൽ​ക്കാ​നി​ട​യാ​യ സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കുകൂ​ടി തി​രി​ഞ്ഞ് വ​രാ​ൻ സാ​ധി​ക്കാ​വു​ന്ന വി​ധം ട്രാ​ക്കു​ക​ൾ പു​ന​ർനി​ർ​മി​ക്ക​ണം. വ​ള​വി​ൽകൂ​ടു​ത​ൽസ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.