വി​മു​ക്തി ര​ണ്ടാം​ഘ​ട്ട തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​ക്ക് സ​മാ​പ​നം
Saturday, January 28, 2023 1:06 AM IST
പാ​ല​ക്കാ​ട്: ല​ഹ​രി​ക്കെ​തി​രെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ന​ട​ത്തു​ന്ന ജ​ന​കീ​യ കാന്പ​യി​ൻ തു​ട​രു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.
പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ന്ന വി​മു​ക്തി ര​ണ്ടാംഘ​ട്ട മ​യ​ക്കുമ​രു​ന്ന് വി​രു​ദ്ധ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ വി​മു​ക്തി മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ 14 മു​ത​ലാ​ണ് മ​യ​ക്കു മ​രു​ന്ന് വി​രു​ദ്ധ തീ​വ്ര​യ​ജ്ഞ​ത്തി​ന്‍റെ ര​ണ്ടാംഘ​ട്ട പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഷാ​ഫി പ​റ​ന്പി​ൽ എംഎ​ൽഎ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ, ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥ്, എ​ക്സൈ​സ് വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വ​രു​മാ​ന സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്ക​ണം

പാ​ല​ക്കാ​ട്: കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ വ​രു​മാ​നം തൊ​ഴി​ലും വ​ർ​ധ​ന​യ്ക്കു​ള്ള സാ​ധ്യ​ത​ക​ൾ ആ​ലോ​ചി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. കു​ടും​ബ​ശ്രീ 25-ാമ​ത് വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ചു​വ​ട് 2023 ’ അ​യ​ൽ​ക്കൂ​ട്ട സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഡി​ലെ തേ​ജ​സ് കു​ടും​ബ​ശ്രീ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കു​മാ​രി, തേ​ജ​സ് അ​യ​ൽ​ക്കൂ​ട്ടം പ്ര​സി​ഡ​ന്‍റ് രാ​ജ​ല​ക്ഷ​മി, സെ​ക്ര​ട്ട​റി ബി​ന്ദു, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ റീ​ത്ത, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ​മാ​രാ​യ സ​ബി​ത, ഡാ​ൻ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ എ​ൻയു​എ​ൽഎം മാ​നേ​ജ​ർ ബി. ​സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.