മി​ഠാ​യി വാ​ങ്ങു​ന്പോ​ൾ ശ്ര​ദ്ധി​ക്കണം
Saturday, January 28, 2023 1:06 AM IST
പാ​ല​ക്കാ​ട്: സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ക​ട​ക​ളി​ലും മ​റ്റു​മാ​യി വി​ൽ​പ​ന ന​ട​ത്തു​ന്ന മി​ഠാ​യി​ക​ൾ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ക​മ്മീഷ​ണ​ർ അ​റി​യി​ച്ചു.
ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മി​ഠാ​യി​ക​ൾ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ വ്യാ​പ​ക​മാ​യി വി​ല്പന ന​ട​ത്തു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.
കി​ഴ​ക്ക​ഞ്ചേ​രി മൂ​ല​ങ്കോ​ട് സ്കൂ​ളി​ൽ മി​ഠാ​യി ക​ഴി​ച്ച് കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​തെ ക​ണ്ടെ​ത്തി​യ മി​ഠാ​യി​ക​ൾ ന​ശി​പ്പി​ച്ച​താ​യും അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ അ​റി​യി​ച്ചു.
*ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ*
1. വി​ദ്യാ​ർഥിക​ൾ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റു​മു​ള്ള ക​ട​ക​ളി​ൽ​നി​ന്ന് മി​ഠാ​യി​ക​ൾ വാ​ങ്ങു​ന്പോ​ൾ കൃ​ത്യ​മാ​യ ലേ​ബ​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​വ മാ​ത്രം വാ​ങ്ങാ​ൻ ശ്ര​ദ്ധി​ക്ക​ണം.
2. കൃ​ത്രി​മ നി​റ​ങ്ങ​ൾ, നി​രോ​ധി​ച്ച നി​റ​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യ മി​ഠാ​യി​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.
3. ലേ​ബ​ലി​ൽ പാ​യ്ക്ക് ചെ​യ്ത തീ​യ​തി, എ​ക്സ്പ​യ​റി ഡേ​റ്റ് എ​ന്നി​വ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക.
4. ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സ് ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ലേ​ബ​ലി​ലു​ള്ള മി​ഠാ​യി​ക​ൾ മാ​ത്രം വാ​ങ്ങു​ക.
5. കൊ​ണ്ടു​ന​ട​ന്നു വി​ൽ​ക്കു​ന്ന റോ​സ്, പി​ങ്ക് തു​ട​ങ്ങി​യ നി​റ​ത്തി​ലു​ള്ള പ​ഞ്ഞി മി​ട്ടാ​യി ഒ​രി​ക്ക​ലും വാ​ങ്ങി ക​ഴി​ക്ക​രു​ത്. നി​രോ​ധി​ച്ച റോ​ഡ​മി​ൻ ബി ​എ​ന്ന ഫു​ഡ് ക​ള​ർ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം പ​ഞ്ഞിമി​ഠാ​യി​ക​ൾ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണെ​ന്നും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു.