സ്കൂ​ൾ സോ​ഷ്യ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം
Thursday, February 2, 2023 12:30 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : 2022-23 വ​ർ​ഷ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കു​ട്ടി​ക​ളി​ൽ സാ​മൂ​ഹ്യ സേ​വ​ന മ​നോ​ഭാ​വം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന എ​സ്എ​സ്എ​സ്എ​സ് സ്കീമി​ലേ​ക്ക് ചി​റ്റൂ​ർ സ​ബ് ജി​ല്ല​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ല​യ​മാ​ണ് ജി​യു​പി​എ​സ് കൊ​ഴി​ഞ്ഞാ​ന്പാ​റ. സം​സ്ഥാ​ന സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നൂ​ത​ന പ​ദ്ധ​തി​യാ​യ എ​സ്എ​സ്എ​സ്എ​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ കോ​ഡി​നേ​റ്റ​ർ സി.​ ദീ​പ നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ന് സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക ഗു​ണ​ല​ക്ഷ്മി സ്വാ​ഗ​തം പ​റ​ഞ്ഞു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​ഉ​മ്മ​ർ ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ദീ​പ പ​ദ്ധ​തി മാ​ർ​ഗരേ​ഖ ഗു​ണ​ല​ക്ഷ്മി ടീ​ച്ച​ർ​ക്ക് കൈ​മാ​റി. ബ്ലോ​ക്ക് പ്രൊ​ജ​ക്റ്റ് കോ​ഡി​നേ​റ്റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ർ​മ്മ പ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു.
റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ശു​ചി​ത്വ​മി​ഷ​ൻ പി.​വി. സ​ഹ​ദേ​വ​ൻ ക്രി​യേ​റ്റീ​വ് റീ​സൈ​ക്ലിം​ഗ് ഓ​ഫ് വേ​സ്റ്റ് ന്ധ​ന്ധ​എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ല്പ​ശാ​ല ന​ട​ത്തി. പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം സ്കൂ​ൾ എ​സ്എ​സ്എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ കോ​ഡി​നേ​റ്റ​റാ​യ എ.​ആ​ർ ബി​ന്ദു ച​ട​ങ്ങി​ൽ പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. കു​ട്ടി​ക​ളി​ൽ ശു​ചി​ത്വ സം​സ്കാ​രം വ​ള​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ സ്കി​റ്റ് അ​വ​ത​ര​ണം, നാ​ട​ൻ​പാ​ട്ട് ആ​ലാ​പ​നം, മോ​ട്ടി​വേ​ഷ​ൻ ആ​ക്ടി​വി​റ്റീ​സ് എ​ന്നി​വ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ ക്രി​സ്റ്റി​ന മേ​രി ന​ന്ദി പ​റ​ഞ്ഞു.