കെ.​എം. മാ​ണി​യു​ടെ 90-ാം ജന്മദി​നം കാ​രു​ണ്യദി​ന​മാ​യി ആ​ച​രി​ച്ചു
Thursday, February 2, 2023 12:30 AM IST
പാ​ല​ക്കാ​ട്: കെ.​എം.​മാ​ണി​യു​ടെ 90-ാംജന്മദി​നാ​ച​ര​ണം പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ക​ണ്ണാ​ടി ത​രു​വ​കു​റു​ശി മ​ഹാ​ത്മാ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ന​ട​ന്നു. അ​നു​സ്മ​ര​ണ യോ​ഗം ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മെ​ന്പ​ർ പി.​ആ​ർ.​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൃ​ദ്ധ​സ​ദ​ന​ത്തി​ലു​ള്ള അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കു​ശ​ല​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ലാ​സാം​സ്കാ​രി​ക സാ​മു​ദാ​യി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ വി.​രാ​ജേ​ന്ദ്ര​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ല്ലേ​പ്പു​ള്ളി, എം.​ലെ​നി​ൻ, ജ​യ​രാ​ജ​ൻ നാ​യ​ർ, ആ​ർ.​പ​ന്പാ​വാ​സ​ൻ, പ്രേ​മ കൃ​ഷ്ണ​കു​മാ​ർ, എ​ൽ.​കൃ​ഷ്ണ മോ​ഹ​ൻ, എ​ൻ.​വേ​ണു, സു​ന്ദ​ര​ൻ കാ​ക്ക​ത്ത​റ, ശി​വ​ൻ കാ​ക്ക​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ 14 ബജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് സാ​ന്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച നേ​താ​വാ​യി​രു​ന്നു കെ.​എം. മാ​ണി​ എ​ന്ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മെ​ന്പ​ർ പി.​ആ​ർ. ഗോ​പി​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് കാ​രു​ണ്യ പ​ദ്ധ​തി​യി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​യ്ക്ക് ന​ൽ​കി​ക്കൊ​ണ്ട് കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കി​യ കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ് മാ​ണി സാ​ർ എ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. കു​ശ​ല​കു​മാ​ർ ഓ​ർ​മി​പ്പി​ച്ചു.
കെ.​എം. മാ​ണിയുടെ 90-ാം ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് 90 സ്ഥ​ല​ങ്ങ​ളി​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പാ​ല​ക്കാ​ട് ക​ണ്ണാ​ടി ത​രു​വാ​കു​റി​ശി മ​ഹാ​ത്മാ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ന​ട​ന്ന​ത്.
കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ക​ണ​ക്ക​ൻ മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ രാ​മ​ച​ന്ദ്ര​ൻ ക​ല്ലേ​പ്പു​ള്ളി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ന് സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൽ.കൃ​ഷ്ണ മോ​ഹ​ൻ ന​ന്ദി പ​റ​ഞ്ഞു.