മ​ണ്ണാ​ർ​ക്കാ​ട് കാ​ട്ടി​റ​ച്ചി​യു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Friday, February 3, 2023 12:29 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച ആ​റ് കി​ലോ കാ​ട്ടി​റ​ച്ചി​യു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. ച​ങ്ങ​ലീ​രി വാ​രി​യ​ത്ത് വ​ള​പ്പി​ൽ ഫെ​രീ​ഫ് (32), മ​ണ്ണാ​ർ​ക്കാ​ട് തെ​ന്നി​രി​കു​ന്ന​ത്ത് വീ​ട്ടി​ൽ മ​നോ​ജ് (40) എ​ന്നി​വ​രെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ൻ. സു​ബൈ​ർ, ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഗ്രേ​ഡ് എ​ൻ. പു​രു​ഷോ​ത്ത​മ​നും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ 6.30 ന് ​നെ​ല്ലി​പ്പു​ഴ​യി​ലു​ള്ള ബേ​ക്ക​റി​യി​ൽ എ​ത്തി​ച്ച് വി​ൽ​പ​ന​ക്കാ​യി പ​ല കി​റ്റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച ഇ​റ​ച്ചി​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​നോ​ജ് മൊ​ത്ത​മാ​യി ജീ​പ്പി​ൽ എ​ത്തി​ച്ചു​കൊ​ടു​ത്ത് പി​ന്നീ​ട് ചി​ല്ല​റ​യാ​യി സ്കൂ​ട്ട​റി​ൽ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ഇ​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ച ജീ​പ്പും സ്കൂ​ട്ട​റും ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. പി​ടി​ച്ചെ​ടു​ത്ത ഇ​റ​ച്ചി മാ​നി​ന്‍റെ​തെ​ന്ന് പ്ര​തി​ക​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​റ​ച്ചി സ​യ്റ്റി​ഫി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ലെ എ​ന്തി​ന്‍റെ ഇ​റ​ച്ചി​യാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്ന് റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ൻ. സു​ബൈ​ർ പ​റ​ഞ്ഞു.
സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി. ​ന​ഞ്ചി, ബി ​എ​ഫ് ഒ ​മാ​രാ​യ മു​ഹ​മ്മ​ദ് സു​ബൈ​ർ, കെ. ​സു​നി​ത, എ. ​നി​ഷാ​ന്തി, വി. ​സ​വി​ത, ബി. ​ഭാ​നു​പ്രി​യ, മ​ണ്ണാ​ർ​ക്കാ​ട്ടെ ആ​ർ ആ​ർ ടി ​സം​ഘ​ങ്ങ​ളും കൂ​ടി​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.