വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, February 4, 2023 1:17 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ ലൂ​ർ​ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്നും നാ​ളെ​യു​മാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. ഇ​ന്ന​ലെ വൈ​കീ​ട്ട് മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.
വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, ഫാ.​ടോം വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി. സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​അ​മ​ൽ വ​ലി​യ​വീ​ട്ടി​ൽ, ഫാ.​ആ​ൽ​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ, ഫാ.​ജോ​ജി പ്ലാം​പ​റ​ന്പി​ൽ തു​ട​ങ്ങി​യ വൈ​ദി​ക​രും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, കു​ർ​ബാ​ന എ​ന്നി​വ ന​ട​ന്നു. വൈ​കീ​ട്ട് ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മം, മേ​ള​വു​മു​ണ്ടാ​യി. ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, ല​ദീ​ഞ്ഞ്, കു​ർ​ബാ​ന, മേ​ളം. രാ​ത്രി ഏ​ഴി​ന് ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ട്രാ​ക്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന. വൈ​കീ​ട്ട് 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന, സ​ന്ദേ​ശം. തു​ട​ർ​ന്ന് ടൗ​ണ്‍ ചു​റ്റി ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ബാ​ന്‍റ്മേ​ള സം​ഗ​മം. ക​രി​മ​രു​ന്നു ക​ലാ​പ്ര​ക​ട​നം. ആ​റി​ന് രാ​വി​ലെ 6.30ന് ​ഇ​ട​വ​ക​യി​ലെ മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള കു​ർ​ബാ​ന. വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, സ​ഹ​വി​കാ​രിമാരാ​യ ഫാ.​അ​മ​ൽ വ​ലി​യ​വീ​ട്ടി​ൽ, ഫാ. ​ആ​ൽ​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ, ഫാ.​ജോ​ജി പ്ലാം​പ​റ​ന്പി​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ണി ഡ​യ​ൻ കാ​രു​വ​ള്ളി​ൽ, കൈ​ക്കാ​ര·ാ​രാ​യ റെ​ജി പൊ​ടി​മ​റ്റ​ത്തി​ൽ, ഷാ​ജി ആ​ന്‍റ​ണി ചി​റ​യ​ത്ത്, വി​വി​ധ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർമാ​ർ, കു​ടും​ബ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, ഭ​ക്ത​സം​ഘ​ട​നാ ഭാ​രവാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.