വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി പ്രധാന തിരുനാൾ ഇന്ന്
1264988
Sunday, February 5, 2023 12:23 AM IST
വടക്കഞ്ചേരി: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന ദേവാലയത്തിലെ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷമായ തിരുനാൾ കുർബാനയും ടൗണ്‍ ചുറ്റിയുള്ള പ്രദക്ഷിണവും ഇന്ന് നടക്കും.
രാവിലെ ഏഴിന് കുർബാന. തുടർന്ന് വൈകീട്ട് 3.30ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന. ഫാ. കുര്യാക്കോസ് മാരിപ്പുറത്ത് കാർമികനാകും. ഫാ. മാത്യു ഓലിക്കൽ സന്ദേശം നൽകും.
തുടർന്ന് ടൗണ്‍ ചുറ്റി ആഘോഷമായ തിരുനാൾ പ്രദക്ഷിണം. ബാന്റ്മേള സംഗമം. കരിമരുന്നു കലാപ്രകടനം എന്നിവയുണ്ടാകും.
ഫൊറോന വികാരി ഫാ. ജെയ്സണ്‍ കൊള്ളന്നൂർ, സഹവികാരിമാരായ ഫാ. അമൽ വലിയവീട്ടിൽ, ഫാ. ആൽബിൻ വെട്ടിക്കാട്ടിൽ, ഫാ.ജോജി പ്ലാംപറന്പിൽ, തിരുനാൾ കമ്മിറ്റി ജനറൽ കണ്‍വീനർ ജോണി ഡയൻ കാരുവള്ളിൽ, കൈകാരന്മാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആന്റണി ചിറയത്ത്, വിവിധ കമ്മിറ്റി കണ്‍വീനർമാർ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.