സ്നേ​ഹ​വീ​ടി​ന്‍റെ ത​ണ​ലി​ൽ രാ​മ​നാ​ഥ​ൻ
Monday, February 6, 2023 1:10 AM IST
ആ​ല​ത്തൂ​ർ : നി​ലംപൊ​ത്താ​റാ​യ ഓ​ട്ടു​പു​ര​യെ ടാ​ർപ്പാ​യകൊ​ണ്ടു മ​റ​ച്ച് ക​ഴി​ഞ്ഞിരുന്ന പാ​ടൂ​ർ മ​ണ​ക്കാ​ട്ടെ രാ​മ​നാ​ഥ​ൻ എ​ന്ന ശെ​ൽ​വ​ന് ഇ​നി സി​പി​എം നി​ർ​മി​ച്ചു ന​ല്കി​യ സ്നേ​ഹ​വീ​ട് സ്വ​ന്തം.
വെ​രി​ക്കോ​സ് വെ​യി​ൻ രോ​ഗം ബാ​ധി​ച്ച​തോ​ടെ ജോ​ലി​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു രാ​മ​നാ​ഥ​ൻ. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഭാ​ര്യ​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​മാ​ണു​ള്ള​ത്.
ഒ​രു മ​ക​ൾ സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്ത് ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ലാ​ണ് കു​ടും​ബ​മാ​കെ ക​ഴി​ഞ്ഞു പോ​വു​ന്ന​ത്. ഇ​തി​നി​ട​യി​ൽ സു​ര​ക്ഷി​ത​മാ​യൊ​രു ഇ​ട​ത്തേ​ക്ക് മാ​റു​ക​യെ​ന്ന​ത് ഈ ​കു​ടും​ബ​ത്തി​ന് ചി​ന്തി​ക്കാ​ൻ പ്ര​യാ​സ​മാ​യി​രു​ന്നു.
സി​പി​എം ആ​ല​ത്തൂ​ർ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സാ​യ ആ​ർ.​കൃ​ഷ്ണ​ൻ സ്മാ​ര​ക മ​ന്ദി​ര നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ടൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് സ്നേ​ഹ​വീ​ട് നി​ർ​മ്മി​ച്ച് ന​ല്കി​യ​ത്. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​കെ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി.​ചെ​ന്താ​മ​രാ​ക്ഷ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​പൊ​ന്നു​ക്കു​ട്ട​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി സി.​ ഭ​വ​ദാ​സ​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​സി. പ്ര​മോ​ദ് സ്വാ​ഗ​ത​വും അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.