ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് പള്ളി തി​രു​നാളിനു കൊ​ടി​യേ​റി
Monday, February 6, 2023 1:13 AM IST
അ​ഗ​ളി: ​പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ വിശുദ്ധ​പ​ത്രോ​സി​ന്‍റെ​യും, വിശുദ്ധ ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ടി​യേ​റി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ മ​രി​യ വി​യാ​നി ഒ​ല​ക്കേ​ങ്കി​ൽ തി​രു​നാ​ൾ കൊ​ടി​യു​യ​ർ​ത്തി വി​ശു​ദ്ധ ക​ർ​മ​ങ്ങ​ൾ​ക്ക് ക​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 4:30ന് ​അ​ഗ​ളി ഫാ​ത്തി​മ മാ​താ ച​ർ​ച്ച് വി​കാ​രി ഫാ.​ മാ​ർ​ട്ടി​ൻ ഏ​റ്റു​മാ​നൂ​ക്കാ​ര​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന നൊ​വേ​ന.7,8,9 തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 4:30ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ തി​രു ക​ർ​മ​ങ്ങ​ൾ​ക്ക് ജെ​ല്ലി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ച​ർ​ച്ച് വി​കാ​രി ഫാ. ​ബി​ജു ഇ​ട​യാ​ള​കു​ടി​യി​ൽ, മു​ക്കാ​ലി സെ​ന്‍റ് ജൂ​ഡ് ച​ർ​ച് വി​കാ​രി ഫാ. ​ഐ​ൻ​സ്റ്റീ​ൻ തൈ​പ്പ​റ​ന്പി​ൽ, പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ ക​ത്തീ​ഡ്ര​ൽ അ​സി. വി​കാ​രി ഫാ. ​ടി​റ്റോ കൊ​ട്ടി​യാ​നി​ക്ക​ൽ എ​ന്നി​വ​ർ മു​ഖ്യ ക​ർ​മി​ക​ത്വം വ​ഹി​ക്കും.
വെ​ള്ളി​യാ​ഴ്ച 6:30ന് ​ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും ക​ലാ സ​ന്ധ്യ​യും.​താ​വ​ളം ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​മി​സ് കു​ട​ക​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ. മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ലി​ദീ​ഞ്ഞ്, നൊ​വേ​ന . വ​ട​ക്ക​ൻ​ചേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ ജ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ചി​റ്റ​ടി മേ​രി ലാ​ൻ​ഡ് സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് വി​കാ​രി ഫാ. ​സ​ജി വ​ട്ടു​ക​ള​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കും.​തു​ട​ർ​ന്ന് കാ​ൽ​വ​രി മൗ​ണ്ട് ക​പ്പേ​ള​യി​ലേ​ക്ക് വാ​ദ്യ മേ​ള​ങ്ങ​ളോ​ടെ പ്ര​ദ​ക്ഷി​ണ​വും ആ​കാ​ശ വി​സ്മ​യ​വും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ​ജീ​സ​സ് ഫ്ര​റ്റേ​നി​റ്റി സ്റ്റേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ മാ​ർ​ട്ടി​ൻ ത​ട്ടി​ൽ തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​സോ ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​സ് ത​ട്ടി​ൽ സി​എം​ഐ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.​തു​ട​ർ​ന്ന് മൗ​ണ്ട് കാ​ർ​മ​ൽ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം സ്നേ​ഹ​വി​രു​ന്ന്. തി​ങ്ക​ൾ രാ​വി​ലെ മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്.
ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ മ​രി​യ വി​യാ​നി ഒ​ല​ക്കേ​ങ്ക​ൽ, അ​സി. വി​കാ​രി ഫാ. ​ഹെ​ൽ​ബി​ൻ മീ​ന്പ​ള്ളി​ൽ, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ​മാ​രാ​യ സാ​ബു ചാ​ലാ​ലി​ക്ക​ൽ, വി​പി​ൻ ഏ​ട്ടി​യാ​ട്ടു​പ​റ​ന്പി​ൽ കൈ​ക്കാ​ര​ൻ​മാ​രാ​യ ബേ​ബി ക​ണം​കൊ​ന്പി​ൽ, സോ​ജ​ൻ കൊ​ര​ണ്ട​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.