കു​നി​യ​മു​ത്തൂ​ര്‍ സെ​ന്‍റ് മാ​ര്‍​ക്‌​സ് ഇ​ട​വ​ക തി​രു​നാ​ള്‍ 11, 12 തീയതികളിൽ
Tuesday, February 7, 2023 12:03 AM IST
കോ​യ​മ്പ​ത്തൂ​ര്‍: കു​നി​യ​മു​ത്തൂ​ര്‍ സെ​ന്‍റ് മാ​ര്‍​ക്‌​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ 44-ാം സം​യു​ക്ത തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​ആ​രാ​ധ​ന​യും തു​ട​ര്‍​ന്ന് കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ടോ​മി പു​ന്ന​ത്താ​ന​ത്ത് കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ആ​രാ​ധ​ന​യും തു​ട​ര്‍​ന്ന് വൈകുന്നേരം ആറിന് ഫാ. ​തോ​മ​സ് ഉ​ഴ​ത്തു​വാ​ല്‍ കു​ര്‍​ബാ​നയും അ​ര്‍​പ്പി​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​ആ​രാ​ധ​ന​യും തു​ട​ര്‍​ന്നു​ള്ള ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് രാ​മ​നാ​ഥ​പു​രം ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ത്തൂ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് ഫാ. ​ജോ​ണ്‍​സ​ണ്‍ വീ​പ്പാ​ട്ടു​പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ആ​രാ​ധ​ന​യും തു​ട​ര്‍​ന്ന് ആറിന് ഫാ. ​മ​നോ​ജ് മാ​ത്യു ദി​വ്യ​ബ​ലി​യും അ​ര്‍​പ്പി​ക്കും.
ശ​നി​യാ​ഴ്ച രാ​വി​ലെ ആറിന് ആ​രാ​ധ​ന​യും 6.30ന് ​കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​സ​ജീ​വ് ഇ​മ്മ​ട്ടി കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ര്‍​ന്ന് തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ അ​മ്പ് പ​ന്ത​ലി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കു​ന്നു. അ​മ്പു​ക​ള്‍ വെ​ഞ്ച​രി​ച്ച് കു​ടും​ബ യൂ​ണി​റ്റു​ക​ളി​ലേ​ക്ക് ന​ല്‍​കും.
വൈ​കു​ന്നേ​രം 7.30ന് ​അ​മ്പ് സ​മാ​പ​നം പ​ള്ളി​യി​ല്‍. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 12 ന് ​വൈ​കു​ന്നേ​രം ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ഡെ​റി​ന്‍ പ​ള്ളി​ക്കു​ന്ന​ത്ത് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
ഫാ. ​ലാ​ലു ഓ​ലി​ക്ക​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശ​വും ഫാ. ​ചാ​ള്‍​സ് ചി​റ​മ്മേ​ല്‍ സ​ഹ​കാ​ര്‍​മി​ക​നു​മാ​കും.
ആറ് മ​ണി​ക്ക് ബാ​ൻഡ് മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​വും 7.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​ശി​ര്‍​വാ​ദം ഫാ. ​പീ​റ്റ​ര്‍ ജോ​ണ്‍ ന​ല്‍​കും. തു​ട​ര്‍​ന്ന് ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​ന​വും ഉ​ണ്ടാ​കും.
13ന് ​വൈ​കു​ന്നേ​രം ആ​റിന് മ​രി​ച്ച​വ​ര്‍​ക്കു വേ​ണ്ടി​യു​ള്ള റാ​സ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​മാ​ര്‍​ട്ടി​ന്‍ പ​ട്ട​രു​മ​ഠം, ഫാ. ​അ​മ​ല്‍ പാ​ലാ​ട്ടി, ഫാ. ​ജോ​ണ്‍​സ​ണ്‍ വ​ലി​യ​പാ​ട​ത്ത് എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രാ​വും.
ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യ്‌​സ​ണ്‍ ചോ​തി​ര​ക്കോ​ട്ടി​ന്‍റെ​യും, കൈ​ക്കാ​ര​ന്മാ​രാ​യ ലോ​ന​ച്ച​ന്‍ ആ​ല​പ്പാ​ട്ട്, ടോ​മി ഒ​ല​ക്കേ​ങ്കി​ല്‍, തി​രു​നാ​ള്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കെ.​എ​ല്‍.​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ച് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് തി​രു​നാ​ളി​ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.