ഭാ​ര​ത് ബ്രാ​ന്‍​ഡ് രാ​സ​വ​ള​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ത്തു​ട​ങ്ങി
Tuesday, February 7, 2023 12:04 AM IST
നെ​ന്മാ​റ: ഭാ​ര​ത് ബ്രാ​ന്‍​ഡി​ലു​ള്ള പ്ര​ത്യേ​ക നി​റ​ങ്ങ​ളി​ലു​ള്ള ചാ​ക്കു​ക​ളി​ലാ​യി രാ​സ​വ​ള​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ത്തു​ട​ങ്ങി. നെ​ന്മാ​റ, അ​യി​ലൂ​ര്‍, കൊ​ല്ലം​കോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലു​മാ​ണ് ഭാ​ര​ത് ബ്രാ​ന്‍​ഡ് യൂ​റി​യ​യും പൊ​ട്ടാ​ഷും എ​ത്തി​ത്തു​ട​ങ്ങി​യ​ത്.
ഭാ​ര​ത് യൂ​റി​യ മ​ഞ്ഞനി​റ​ത്തി​ലു​ള്ള ചാ​ക്കി​ലും പൊ​ട്ടാ​ഷ് പി​ങ്ക് നി​റ​ത്തി​ലു​ള്ള ചാ​ക്കു​ക​ളി​ലു​മാ​ണ് വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഭാ​ര​ത് ബ്രാ​ന്‍​ഡി​ലു​ള്ള രാ​സ​വ​ള​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ചാ​ക്കു​ക​ളി​ലെ മൂ​ന്നി​ല്‍ ഒ​രു ഭാ​ഗത്തിൽ മാ​ത്രമേ നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ​യൊ ഇ​റ​ക്കു​മ​തി ക​മ്പ​നി​യു​ടെ​യോ പേ​രും മ​റ്റും രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​നു​മ​തി​യു​ള്ളൂ.
ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച രീ​തി​യി​ലു​ള്ള ഭാ​ര​ത് ബ്രാ​ന്‍​ഡ് ലോ​ഗോ മു​ദ്ര​ണം ചെ​യ്ത് വി​ല്പ്പ​ന ന​ട​ത്താ​നാ​ണ് അ​നു​മ​തി. ഉ​ല്‍​പ്പ​ന്ന​ത്തി​ന്‍റെ പേ​ര് മ​ല​യാ​ളം ഉ​ള്‍​പ്പെ​ടെ 16 ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ രാ​സ​വ​ള ചാ​ക്കു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​പ്ര​കാ​രം ഭാ​ര​ത് യൂ​റി​യ, ഭാ​ര​ത് പൊ​ട്ടാ​ഷ്, ഭാ​ര​ത് ഡി​എ​പി എ​ന്ന ത​ര​ത്തി​ല്‍ വ്യാ​പാ​ര നാ​മം ന​ട​ത്തി​യാ​ണ് ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.