വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ ഉ​ത്പ​ന്ന എ​ക്സി​ബി​ഷ​ൻ നാളെ മു​ത​ൽ
Saturday, March 4, 2023 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​ഞ്ചു മു​ത​ൽ 12 വ​രെ കോ​യ​ന്പ​ത്തൂ​ർ വി​യു​സി ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന വ​നി​താ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള -സ​ര​സ് പ്ര​ദ​ർ​ശ​നം യു​വ​ജ​ന​ക്ഷേ​മ കാ​യി​ക വി​ക​സ​ന മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​ദ്യു​തി മ​ന്ത്രി എ.​സെ​ന്തി​ൽ​ബാ​ലാ​ജി, ക​ള​ക്ട​ർ, കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ, പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ, നി​യ​മ​സ​ഭാ സാ​മാ​ജി​ക​ർ, കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, വ​നി​താ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.
​ത​മി​ഴ്നാ​ട് വ​നി​താ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ സം​സ്ഥാ​ന, ജി​ല്ലാ, പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ വ​നി​താ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന പ്ര​ദ​ർ​ശ​നം പ​തി​വാ​യി ന​ട​ത്തി​വ​രു​ന്നു​ണ്ട്.
പ്ര​ദ​ർ​ശ​ന​ത്തി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.
പ്ര​വേ​ശ​ന ഫീ​സ് ഇ​ല്ല. ഈ ​എ​ക്സി​ബി​ഷ​നി​ൽ, ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള 200 ല​ധി​കം സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, കൈ​ത്ത​റി സാ​രി​ക​ൾ, ച​ണം, വാ​ഴ​നാ​രു, തു​ണി സ​ഞ്ചി​ക​ൾ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, ജൈ​വ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഈ​ന്ത​പ്പ​ഴം, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു.
എ​ണ്ണ​ക്കു​രു​ക്ക​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ഇം​ബോ​ണ്‍, അ​ല​ങ്കാ​ര ആ​ഭ​ര​ണ​ങ്ങ​ൾ, ഹെ​ർ​ബ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പൂ​ജാ ഉ​ൽ​പ​ന്ന​ങ്ങ​ൾ, പ്ര​കൃ​തി​ദ​ത്ത വേ​ദ​ന​സം​ഹാ​രി​ക​ൾ, മൃ​ദു​വാ​യ ക​ളി​പ്പാ​ട്ട​ങ്ങ​ൾ, അ​ണു​നാ​ശി​നി​ക​ൾ തു​ട​ങ്ങി വി​വി​ധ വ​നി​താ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ്പ​ന​യ്ക്കു​മാ​യി എ​ത്തി​ച്ചി​ട്ടു​ണ്ട്.