നെ​ല്ലി​യാ​ന്പ​തി​യി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി
Tuesday, March 21, 2023 12:18 AM IST
നെ​ല്ലി​യാ​ന്പ​തി: മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി പ്ര​ദേ​ശ​ത്ത് ജ​ല​ജ​ന്യ രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി പ​രി​സ​ര ശു​ചി​ത്വം, ആ​രോ​ഗ്യ ജാ​ഗ്ര​ത എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ല്ലി​യാ​ന്പ​തി പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സ്‌​സു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി.
ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണ്‍, സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രാ​യ വേ​ൽ​മു​രു​ക​ൻ കൈ​കാ​ട്ടി, സ​തീ​ഷ് പോ​ത്തു​മ​ല എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം പാ​ട​ഗി​രി, തോ​ട്ടേ​ക്കാ​ട് എ​സ്റ്റേ​റ്റ്, രാ​ജാ​ക്കാ​ട് , പു​ല്ലാ​ല ഓ​റി​യ​ൻ​റ​ൽ, ലി​ലി, നൂ​റ​ടി പാ​ലം, പൂ​ത്തു​ണ്ട്, കൂ​നം​പാ​ലം, കാ​ര​പ്പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ കു​ടി​വെ​ള്ള കി​ണ​റു​ക​ളി​ലും നേ​രി​ട്ട് എ​ത്തി​യാ​ണ് ബ്ലീ​ച്ചി​ംഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി​യ​ത്.

കോ​ട​തി​യു​ടെ മൊ​ബൈ​ൽ അ​ദാ​ല​ത്ത് വ​ണ്ടി
ഏ​പ്രി​ൽ ഒന്നിന് ​നെന്മാ​റ​യി​ൽ

നെന്മാ​റ : കോ​ട​തി​യു​ടെ മൊ​ബൈ​ൽ അ​ദാ​ല​ത്ത് വ​ണ്ടി ഏ​പ്രി​ൽ 1 ന് ​നെന്മാ​റ​യി​ൽ എ​ത്തും. നെന്മാ​റ ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ങ്ങ​ൾ കാ​ണു​ക​യും, വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. അ​യി​ലൂ​ർ, എ​ല​വ​ഞ്ചേ​രി, മേ​ലാ​ർ​ക്കോ​ട്, നെന്മാ​റ, നെ​ല്ലി​യാ​ന്പ​തി, പ​ല്ല​ശ്ശേ​ന, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ​ക്ക് സ്വ​ത്തു​ത​ർ​ക്ക​കേ​സു​ക​ൾ , കും​ടും​ബ പ്ര​ശ്ന​ങ്ങ​ൾ , സ​ർ​ക്കാ​ർ അ​നു​കൂ​ല സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള പ​രാ​തി​ക​ൾ, ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ തു​ട​ങ്ങി​യ​വ ന​ല്കാം . ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വ​ഴി മാ​ർ​ച്ച് 25നു ​മു​ന്പാ​യി അ​പേ​ക്ഷ ന​ല്​ക​ണം. അ​പേ​ക്ഷ​യി​ൽ എ​തി​ർ ക​ക്ഷി​യു​ടെ മേ​ൽ വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ​യും അ​പേ​ക്ഷ​ക​ന്‍റെ വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ പേ​രും, ഫോ​ണ്‍ ന​ന്പ​രും രേ​ഖ​പ്പെ​ടു​ത്ത​ണം.