മാലിന്യ നിർമാർജനത്തിന് പൊതുജന പങ്കാളിത്തം ഉറപ്പാക്കും
1280075
Thursday, March 23, 2023 12:26 AM IST
പാലക്കാട്: മാലിന്യ നിർമാർജനത്തിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ കളക്ടർ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ആരോഗ്യ ജാഗ്രതപകർച്ചവ്യാധി പ്രതിരോധ യജ്ഞം യോഗത്തിൽ തീരുമാനമായി.
അടിയന്തിരമായി തദ്ദേശ സ്ഥാപനതലത്തിൽ നടത്തേണ്ട മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ച് യോഗത്തിൽ പ്രതിപാദിച്ചു. പഞ്ചായത്തുകൾ വഴി ക്യാന്പയിനുകൾ നടത്തണം. പൊതുഇടങ്ങളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാനും യോഗത്തിൽ തീരുമാനമായി.
വാർഡ് തലത്തിൽ ജാഗ്രത സമിതികളും ശുചിത്വ സ്ക്വാഡും രൂപീകരിച്ച് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് വേഗത്തിലാക്കണം.
നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെയും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും കൃത്യമായ നടപടിയെടുക്കാനും തീരുമാനമായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷർക്കുള്ള യോഗത്തിൽ ഡി.എം.ഒ ഡോ. കെ.പി റീത്ത, ജോയിന്റ് ഡയറക്ടർ കെ.പി വേലായുധൻ, നവകേരളം കർമ്മപദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ പി. സെയ്തലവി, ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ ടി.ജി അബിജിത്, ജെ. ശ്രാവണ്‍, ക്ലീൻ കേരള ജില്ലാ മാനേജർ ആദർശ് ആർ. നായർ പങ്കെടുത്തു.