ഷൊ​ർ​ണൂ​രി​ൽ പ്രീ- ​എ​ക്സാ​മി​നേ​ഷ​ൻ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​നാ​യി കാ​ത്തി​രി​പ്പ് നീ​ളു​ന്നു
Friday, March 24, 2023 12:33 AM IST
ഷൊ​ർ​ണൂ​ർ : ഷൊ​ർ​ണൂ​രി​ൽ പ്രി ​എ​ക്സാ​മി​നേ​ഷ​ൻ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​നാ​യി കാ​ത്തി​രി​പ്പ്.
പ​ട്ടി​ക വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളെ പി​എ​സ്‌​സി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​രി​ശീ​ലി​പ്പി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്.
അ​തേ സ​മ​യം പ്രീ ​എ​ക്സാ​മി​നേ​ഷ​ൻ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഷൊ​ർ​ണൂ​രി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് ഇ​തു​വ​രേ​യും തീ​രു​മാ​ന​മാ​യി​ല്ല.
സെ​ന്‍റ​ർ ഷൊ​ർ​ണൂ​രി​ൽ ആം​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ട്.
എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.
നി​ല​വി​ൽ കു​ഴ​ൽ​മ​ന്ദ​ത്ത് ജി​ല്ല​യി​ലെ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ 30.67 ല​ക്ഷം വി​നി​യോ​ഗി​ച്ചാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത്.
പി​എ​സ്‌​സി​ക്ക് പു​റ​മേ ദേ​ശീ​യ ത​ല​ത്തി​ലെ എ​ല്ലാ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​ജ്ജ​രാ​ക്കാ​നാ​ണ് പ​രി​ശീ​ല​നം.
മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ല്കി​യി​ട്ടു​ണെ​ന്ന് പ​ട്ടി​ക​ജാ​തി ക്ഷേ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​പ​ര​മേ​ശ്വ​ര​ൻ പ​റ​യു​ന്നു.
2015 മു​ത​ൽ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചു വ​രു​ന്നു. സ്ഥ​ല​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ട​വു​മു​ണ്ടാ​യാ​ൽ കേ​ന്ദ്രം തു​ട​ങ്ങാ​നാ​കു​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ചു വ​രു​ന്ന​തെ​ന്ന് പ​ര​മേ​ശ്വ​ര​ൻ പ​റ​ഞ്ഞു.