മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ത​ണ്ണീ​ർ പ​ന്ത​ൽ ഒരുങ്ങി
Friday, March 24, 2023 12:35 AM IST
ഒ​റ്റ​പ്പാ​ലം : മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ സ​ഹ​ക​ര​ണ ത​ണ്ണീ​ർ പ​ന്ത​ൽ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ സൊ​സൈ​റ്റി മു​ൻ കൈ​യ്യെ​ടു​ത്താ​ണ് ത​ണ്ണീ​ർ പ​ന്ത​ൽ ന​ട​പ്പാ​ക്കി​യ​ത്.
മൂ​ന്ന് നി​ല​ക​ളി​ലാ​യി പ​തി​മൂ​ന്നോ​ളം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ മു​ന്നൂ​റോ​ളം ജീ​വ​ന​ക്കാ​ർ പ്ര​വൃ​ത്തി​യെ​ടു​ക്കു​ന്നു​ണ്ട്. ദി​നം പ്ര​തി താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ വ​ന്നു പോ​കു​ന്ന​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ണ്‍ കെ.​ജാ​ന​കി ദേ​വി ത​ണ്ണീ​ർ പ​ന്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.കെ.​പി. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ശി​വ​ദാ​സ​ൻ, സു​ധീ​ഷ് മോ​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സ​തി ന​ന്ദി പ​റ​ഞ്ഞു.

പ്ര​തി​ഷ്ഠാ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം മു​ല്ല​ക്ക​ൽ ശ്രീ ​ചീ​റ​ന്പ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. ക്ഷേ​ത്രം ത​ന്ത്രി പ​റ​പ്പൂ​ർ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.
ക്ഷേ​ത്ര​ത്തി​ലെ പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്ക് പു​റ​മെ ഭ​ജ​ന, മ​ഹാ അ​ന്ന​ദാ​നം, ചാ​ക്യാ​ർ​കൂ​ത്ത്, ക​ലാ​സ​ന്ധ്യ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി. ശ്രീ ​ചീ​റ​ന്പ ഭ​ഗ​വ​തി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.