ക​രാ​ർ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ൽ
Saturday, March 25, 2023 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ: വേ​ത​ന വ​ർ​ധ​ന​ ആ​വ​ശ്യ​പ്പെ​ട്ട് കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ, മു​നി​സി​പ്പ​ൽ, ബ​റോ മേ​ഖ​ല​ക​ളി​ലാ​യി അ​യ്യാ​യി​ര​ത്തി​ല​ധി​കം ക​രാ​ർ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ൽ. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ക​രാ​ർ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 648 രൂ​പ​യും മു​നി​സി​പ്പ​ൽ ഏ​രി​യ​ക​ളി​ൽ 606 രൂ​പ​യും കൂ​ലി നി​ശ്ച​യി​ച്ചി​ട്ടും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​തി​ലും കു​റ​ഞ്ഞ കൂ​ലി​യാ​ണ് ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച വേ​ത​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ല്ലാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ എ​ല്ലാ ക​രാ​ർ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും സ​മ​രം ആ​രം​ഭി​ച്ചു.

ലോ​ക വ​ന​ദി​നം ആ​ച​രി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ത​ല​മ​ല ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ ആ​ൻ​ഡ് ബോ​ർ​ഡിം​ഗ് സ്കൂ​ളി​ൽ ലോ​ക വ​ന​ദി​നം ആ​ച​രി​ച്ചു. ക​രി​ന്പ് ബ്രീ​ഡിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ.​ജി.​ ഹേ​മ​പ്ര​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റും പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​പു​ത്ര​പ്ര​താ​പ് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് സ്റ്റേ​ഷ​ന​റി, സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടോ​ർ​ച്ച് ലൈ​റ്റു​ക​ൾ, ചെ​റു​ധാ​ന്യ ബി​സ്ക്ക​റ്റ്, ജമു​ക്ക​ാളം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക എ​സ്.​ ­പൂ​ങ്ങോ​ത്തൈ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ചെ​റു​ധാ​ന്യ വി​ത്ത് ദ്ര​വ ജൈ​വ​വ​ളം ഉ​പ​യോ​ഗി​ച്ച് സം​സ്ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.