രാ​മ​നാ​ഥ​പു​രം രൂ​പ​ത പ്ര​ഥ​മ രൂ​പ​താ അ​സം​ബ്ലി 9,10,11ന്
Thursday, June 1, 2023 1:25 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ പ്ര​ഥ​മ രൂ​പ​താ അ​സം​ബ്ലി സാ​ന്തോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ 9, 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.
ക്രി​സ്തീ​യ ജീ​വി​ത​വും വി​ശ്വാ​സ പ​രി​ശീ​ല​ന​വും സ​ഭ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സു​വി​ശേ​ഷ​വ​ത്ക​ര​ണ ദൗ​ത്യ​വും മാ​ധ്യ​മ​ങ്ങ​ളു​ടെ ക്രി​യാ​ത്മ​ക​മാ​യ ഉ​പ​യോ​ഗ​വും അ​തി​വി​ശാ​ല​മാ​യ രൂ​പ​ത​യു​ടെ റീ​ജി​യ​ണ​ൽ ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി സ്വീ​ക​രി​ക്കേ​ണ്ട രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക നി​ല​പാ​ടും അ​സം​ബ്ലി​യി​ൽ പ​ഠ​ന വി​ഷ​യ​മാ​കു​മെ​ന്ന് രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് അ​റി​യി​ച്ചു.
"സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ദൗ​ത്യ​വും ജീ​വി​ത​വും, കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണം രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ പ്ര​ത്യേ​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ’ എ​ന്ന ആ​ശ​യ​മാ​ണ് അ​സം​ബ്ലി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തി​ന് ഉ​പോ​ത്ബ​ല​മാ​യ ക​ര​ടു​രേ​ഖ​യും ചോ​ദ്യാ​വ​ലി​യും അ​ടി​സ്ഥാ​ന​മാ​ക്കി വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ളെ ആ​ധാ​ര​മാ​ക്കി അ​സം​ബ്ലി​യു​ടെ ച​ർ​ച്ച​ക​ൾ​ക്കു​ള്ള "പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ’ ത​യാറാ​ക്കി​യി​ട്ടു​ണ്ട്.
ഇ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ക്രി​സ്തീ​യ ആ​ദ്ധ്യാ​ത്മി​ക​ത​യും സാ​ക്ഷ്യ​വും, രൂ​പ​ത​യു​ടെ മേ​ഖ​ലാ ഫൊ​റോ​ന സം​വി​ധാ​ന​ങ്ങ​ൾ, വി​ശ്വാ​സ പ​രി​ശീ​ല​നം, കു​ടും​ബ ശാ​ക്തി​ക​ര​ണം, സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണം ത​മി​ഴ്നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, മാ​ധ്യ​മ​ങ്ങ​ൾ, ക​ത്തോ​ലി​ക്കാ വി​ശ്വാ​സി സ്വീ​ക​രി​ക്കേ​ണ്ട സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ നി​ല​പാ​ട് എ​ന്നീ ഏ​ഴു വി​ഷ​യ​ങ്ങ​ൾ അ​സം​ബ്ലി ച​ർ​ച്ച ചെ​യ്യും.
രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ ര​ജ​ത ജൂ​ബി​ലി​ക്ക് അ​ടു​ത്ത ഒ​രു​ക്ക​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​രൂ​പ​താ​യോ​ഗം ഏ​റെ ദി​ശാ​ബോ​ധ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും പ​ക​രു​ന്ന​താ​കു​മെ​ന്നും ബി​ഷ​പ് അ​റി​യി​ച്ചു.