മ​ണ്ണാ​ർ​ക്കാ​ട്ട് ഒ​രു​ങ്ങു​ന്ന​തു ആ​ധു​നി​ക രീ​തി​യി​ലു​ള്ള ജ​യി​ൽ: ഡി​ഐ​ജി
Saturday, June 3, 2023 12:22 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ല​ത്തി​ന​നു​സൃ​ത​മാ​യ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ജി​ല്ലാ ജ​യി​ൽ ത​ന്നെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് നി​ർ​മി​ക്കു​ന്ന​തെ​ന്ന് ജ​യി​ൽ ഡി​ഐ​ജി എം.​കെ. വി​നോ​ദ്കു​മാ​ർ.
മ​ണ്ണാ​ർ​ക്കാ​ട് മു​ണ്ടേ​ക്ക​രാ​ട്ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച ജി​ല്ലാ ജ​യി​ലി​ന്‍റെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​ന്പ് ച​ക്ക​യും മാ​ങ്ങ​യും ക​ള​വു ന​ട​ത്തു​ന്ന കു​റ്റ​വാ​ളി​ക​ളാ​യി​രു​ന്നു ജ​യി​ലി​ലെ​ങ്കി​ൽ ഇ​ന്ന് മ​നു​ഷ്യ​നെ വാ​ളു​കൊ​ണ്ട് മു​റി​ച്ച് ബാ​ഗി​ലാ​ക്കി കൊ​ക്ക​യി​ൽ ത​ള്ളു​ന്ന കു​റ്റ​വാ​ളി​ക​ളാ​ണു​ള്ള​ത്. ഇ​തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റം ജ​യി​ലി​നും വേ​ണം. ഇ​തു​മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടു​ള്ള ആ​ധു​നി​ക രീ​തി​യി​ലു​ള്ള ജ​യി​ലാ​ണ് മ​ണ്ണാ​ർ​ക്കാ​ട് നി​ർ​മി​ക്കു​ന്ന​തെ​ന്ന് ഡി​ഐ​ജി പ​റ​ഞ്ഞു.
പാ​ല​ക്കാ​ട് ജ​യി​ൽ ഓ​ഫീ​സ​ർ ദി​നേ​ശ് ബാ​ബു, ആ​ല​ത്തൂ​ർ ജ​യി​ൽ ഓ​ഫീ​സ​ർ പ്ര​ഭാ​ക​ര​ൻ, ചി​റ്റൂ​ർ ജ​യി​ൽ ഓ​ഫീ​സ​ർ റി​ജി​ൻ മോ​ഹ​ൻ, ജ​യി​ൽ നോഡ​ൽ ഓ​ഫീ​സ​ർ മു​ജീ​ബ് റ​ഹ്്മാ​ൻ, മു​ൻ ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് എ​സ്. ശി​വ​ദാ​സ​ൻ, ഒ​റ്റ​പ്പാ​ലം ഡെ​പ്യൂ​ട്ടി ജ​യി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ഗി​രീ​ഷ്, പിഡബ്ല്യുഡി എന്‌ജിനീയർ എ. ​അ​നു​രാ​ഗ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി.​മ​നു, കെ.​എം. അ​നൂ​പ്ദാ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.